'കേരള സ്റ്റോറി പ്രൊപ്പഗണ്ട'; മണിപ്പുർ ഡോക്യുമെന്‍ററി പ്രദർശിപ്പിച്ച് എറണാകുളം അങ്കമാലി രൂപതയിലെ പള്ളി
- Published by:Sarika KP
- news18-malayalam
Last Updated:
മണിപ്പുർ കലാപത്തെകുറിച്ചും കുട്ടികൾ അറിഞ്ഞിരിക്കണമെന്നതാണ് നിലപാട്.
കൊച്ചി: കേരള സ്റ്റോറി സിനിമയ്ക്ക് പകരം മണിപ്പുർ കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്‍ററി പ്രദർശിപ്പിച്ച് എറണാകുളം അങ്കമാലി രൂപതയിലെ പള്ളി. വൈപ്പിൻ സാൻജോപുരം സെന്റ് ജോസഫ്സ് പള്ളിയിലാണ് ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചത്. സിറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ ഇന്‍റന്‍സീവ് ബൈബിൾ കോഴ്സിന്‍റെ ഭാഗമായാണ് വിശ്വാസ പരിശീലനത്തിനെത്തുന്ന നൂറിലേറെ വരുന്ന വിദ്യാർത്ഥികള്‍ക്ക് ഡോക്യുമെന്‍ററി കാണിച്ചത്. 'ദ് ക്രൈ ഓഫ് ദ് ഒപ്രസ്ഡ്' എന്ന ഡോക്യുമെന്‍ററിയാണ് പ്രദർശിപ്പിച്ചത്.
മണിപ്പുർ കലാപത്തെകുറിച്ചും കുട്ടികൾ അറിഞ്ഞിരിക്കണമെന്ന് പള്ളി വികാരി നിധിൻ പനവേലിൽ പറഞ്ഞു. വേദനിക്കുന്നവർക്കൊപ്പം നിൽക്കണമെന്നും അജണ്ട അല്ല വസ്തുതകൾ ആണ് അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റോറി പോലുള്ള പ്രോപ്പഗന്റ സ്റ്റോറികൾ ഒരുവശത്ത് പ്രചരിപ്പിക്കുമ്പോൾ സത്യം വിളിച്ചു പറയേണ്ടത് ആവശ്യമാണെന്ന തോന്നലിലാണ് മണിപ്പൂർ ഡോക്യൂമെന്ററി പ്രദർശിപ്പിച്ചത്. സഭ തന്നെ മണിപ്പൂർ വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട് അത് കൊണ്ട് തന്നെയാണ് ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചതെന്നും ലവ് ജിഹാദിന്റെ ഊതിപെരുപ്പിച്ച കണക്കുകൾക്ക് പകരം കൃത്യമായ കണക്കുകൾ പുറത്തുവിടട്ടെയെന്നും അദ്ദേഹം പറഞ്ഞു. സഭയിലെ മറ്റു രൂപതകളിൽ കേരള സ്റ്റോറി സിനിമ കാണിച്ചതിന്‍റെ പിന്നാലെ മണിപ്പുർ കലാപത്തെക്കുറിച്ചാണ് കുട്ടികളെ ബോധവൽകരിക്കേണ്ടതെന്ന നിലപാടുമായി എറണാകുളം അതിരൂപതയിലെ ഒരു പള്ളി രംഗത്ത് എത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
April 10, 2024 11:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേരള സ്റ്റോറി പ്രൊപ്പഗണ്ട'; മണിപ്പുർ ഡോക്യുമെന്‍ററി പ്രദർശിപ്പിച്ച് എറണാകുളം അങ്കമാലി രൂപതയിലെ പള്ളി