'ഇടതു സർക്കാരിനെ അട്ടിമറിക്കാൻ RSS പദ്ധതി; ബിനീഷിന് എതിരായ കേസിൽ DYFI അഭിപ്രായം പറയേണ്ട കാര്യമില്ല': എ.എ റഹീം
'എല്ലാ പരാതികളും കേന്ദ്രം അന്വേഷിക്കുമെങ്കിൽ എന്തുകൊണ്ട് വി മുരളീധരനും അനിൽ നമ്പ്യാർക്കുമെതിരെ നടപടി ഉണ്ടായില്ല'

എ.എ റഹീം
- News18 Malayalam
- Last Updated: September 26, 2020, 12:13 PM IST
കൊച്ചി: ഇടതു സർക്കാരിനെ അട്ടിമറിക്കാനുള്ള ആർ.എസ്.എസിന്റെ രാഷ്ട്രീയ പദ്ധതിയാണ് ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നടപ്പാക്കുന്ന അട്ടിമറിക്ക് കോൺഗ്രസും കൂട്ടു നിൽക്കുന്നു. സംസ്ഥാന സർക്കാരിനെതിരെ ആർ.എസ്.എസും കോൺഗ്രസും ഒന്നിച്ചാണ് പരാതി നൽകുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരായ കേസിൽ ഡി.വൈ.എഫ്.ഐ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും റഹീം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാനും അനിൽ അക്കരയും പരാതികൾ നൽകിയ ഉടൻ നടപടി ഉണ്ടായി. എന്നാൽ ടൈറ്റാനിയം കേസിൽ സംസ്ഥാനം അന്വേഷണം ആവശ്യപ്പെട്ടിട്ട് ഇതുവരെ നടപടി ഉണ്ടായില്ല. എല്ലാ പരാതികളും കേന്ദ്രം അന്വേഷിക്കുമെങ്കിൽ എന്തുകൊണ്ട് വി മുരളീധരനും അനിൽ നമ്പ്യാർക്കുമെതിരെ നടപടി ഉണ്ടായില്ലെന്നും റഹിം ചോദിച്ചു. കേന്ദ്ര അന്വേഷണ ഏജൻസികളെ ഇടതു പക്ഷ വേട്ടയ്ക്ക് ഉപയോഗിക്കുകയാണ്. സ്വർണ്ണകടത്തു പണം രാജ്യ ദ്രോഹ പ്രവർത്തനം നടത്താൻ ഉപയോഗിച്ചെന്ന് എൻ.ഐ.എ പറയുന്നു. എന്നാൽ അന്വേഷണം ആ വഴിക്ക് നടക്കുന്നില്ല. കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്ക് കോൺഗ്രസും ലീഗും പിന്തുണ നൽകുകയാണ്. ലക്ഷക്കണക്കിന് പേർക്ക് വീട് നൽകുന്ന ലൈഫ് മിഷൻ പദ്ധതിയെ കളങ്കപ്പെടുത്താൻ കോൺഗ്രസ് ശ്രമിക്കുന്നത് ശരിയല്ലെന്നും റഹീം പറഞ്ഞു.
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് വിജിലൻസ് സെക്രട്ടേറിയറ്റിൽ പരിശോധന നടത്തിയട്ടില്ല. ഫയൽ ആവശ്യപ്പെട്ട് കത്ത് നൽകുകയും ഒരു ഉദ്യോഗസ്ഥൻ പോയി വാങ്ങുകയുമാണ് ചെയ്തത്. ഇതിനെയാണ് വിജിലൻസ് റെയ്ഡായി വ്യഖ്യാനിക്കുന്നത്.
കെ എസ് യു നേതാവ് അഭിജിത് കൊവിഡ് ടെസ്റ്റിന് ആൾമാറാട്ടം നടത്തിയത് കോൺഗ്രസ് നേതാക്കൾ ക്വാറന്റീനിൽ പോകാതിരിക്കാനാണ്. മാധ്യമങ്ങൾ അഭിജിത്തിനോട് പൊറുത്തിരിക്കുന്നു എന്ന സ്‌ഥിതിയാണ്. വ്യാജ പേരിൽ എത്ര കോൺഗ്രസ് നേതാക്കൾ പരിശോധന നടത്തി എന്ന് ആരോഗ്യ വകുപ്പ് പരിശോധന നടത്തണം. ഒ ചാണ്ടി, സി തല എന്ന പേരിലോ ആരെങ്കിലും പരിശോധന നടത്തിയോയെന്ന് നോക്കണം. വെഞ്ഞാറമൂട് കൊലപാതക കേസിൽ പ്രതികളെ ഡി സി സി സംരക്ഷിക്കുന്നു. ഇവർക്ക് നിയമ സഹായവും സാമ്പത്തിക സഹായവും നൽകുന്നുണ്ടെന്നും റഹീം ആരോപിച്ചു.
പാലാരിവട്ടം പാലം അഴിമതിയിൽ ഉമ്മൻ ചാണ്ടിക്കും പങ്കുണ്ട്. നഷ്ട പരിഹാരം അദ്ദേഹത്തിൽ നിന്നു കൂടി ഈടാക്കണം. ഒക്ടോബർ അഞ്ചിന് ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും റഹീം പറഞ്ഞു.
യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാനും അനിൽ അക്കരയും പരാതികൾ നൽകിയ ഉടൻ നടപടി ഉണ്ടായി. എന്നാൽ ടൈറ്റാനിയം കേസിൽ സംസ്ഥാനം അന്വേഷണം ആവശ്യപ്പെട്ടിട്ട് ഇതുവരെ നടപടി ഉണ്ടായില്ല. എല്ലാ പരാതികളും കേന്ദ്രം അന്വേഷിക്കുമെങ്കിൽ എന്തുകൊണ്ട് വി മുരളീധരനും അനിൽ നമ്പ്യാർക്കുമെതിരെ നടപടി ഉണ്ടായില്ലെന്നും റഹിം ചോദിച്ചു.