കരിപ്പൂർ സ്വർണക്കടത്ത്: ആകാശ് തില്ലങ്കേരിയിലൂടെ മുന്നോട്ടു പോകാൻ കസ്റ്റംസ്

Last Updated:

ആകാശിന്റെ കണ്ണൂരിലെ വീട്ടിൽ കഴിഞ്ഞ ദിവസം  കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു.

ആകാശ് തില്ലങ്കേരി
ആകാശ് തില്ലങ്കേരി
കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഇതുവരെ വലിയ മുന്നേറ്റം നടത്താൻ  കസ്റ്റംസിന് കഴിഞ്ഞിട്ടില്ല എന്നാണ് പൊതു വിമർശനം. പലരെയും ചോദ്യം ചെയ്യുന്നുണ്ടെങ്കിലും നിർണായകമായ  വിവരങ്ങളിലേക്ക് എത്താൻ കസ്റ്റംസിന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കേസിലെ മുഖ്യ സൂത്രധാരൻ എന്ന് വിശേഷിപ്പിക്കുന്ന അർജുൻ ആയങ്കിയെ വീണ്ടും കസ്റ്റഡിയിൽ ലഭിക്കാൻ അന്വേഷണസംഘം  പാടുപെടുകയാണ്.
ഇതിനു വേണ്ടിയുള്ള കൂടുതൽ  തെളിവുകൾ നേടിയെടുക്കാനാണ് അയാളുടെ സുഹൃത്ത് ആകാശ് തില്ലങ്കരിയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. അർജുന് അനുകൂലമായ ഫേസ്ബുക്ക് പോസ്റ്റുകളും ഇയാളുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു. അർജുൻ ഉൾപ്പെട്ട കണ്ണൂർ സ്വർണ്ണക്കടത്ത് സംഘത്തിൽ ആകാശിന് പങ്ക് ഉണ്ടെന്ന മൊഴികളുടെ  അടിസ്ഥാനത്തിൽ ആണ് ചോദ്യം ചെയ്യൽ.
ആകാശിന്റെ കണ്ണൂരിലെ വീട്ടിൽ കഴിഞ്ഞ ദിവസം  കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് വിവരം മനസിലാക്കിയ ആകാശ് വീട്ടിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. കണ്ണൂരിലെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ ഷുഹൈബ് വധ കേസിലെ പ്രതി കൂടിയാണ് ആകാശ് തില്ലങ്കേരി. ടി പി കേസിലെ കുറ്റവാളി മുഹമ്മദ്‌ ഷാഫി അടക്കമുള്ളവരും  ആകാശിനെതിരെ മൊഴി നൽകിയെന്നാണ് സൂചന.
advertisement
You may also like:'ഞാനപ്പോഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്'; സൈക്കിള്‍ റാലിക്കിടെ ഷാഫി പറമ്പില്‍; വൈറലായി വിഡിയോ
സ്വർണ്ണക്കടത്തു കേസിൽ റിമാൻഡിൽ കഴിയുന്ന അർജുൻ ആയങ്കിയുടെ ജാമ്യപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. കള്ളക്കടത്തിൽ തനിക്ക് പങ്കുണ്ടെന്നു തെളിയിക്കാനുള്ള രേഖകൾ  കസ്റ്റംസിനു ഇല്ലെന്നാണ് അർജുൻ കോടതിയെ അറിയിച്ചിട്ടുള്ളത്. എന്നാൽ അർജുൻ ആയങ്കിക്ക് അന്തർ സംസ്ഥാന കള്ളക്കടത്തു സംഘവുമായി ബന്ധം ഉണ്ടെന്നാണ് കസ്റ്റംസ് വാദം.
advertisement
You may also like:ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രദേശങ്ങളിലും ഇന്ന് കട തുറക്കാം; സംസ്ഥാനത്ത് ഇന്നുമുതല്‍ കൂടുതല്‍ ഇളവുകള്‍
അർജുൻ ഉൾപ്പെട്ട കള്ളക്കടത്തു സംഘത്തിനെതിരെ അന്വേഷണം തുടരുകയാണെന്നും ജാമ്യം നല്കരുതെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്. അർജുൻ ആയങ്കിയും ഷാഫിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും ഇതിനുള്ള തെളിവുണ്ടെന്നും കസ്റ്റംസ് സമർപ്പിച്ച  അപേക്ഷയിൽ പറയുന്നു. കഴിഞ്ഞ വർഷം ഇരുവരും ചേർന്ന് നടത്തിയ സ്വർണ്ണക്കടത്തിന്റെ വിവരങ്ങളും കോടതിയിൽ മുദ്രവെച്ച കവറിൽ നേരത്തെ സമർപ്പിച്ചിരുന്നു.
advertisement
അന്വേഷണത്തിൽ സുപ്രധാന തെളിവായ മൊബൈൽ ഫോൺ ഇനിയും കണ്ടെടുത്തട്ടില്ല. ഇത് സംബന്ധിച്ച് അർജുൻ പല കാര്യങ്ങളാണ് പറയുന്നത്. ഇയാൾ പറയുന്നത് പലതും കളവാണെന്നു ഇതിനകം ബോധ്യപ്പെട്ടതായും കസ്റ്റംസ് പറയുന്നു. കരിപ്പൂർ കേന്ദ്രീകരിച്ച സ്വർണ്ണക്കടത്തിലെ പ്രധാന കണ്ണിയാണ് അർജുൻ ആയങ്കി.
ഒന്നാം പ്രതിയും സ്വർണ്ണം കൊണ്ടുവന്ന മുഹമ്മദ്‌ ഷെഫീഖിന്റ് ഫോണിൽ ഇത് സംബന്ധിച്ച തെളിവുകൾ ഉണ്ട്. ചിലത് ശബ്ദ സന്ദേശങ്ങളാണ്. മറ്റു സംഘങ്ങളുമായും ഇയാൾക്ക് പല രീതിൽ ബന്ധമുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും സാമ്പത്തീക കുറ്റകൃത്യങ്ങൾക്കായുള്ള എറണാകുളത്തെ പ്രത്യേക കോടതിയിൽ നേരത്തെ കസ്റ്റംസ് സമർപ്പിച്ച അപേക്ഷയിൽ പറഞ്ഞിരുന്നു. എന്നാൽ അപേക്ഷ കോടതി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കരിപ്പൂർ സ്വർണക്കടത്ത്: ആകാശ് തില്ലങ്കേരിയിലൂടെ മുന്നോട്ടു പോകാൻ കസ്റ്റംസ്
Next Article
advertisement
ശബരിമല സ്വർണക്കൊള്ളയിൽ ബിജെപിയുടെ രാപ്പകൽ സെക്രട്ടേറിയറ്റ് ഉപരോധ സമരം തുടങ്ങി
ശബരിമല സ്വർണക്കൊള്ളയിൽ ബിജെപിയുടെ രാപ്പകൽ സെക്രട്ടേറിയറ്റ് ഉപരോധ സമരം തുടങ്ങി
  • ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും മുതിർന്ന നേതാക്കളും സമരത്തിൽ പങ്കെടുക്കുന്നു.

  • ദേവസ്വം ബോർഡിലെ 30 വർഷത്തെ സാമ്പത്തിക ഇടപാടുകൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം.

  • സെക്രട്ടേറിയറ്റിന്റെ മൂന്ന് പ്രവേശന കവാടങ്ങളും ബിജെപി പ്രവർത്തകർ ഉപരോധിക്കുന്നു.

View All
advertisement