റാന്നി: ശബരിമലയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ പ്രതിയായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. റാന്നി മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. ഡിസംബർ ആറു വരെയാണ് റിമാൻഡ് കാലാവധി.
സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. അതേസമയം, ആയിരം കേസെടുത്താലും അയ്യപ്പവിശ്വാസത്തിനു വേണ്ടി ഉറച്ചുനിൽക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു. കെ സുരേന്ദ്രനെ കൊട്ടാരക്കര ജയിലിലേക്ക് കൊണ്ടു പോയി.
മുഖ്യമന്ത്രിയുടെ ഓഫീസ് നിരന്തരം വേട്ടയാടുകയാണെന്ന് സുരേന്ദ്രൻ
ഇല്ല, കാമുകനെ 'മച്ബുസ്' ആക്കിയില്ല; ആ വാർത്ത തെറ്റാണ്
തന്നെ ജയിലറയ്ക്കുള്ളിൽ തളച്ചിടാനാണ് നീക്കമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സിപിഎം ക്രിമിനലുകൾ കഴിയുന്ന കണ്ണൂർ സെൻട്രൽ ജയിലിലേക്ക് അയക്കാനുള്ള ആസൂത്രിത ശ്രമമാണ്. തന്നെ പെറ്റി കേസിൽ കുടുക്കി. ഇതിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ട്. അയ്യപ്പധർമ്മം സംരക്ഷിക്കാൻ നിലകൊള്ളുമെന്നും തനിക്കെതിരെയുള്ളതെല്ലാം കള്ളക്കേസാണെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, കൊട്ടാരക്കര ജയിലിൽ നിന്ന് തന്നെ തിരുവനന്തപുരം ജയിലിലേക്ക് മാറ്റാൻ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്ന് സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: K surendran, K Surendran arrest, Sabarimala, Sabarimala temple, Sabarimala Verdict, ശബരിമല, ശബരിമല പ്രതിഷേധം, ശബരിമല വിധി