Actress Attack|നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതിയ്‌ക്കെതിരെ അപ്പീൽ നൽകി ക്രൈംബ്രാഞ്ച്
- Published by:Naseeba TC
- news18-malayalam
Last Updated:
മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം വേണമെന്നാണ് അപ്പീലിലെ ആവശ്യം.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ (Actress Attack) വിചാരണക്കോടതിയിക്കെതിരെ അന്വേഷണ സംഘം ഹൈക്കോതിയില്‍ ആപ്പീല്‍ സമര്‍പ്പിച്ചു. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം വേണമെന്നാണ് അപ്പീലിലെ ആവശ്യം. നേരത്തെ ഈ ആവശ്യമുന്നയിച്ച് വിചാരണക്കോടതിയില്‍ നല്‍കിയ ആവശ്യം തള്ളിയിരുന്നു. തെളിവുശേഖരിയ്ക്കുന്ന ഘട്ടത്തില്‍ കേടതിയ്ക്ക് ഇടപെടാനാവില്ലെന്നും വിചാരണ ഘട്ടത്തില്‍ മാത്രമാണ് തെളിവുകള്‍ വിചാരണ കോടതിയ്ക്ക് അധികാരമുള്ളതെന്ന് പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സുഹൃത്ത് ശരത്തിനെ അറസ്റ്റ് ചെയ്ത വിവരം അറിയിച്ചിട്ടില്ലെന്ന് വിചാരണക്കോടതി വ്യക്തമാക്കി. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിയ്ക്കുന്നതിനിടെയാണ് ഇക്കാര്യം കോടതി ചൂണ്ടിക്കാട്ടിയത്. അങ്കമാലി കോടതിയെ അറസ്റ്റ് വിവരം അറിയിച്ചതായി അന്വേഷണ സംഘം കോടതിയെ അറിയിച്ചു. കേസന്വേഷണം ഈ മാസം 16 ന് പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
advertisement
കേസിലെ എട്ടാം പ്രതിയായ ദിലീപ് നിരന്തരം ജാമ്യവ്യവസ്ഥ ലംഘിയ്ക്കുന്നതായാണ് പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ ഹാജരാക്കുന്നത് പഴയ രേഖകളാണെന്നാണ് പ്രതിഭാഗം വാദിയ്ക്കുന്നത്. കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ ദിലീപ് ഭീഷണിപ്പെടുത്തിയെന്ന് അന്വേഷണസംഘം ആരോപിയ്ക്കുന്ന സമയത്ത് ദിലീപ് ജയിലിലായിരുന്നു. ദിലീപിന്റെ വീട്ടിലെ ജീവനക്കാരനായ ദാസനെ അഭിഭാഷകന്‍ വഴി ദിലീപ് സ്വാധീനിയ്ക്കാന്‍ ശ്രമിച്ചുവെന്ന അന്വേഷണ സംഘത്തിന്റെ തെറ്റാണെന്നും പ്രതിഭാഗം വാദിയ്ക്കുന്നു.
advertisement
അതേസമയം നടിയെ ആക്രമിച്ച കേസിന്റെഅന്വേഷണ ചുമതലയില്‍ നിന്ന് എഡിജിപി എസ് ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്ന് കോടതി അറിയിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ നല്‍കിയ വിശദീകരണം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി.
സംവിധായകനായ ബൈജു കൊട്ടാരക്കരയാണ് ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്ത് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
advertisement
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേയാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള ഉദ്യോഗസ്ഥനെ മാറ്റിയത്. ഇത് അന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കേസന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിച്ചെന്നും ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബിനാണ് പുതിയ അന്വേഷണ ചുമതലയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. മേല്‍നോട്ടച്ചമതലയുള്ള അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നത് കേസിനെ ബാധിയ്ക്കില്ല. കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ സംഘത്തില്‍ തുടരുന്നുണ്ട്.
കേസില്‍ നിന്ന് തന്നെ മാറ്റിയത് ബാഹ്യപ്രേരണ കൊണ്ടാണെന്ന പ്രചാരണം ബാലിശമാണെന്നായിരുന്നു എഡിജിപി എസ്. ശ്രീജിത്ത് പ്രതികരിച്ചിരുന്നത്. ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് മേധാവി തന്നെക്കാള്‍ മിടുക്കനാണെന്നും വിവാദങ്ങള്‍ സൃഷ്ടിച്ച് അന്വേഷണ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കുന്നതിനു തൊട്ടുമുമ്പുള്ള എ.ഡി.ജി.പിയുടെ മാറ്റത്തിനെതിരെ പ്രതിപക്ഷമടക്കം രംഗത്തെത്തിയിരുന്നു. അന്വേഷണം അട്ടമറിയ്ക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി അതിജീവിത ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലും എ.ഡി.ജി.പിയെ മാറ്റിയത് ചൂണ്ടിക്കാട്ടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 07, 2022 5:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Actress Attack|നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതിയ്‌ക്കെതിരെ അപ്പീൽ നൽകി ക്രൈംബ്രാഞ്ച്