ജോസ് കെ. മാണിയുടെ ഇടതു മുന്നണി പ്രവേശം; നിലപാട് തീരുമാനിക്കാൻ സി.പി.ഐ യോഗം

സ്വർണക്കടത്ത്, ലൈഫ് മിഷൻ വിവാദങ്ങളും മന്ത്രി കെ.ടി ജലീലിനെതിരെയുള്ള ആരോപണങ്ങളും സിപിഐ എക്സിക്യൂട്ടീവ് ചർച്ചചെയ്യും.

News18 Malayalam | news18-malayalam
Updated: September 22, 2020, 11:25 PM IST
ജോസ് കെ. മാണിയുടെ  ഇടതു മുന്നണി പ്രവേശം; നിലപാട് തീരുമാനിക്കാൻ സി.പി.ഐ യോഗം
കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ
  • Share this:
തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന്റെ  ഇടതു മുന്നണി പ്രവേശനത്തിലുള്ള സി.പി.ഐ നിലപാട്  രണ്ടു ദിവസമായി നടക്കുന്ന  സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിക്കും. യു.ഡി.എഫ് ബന്ധം  ഉപേക്ഷിച്ച്, സ്ഥാനമാനങ്ങൾ രാജിവച്ചെത്തിയാൽ  ജോസ് കെ. മാണിയെ സ്വീകരിക്കാൻ സി.പി.ഐ സമ്മതം മൂളിയേക്കും. സ്വർണക്കടത്ത്, ലൈഫ് മിഷൻ വിവാദങ്ങളും മന്ത്രി കെ.ടി ജലീലിനെതിരെയുള്ള ആരോപണങ്ങളും എക്സിക്യൂട്ടീവ് ചർച്ചചെയ്യും.

ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനം ചർച്ചയായ ആദ്യഘട്ടം മുതൽക്കെ കടുത്ത എതിർപ്പാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉയർത്തിയത്. എന്നാൽ  കാനത്തെ അനുനയിപ്പിക്കാൻ സി.പി.എം നേതാക്കൾ നേരിട്ട് രംഗത്തിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കാനവുമായി ചർച്ച നടത്തി. അസ്വാരസ്യമുണ്ടാക്കി മുന്നണി വിപുലീകരണം ആഗ്രഹിക്കുന്നില്ലെന്നും സി.പി.എം നേതാക്കൾ പരസ്യ നിലപാടെടുത്തു.

സി.പി.എം നേതാക്കളുമായുള്ള ചർച്ചയ്ക്കു പിന്നാലെ  കാനത്തിൻ്റെ നിലപാടിൽ അയവു വന്നതായാണ് സൂചന. എങ്കിലും  ജോസ് കെ മാണിയെ കൂടെക്കൂട്ടാൻ  സിപിഐ ചില നിബന്ധനകൾ മുന്നോട്ടു വച്ചേക്കും. രാജ്യസഭാ, ലോക്സഭാ അംഗത്വങ്ങൾ  ഉൾപ്പെടെ യുഡിഎഫിനൊപ്പം നിന്ന് നേടിയതെല്ലാം രാജിവയ്ക്കണമെന്നതാകും അതിൽ പ്രധാനം.

സർക്കാർ തുടർച്ചയായി വിവാദങ്ങളിൽപ്പെടുന്നതും തുടർ ഭരണ സാധ്യത മങ്ങിയതും നേതാക്കളിൽ ഒരു വിഭാഗത്തെ അലോസരപ്പെടുത്തുന്നുണ്ട്. വിവാദങ്ങളിൽ പലതും ഒഴിവാക്കാൻ കഴിയുമായിരുന്നു. വിവാദങ്ങൾക്കു ശേഷം സ്വീകരിച്ച സ്വീകരിച്ചനിലപാടുകളിലും ജാഗ്രത കുറവുണ്ടായെന്നാണ് ഇവരുടെ അഭിപ്രായം. വിവാദങ്ങളിലെ അത്യപ്തിയും യോഗത്തിൽ പ്രതിഫലിക്കും.
Published by: Aneesh Anirudhan
First published: September 22, 2020, 11:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading