കെ വാസുകിയെ വിദേശകാര്യ സെക്രട്ടറിയാക്കി നിയമനം; സർക്കാർ തീരുമാനം വിവാദത്തിൽ
- Published by:Ashli
- news18-malayalam
Last Updated:
കേന്ദ്രത്തിന്റെ അധികാരത്തിനുമേൽ കടന്നുകയറുമെന്നുള്ള സൂചനയാണ് സംസ്ഥാന നീക്കം എന്നാണ് വിമർശനം
തിരുവനന്തപുരം: കെ വാസുകിയെ വിദേശകാര്യ സെക്രട്ടറിയാക്കിയ സർക്കാർ തീരുമാനം വിവാദമാകുന്നു. വിദേശരാജ്യങ്ങളുമായും എംബസികളുമായുള്ള ഇടപെടലുകൾ കേന്ദ്ര വിദേശകാര്യത്തിന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ളതാണ്. സംസ്ഥാനത്തിന് ഒരു അധികാരവും ഇല്ലാത്ത കാര്യത്തിൽ ഐഎഎസ് ഓഫീസറെ സെക്രട്ടറിയായി നിയമിച്ചത് കേന്ദ്രത്തിന്റെ അധികാരത്തിനു മേലുള്ള കടന്നുകയറ്റം എന്നാണ് ആരോപണം.
ഇതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത് വന്നു. കേന്ദ്രത്തിന്റെ അധികാരത്തിനുമേൽ കടന്നുകയറുമെന്നുള്ള സൂചനയാണ് സംസ്ഥാന നീക്കം എന്നാണ് വിമർശനം. തീരുമാനം ഉടൻ റദ്ദാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ALSO READ: കെ വാസുകിയെ കേരള സര്‍ക്കാര്‍ 'വിദേശകാര്യ സെക്രട്ടറി'യായി നിയമിച്ചു
വിദേശമന്ത്രാലയവുമായി വിദേശത്തുള്ള മലയാളികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ബന്ധപ്പെടാൻ സർക്കാർ ഒരു ഉദ്യോഗസ്ഥനെ നിയമിക്കാറുണ്ട്. സാധാരണയായി നോർക്കയുടെ ചുമതലയുള്ള സെക്രട്ടറിയോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനോ ആണ് ഈ ചുമതല വഹിക്കുന്നത്.
advertisement
എന്നാൽ ഐഎഎസ് ഉദ്യോഗസ്ഥയെ വിദേശകാര്യ സെക്രട്ടറിയായി സർക്കാർ ചുമതലയേൽപ്പിച്ച തീരുമാനം
വിചിത്രമായ തീരുമാനമായാണ് പലരും വിലയിരുത്തുന്നത്. എൽഡിഎഫ് സർക്കാർ 2021-ൽ മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥൻ വേണു രാജാമണിയെ ന്യൂഡൽഹിയിൽ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായി നിയമിച്ചിരുന്നു. അദ്ദേഹത്തിന്റെ നിയമനം കൂടുതൽ രാഷ്ട്രീയപരമായാണ് കണക്കാക്കിയിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jul 20, 2024 4:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെ വാസുകിയെ വിദേശകാര്യ സെക്രട്ടറിയാക്കി നിയമനം; സർക്കാർ തീരുമാനം വിവാദത്തിൽ









