കൊച്ചി: കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് 'രണ്ടില' ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി കേരള ഹൈക്കോടതി ഒരു മാസത്തേക്ക് സ്‌റ്റേ ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ പി.ജെ ജോസഫ്നല്കിയ ഹര്‍ജി ഫയലിൽ സ്വീകരിച്ചു കൊണ്ടാണ് കോടതി സ്റ്റേ അനുവദിച്ചത്.
രണ്ടില അനുവദിച്ചത് കമ്മീഷനിലെ ഒരംഗത്തിന്റെ എതിർപ്പ്മറികടന്നാണെന്നും വസ്തുതകളും തെളിവുകളും പരിശോധിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പി.ജെ.ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്. ഭൂരിപക്ഷം അംഗങ്ങളുടെ അഭിപ്രായം ജോസ് കെ. മാണിക്ക്അനുകൂലമായിരുന്നെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍ ശരിയല്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഈ വാദങ്ങള്‍ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം താല്‍കാലികമായി സ്റ്റേ ചെയ്തിരിക്കുന്നത്. കേസ് ഒക്ടോബർ ഒന്നിന് പരിഗണിക്കും.
കേരള കോൺഗ്രസ് എം വർക്കിങ് ചെയർമാൻ താനാണെന്നും ജോസഫ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാർട്ടി ഭരണഘടനയനുസരിച്ചാണ് തന്നെതെരഞ്ഞെടുത്തത്. 2019 ജൂൺ 16ന് സംസ്ഥാന കമ്മിറ്റി യോഗം തന്നെ ചെയർമാനായി തെരഞ്ഞെടുത്തെന്ന ജോസ് കെ.മാണിയുടെ അവകാശവാദം ശരിയല്ല. യോഗത്തിനും തെരഞ്ഞെടുപ്പിനും സാധുതയില്ലെന്ന സിവിൽ കോടതിയുടെ ഉത്തരവ് നിലവിലുണ്ടെന്നും ജോസഫ് ഹൈക്കോടതിയിൽചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.