ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു; കേരളത്തിൽ അടുത്ത 4 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

Last Updated:

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 25)കലക്ടർമാർ അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 4 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യുന മർദ്ദം രൂപപ്പെട്ടു . ജൂലൈ 26 ഓടെ വീണ്ടും തീവ്രന്യുന മർദ്ദമായി ശക്തി പ്രാപിച്ചു പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു വടക്കൻ ആന്ധ്രാ പ്രദേശ് – തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. വടക്ക് പടിഞ്ഞാറൻ മധ്യ പ്രദേശിന് മുകളിലാണ് ചക്രവാതചുഴി സ്ഥിതിചെയ്യുന്നത്. കച്ചിന് മുകളിൽ മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുളളത്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപ്പിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു; കേരളത്തിൽ അടുത്ത 4 ദിവസം വ്യാപക മഴയ്ക്ക് സാധ്യത
Next Article
advertisement
രാജ്യത്തെ ഏറ്റവും വലിയ സിപിഎം ഓഫീസ് കണ്ണൂരിൽ; അഴീക്കോടൻ സ്മാരക മന്ദിരം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
രാജ്യത്തെ ഏറ്റവും വലിയ സിപിഎം ഓഫീസ് കണ്ണൂരിൽ; അഴീക്കോടൻ സ്മാരക മന്ദിരം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
  • പുതുക്കിപ്പണിത 5 നിലകളുള്ള സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

  • പഴയ കെട്ടിടത്തിന്റെ തൂണുകളും ജാലകങ്ങളും ഉപയോഗിച്ച് പുതിയ ഓഫീസ് കെട്ടിടം നിർമിച്ചു.

  • 15 കോടിയിലധികം രൂപ ചെലവിട്ട് നിർമിച്ച കെട്ടിടത്തിന് അംഗങ്ങളിൽനിന്ന് ഫണ്ട് സമാഹരിച്ചു.

View All
advertisement