തിരുവനന്തപുരം: വിവാദ യൂട്യൂബർ വിജയ് പി. നായർക്ക്ഉപാധികളോടെ ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ എല്ലാ ആഴ്‌ചയും ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. നേരത്തെ, ഭാഗ്യലക്ഷ്‌മി നൽകിയ പരാതിയിൽ ഇയാൾക്കെതിരെ തമ്പാനൂർ പൊലീസ് കേസെടുത്തിരുന്നു. അതിൽ ജാമ്യം ലഭിച്ചെങ്കിലും ഐടി ആക്‌ട് പ്രകാരമുള്ള കേസ് നിലനിന്നതിനാൽ ജയിൽ മോചിതനാകാൻ സാധിച്ചിരുന്നില്ല. ഈ കേസിലാണ് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നന്നത്.
ഇതിനിടെ വിജയ് പി. നായരെ മര്‍ദ്ദിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പെടെടയുള്ള മൂന്ന് പ്രതികള്‍ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഭാഗ്യലക്ഷ്മിക്ക് പുറമെ ദിയസന, ശ്രീലക്ഷ്മിഎന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. തങ്ങളുടെ മേല്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങളൊന്നും നിലനില്‍ക്കില്ലെന്നും, വിജയ് പി നായര്‍ ക്ഷണിച്ചിട്ടാണ് അവിടെ പോയതെന്നുമാണ് ജാമ്യാപേക്ഷയിൽ പറയുന്നു.
വീഡിയോ നീക്കം ചെയ്യാനോ ബ്ലോക്ക് ചെയ്യാനോ തയ്യാറാകാത്തതിനാലാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി വിജയ് പി നായരുടെ വീട്ടിലെത്തിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വിജയ് പി നായര്‍ ഇങ്ങോട്ട് പ്രകോപനപരമായി പെരുമാറുകയായിരുന്നു. വിജയ് പി. നായരുടെ ലാപ്‌ടോപ്, മൊബൈല്‍ എന്നിവ പോലീസിന് കൈമാറിയിരുന്നെന്നും മോഷണം നടത്താനുള്ള ഉദ്ദേശത്തോടെയല്ല ഇത് കൊണ്ടുപോയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. കേസിൽ അറസ്റ്റ് തടയണമെന്നാണ് ഹർജിയിലെ ആവശ്യം.
ഭാഗ്യലക്ഷ്മിഅടക്കമുള്ളവരുടെ ജാമ്യഹര്‍ജിയെ സെഷന്‍സ് കോടതിയില്‍ പൊലീസ് എതിർത്തിരുന്നു. നിയമം കൈയ്യിലെടുത്ത നടപടിയെ കോടതിയും ശക്തമായി വിമർശിച്ചു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.