ബാലഭാസ്‌ക്കറിന്റെ മരണം, വിശദമായി അന്വേഷിക്കും

Last Updated:
തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണം വിശദമായി അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി. അന്വേഷണം ആവശ്യപ്പെട്ട് പിതാവ് സി കെ ഉണ്ണിയും ബന്ധുക്കളും ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.
വാഹനപകടവുമായി ബന്ധപ്പെട്ട കുടുംബാഗങ്ങള്‍ ഉയര്‍ത്തിയ സംശയങ്ങള്‍ വിശദമായി അന്വേഷിക്കണമെന്നാണ് ഡിജിപിയുടെ നിര്‍ദേശത്തില്‍ പറയുന്നത്. അന്വേഷണത്തില്‍ ലോക്കല്‍ പൊലീസിന് ആവശ്യമായ സഹായം നല്‍കാന്‍ ക്രൈംബ്രാഞ്ചിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഇന്നായിരുന്നു ആദ്യമായി പരാതി ഫയല്‍ ചെയ്യുന്നത്. കഴിഞ്ഞ 10 വര്‍ഷമായി ബാലഭാസ്‌ക്കറിന് പാലക്കാടുള്ള ഒരു കുടുംബവുമായിട്ടുള്ള ബന്ധവും ഇവരുമായുള്ള സാമ്പത്തിക ഇടപാടുകളും അപകടവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പിതാവിന്റെ പരാതി. പാലക്കാടുള്ള ഒരു ആയുര്‍വേദ ഡോക്ടറുമായി ബാലഭാസ്‌ക്കറിന് കഴിഞ്ഞ 10 വര്‍ഷമായി വ്യക്തിപരമായി അടുപ്പം ഉണ്ടായിരുന്നു.
advertisement
ഈ കുടുംബത്തിലെ അംഗമായിരുന്നു അപകടസമയത്ത് കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ അര്‍ജുന്‍. അപകടസമയത്ത്, ബാലഭാസ്‌കര്‍ ആയിരുന്നു വണ്ടി ഓടിച്ചിരുന്നതെന്നായിരുന്നു അര്‍ജുന്‍ നല്‍കിയ മൊഴി. എന്നാല്‍, അര്‍ജുന്‍ തന്നെ ആയിരുന്നു വാഹനം ഓടിച്ചിരുന്നതെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി വെളിപ്പെടുത്തിയിരുന്നു. ഇരുവരുടെയും മൊഴിയിലെ വൈരുദ്ധ്യങ്ങളും സംശയത്തിന് ഇട നല്‍കിയിരുന്നു.
വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിന് പുലര്‍ച്ചെ ആയിരുന്നു മരിച്ചത്. മകള്‍ തേജസ്വിനി ബാല അപകടത്തില്‍ മരിച്ചിരുന്നു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബാലഭാസ്‌ക്കറിന്റെ മരണം, വിശദമായി അന്വേഷിക്കും
Next Article
advertisement
രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; മൂന്നുദിവസം പോലീസ് കസ്റ്റഡിയിൽ; പരാതിക്കാരിയുടെ ദൃശ്യങ്ങളടങ്ങിയ ഫോൺ കണ്ടെത്താൻ ശ്രമം
രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; മൂന്നുദിവസം പോലീസ് കസ്റ്റഡിയിൽ; ഫോൺ കണ്ടെത്താൻ ശ്രമം
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്നുദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു, ജാമ്യവായ്പ പരിഗണിച്ചില്ല

  • പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ച് പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിക്കും

  • പീഡനം നടന്ന ഹോട്ടലിലടക്കം രാഹുലിനെ എത്തിച്ച് തെളിവുകള്‍ ശേഖരിക്കാന്‍ പോലീസ് തീരുമാനിച്ചു

View All
advertisement