മകനെ അമ്മ പീഡിപ്പിച്ചെന്ന കേസ്: ഭർത്താവിനും രണ്ടാം ഭാര്യയ്ക്കുമെതിരെ ഡിജിപിക്ക് പരാതി
Last Updated:
എഫ് ഐ ആറിൽ സംഭവത്തെക്കുറിച്ച് ആദ്യവിവരം നൽകിയ ആൾ സി ഡബ്ല്യു സി അധ്യക്ഷയാണെന്ന് രേഖപ്പെടുത്തിയത് തെറ്റാണെന്ന് ശിശുക്ഷേമ സമിതി ചെയർപേഴ്സൺ എൻ. സുനന്ദ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത മകന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അമ്മയെ പോക്സോ കേസ് ചുമത്തി ജയിലിൽ അടച്ച സംഭവത്തിൽ ഭർത്താവിനും രണ്ടാം ഭാര്യയ്ക്കും എതിരെ ഡി ജി പിക്ക് പരാതി. യുവതിയുടെ ബന്ധുക്കളാണ് ഡി ജി പി ലോക് നാഥ് ബെഹ്റയ്ക്ക് പരാതി നൽകിയത്. യുവതിയുടെ ഭർത്താവിനും രണ്ടാം ഭാര്യയ്ക്കും പൊലീസിനും എതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
യുവതിക്ക് ജാമ്യം ലഭിക്കുന്നതിനായി കുടുംബം നാളെ ഹൈക്കോടതിയെ സമീപിക്കും. അതേസമയം, കേസിൽ യുവതിയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പോക്സോ കോടതി ഇന്ന് തള്ളയിരുന്നു. കേസിൽ പ്രതിയായ സ്ത്രീ വെള്ളിയാഴ്ച ആയിരുന്നു ജാമ്യാപേക്ഷ നൽകിയത്. You may also like:ഏഷ്യാനെറ്റിലെ ആദ്യത്തെ 'മുൻഷി' ശിവശങ്കര കുറുപ്പ് അന്തരിച്ചു
[NEWS]പിജെ ജോസഫിന്‍റെ പിന്‍ഗാമിയാവാന്‍ അപു ജോണ്‍ ജോസഫ്; ഇത്തവണ തിരുവമ്പാടിയില്‍ മത്സരിക്കും [NEWS]NCPയിൽ പാലായെ ചൊല്ലിയുള്ള തർക്കം എലത്തൂരിലേക്കും; ആര് മത്സരിക്കുമെന്ന് പാർട്ടി തീരുമാനിക്കുമെന്ന് ടി.പി പീതാംബരൻ [NEWS] അതേസമയം, അമ്മയ്ക്ക് എതിരായ മൊഴിയുള്ള ശിശുക്ഷേമ സമിതി റിപ്പോർട്ട് ലഭിച്ച ശേഷമായിരുന്നു അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് ശിശുക്ഷേമ സമിതിയുടെ വാദങ്ങൾ പൊളിച്ചുള്ള പൊലീസ് റിപ്പോർട്ട് പുറത്തുവന്നു.
advertisement
എഫ് ഐ ആറിൽ സംഭവത്തെക്കുറിച്ച് ആദ്യവിവരം നൽകിയ ആൾ സി ഡബ്ല്യു സി അധ്യക്ഷയാണെന്ന് രേഖപ്പെടുത്തിയത് തെറ്റാണെന്ന് ശിശുക്ഷേമ സമിതി ചെയർപേഴ്സൺ എൻ. സുനന്ദ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കൂടാതെ പൊലീസാണ് ആദ്യവിവരം നൽകിയതെന്നും പറഞ്ഞിരുന്നു. എന്നാൽ, അമ്മയ്ക്കെതിരായ പരാതിയിൽ മകൻ ഉറച്ചു നിൽക്കുന്നുവെന്ന പൊലീസിന് സി ഡബ്ല്യു സി നൽകിയതായുള്ള റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 11, 2021 5:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മകനെ അമ്മ പീഡിപ്പിച്ചെന്ന കേസ്: ഭർത്താവിനും രണ്ടാം ഭാര്യയ്ക്കുമെതിരെ ഡിജിപിക്ക് പരാതി


