തിരുവനന്തപുരം: എലത്തൂർ ട്രെയിൻ ആക്രമണ കേസിൽ പ്രതി ഷാരൂഖ് സൈഫിയ്ക്കെതിരെ യുഎപിഎ ചുമത്തിയത് കൃത്യമായ തെളിവുകൾ കണ്ടെത്തിയതിനാലാണെന്ന് എഡിജിപി എം.ആർ അജിത് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതി ഷാരൂഖ് സൈഫി തീവ്ര ആശയങ്ങൾ പിന്തുടരുന്ന ആളാണ്.
ഇതോടെ ഷാരൂഖ് തീവ്ര ആശയങ്ങൾ പിന്തുടരുന്നയാളാണെന്ന ന്യൂസ് 18 നേരത്തെ പുറത്തുവിട്ട വാർത്ത എം ആർ അജിത് കുമാർ സ്ഥിരീകരിച്ചിരിക്കുകയാണ്.
ഒരു വർഷമായി ഷാരൂഖ് സൈഫി ദേശവിരുദ്ധ വീഡിയോകൾ കാണുന്നത് പതിവാക്കിയിരുന്നു. യുഎപിഎ ചുമത്തിയത് കൃത്യമായ തെളിവുകൾ കണ്ടെത്തിയതിനാലാണെന്നും എഡിജിപി പറഞ്ഞു.
Also Read- എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ യുഎപിഎ ചുമത്തും; അന്വേഷണം ഉടൻ NIAഏറ്റെടുക്കും
പ്രതിക്ക് പ്ലസ് ടു വിദ്യാഭ്യാസം മാത്രമാണുള്ളത്. ഷാറൂഖ് കേരളത്തിൽ എത്തിയത് ആദ്യമായി ആണെന്നും എം. ആർ അജിത് കുമാർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Fire in Train, Train fire