സമൂഹ അടുക്കളയിലേക്കും 550 കുടുംബങ്ങള്‍ക്കും പച്ചക്കറി കിറ്റുകളുമായി അതിഥി തൊഴിലാളി

Last Updated:

ജോലി തേടി കായക്കൊടിയിൽ എത്തിയപ്പോള്‍ ഇവിടത്തുകാര്‍ നല്‍കിയ സഹായത്തിന്റെ നന്ദി മാത്രമാണ് തനിക്ക് കാണിക്കാന്‍ കഴിഞ്ഞതെന്ന് ദേശ് രാജ് പറഞ്ഞു.

കോഴിക്കോട്: അതിഥി തൊഴിലാളികളാണ് കേരളത്തിന്റെ വികസനത്തിന് ഇപ്പോള്‍ ചുക്കാന്‍ പിടിക്കുന്ന പ്രധാനികള്‍. കോവിഡ് ഭീതിയും ലോക്ക്ഡൗണ്‍ പ്രശ്‌നങ്ങളും കാരണം സ്വന്തം നാട്ടിലേക്ക് പോലും തിരിച്ച് പോകാനാവാതെ വിഷമത്തിലാണ് സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍. എന്നാല്‍, അതിഥി തൊഴിലാളികള്‍ക്ക് ഒന്നാകെ അഭിമാനമാകുന്നൊരാളുണ്ട് കുറ്റ്യാടി കായക്കൊടിയില്‍. ദേശ് രാജെന്ന 37കാരന്‍. കായക്കൊടിയിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ഈ രാജസ്ഥാൻ സ്വദേശി‍.
കായക്കൊടിയിലെ സമൂഹ അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറിയും പ്രദേശത്തെ 550 കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റുമായിട്ടായിരുന്നു ദേശ് രാജിന്റെ വരവ്. കൂടാതെ നൂറ് അതിഥി തൊഴിലാളി സുഹൃത്തുക്കള്‍ക്കും പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. മൂന്ന് ദിവസത്തോളം ഉപയോഗിക്കാനുള്ള പച്ചക്കറികളാണ് സമൂഹ അടുക്കളയിലേക്ക് ദേശ് രാജ് നല്‍കിയത്.
You may also like:ആലപ്പുഴയിലും തൃശൂരിലും ഹോട്ട് സ്പോട്ടുകളിൽ മാറ്റം‍ [NEWS]കൊറോണ വൈറസ് പരിശോധന നടത്തുന്നതിലൂടെ നോമ്പ് മുറിയില്ല [NEWS]ലോക്ക് ഡൗൺ ലംഘിച്ച് ആരാധന: കണ്ണൂരിൽ എട്ടുപേർക്കെതിരെ കേസ് [NEWS]
അഞ്ച് കിലോഗ്രാം തൂക്കമുള്ള വിവിധ പച്ചക്കറികൾ അടങ്ങിയതാണ് കിറ്റ്. പ്രത്യേകം പാസ് വാങ്ങി കര്‍ണാടകയില്‍ നിന്നാണ് പച്ചക്കറികള്‍ എത്തിച്ചത്. ആര്‍.ആര്‍.ടി വളണ്ടിയര്‍മാരുടെ സഹായത്തോടെയാണ് കിറ്റുകള്‍ വിതരണം ചെയ്തത്. ഒരു നാടു മുഴുവന്‍ മനസ് നിറഞ്ഞ് ദേശ് രാജിനെ അഭിനന്ദിച്ചു. ഒപ്പം മുഖ്യമന്ത്രിയും ജില്ലാ കളക്ടറും ഉള്‍പ്പെടെയുള്ളവരും.
advertisement
17 വര്‍ഷം മുമ്പ് 16-ാം വയസിലാണ് ദേശ് രാജ് രാജസ്ഥാനിലെ കരോളി ജില്ലയില്‍ നിന്ന് കായക്കൊടിയിൽ എത്തിയത്. കൂലിത്തൊഴിലാളിയായാണ് തുടക്കം. അദ്ധ്വാനത്തില്‍ നിന്ന് കിട്ടുന്ന വരുമാനത്തില്‍ തുച്ഛമായ തുക മാറ്റിവെച്ച് ദേശ് രാജ് ഒരു ഗ്രാനൈറ്റ് ഏജന്‍സി തുടങ്ങി. ജീവിതം അങ്ങനെ കരക്കടുപ്പിച്ചു. കായക്കൊടിയിൽ തന്നെ സ്വന്തം വീട് വെച്ചു. ഭാര്യക്കും മൂന്ന് മക്കള്‍ക്കുമൊപ്പം കഴിയുന്നു.
സമ്പാദ്യത്തിന്റെ ഒരു ഭാഗം നീക്കി വെച്ച് കോവിഡ് 19നെ അതിജീവിക്കാന്‍ സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടത്തുന്ന പ്രവര്‍ത്തനത്തിന് കരുത്തു പകരുകയാണ് ഇപ്പോൾ. ജോലി തേടി കായക്കൊടിയിൽ എത്തിയപ്പോള്‍ ഇവിടത്തുകാര്‍ നല്‍കിയ സഹായത്തിന്റെ നന്ദി മാത്രമാണ് തനിക്ക് കാണിക്കാന്‍ കഴിഞ്ഞതെന്ന് ദേശ് രാജ് പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സമൂഹ അടുക്കളയിലേക്കും 550 കുടുംബങ്ങള്‍ക്കും പച്ചക്കറി കിറ്റുകളുമായി അതിഥി തൊഴിലാളി
Next Article
advertisement
IPL | രവീന്ദ്ര ജഡേജ ചെന്നൈ വിടുമോ? അഭ്യൂഹങ്ങൾക്കിടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്ത് താരം !
IPL | രവീന്ദ്ര ജഡേജ ചെന്നൈ വിടുമോ? അഭ്യൂഹങ്ങൾക്കിടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്ത് താരം !
  • രവീന്ദ്ര ജഡേജ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്തു, ചെന്നൈ വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ.

  • 2012 മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ അവിഭാജ്യ ഘടകമായ ജഡേജ, 143 വിക്കറ്റുകൾ നേടി.

  • ഐപിഎൽ 2023 ഫൈനലിൽ ഗുജറാത്തിനെതിരെ ജഡേജയുടെ മികച്ച പ്രകടനം സിഎസ്‌കെയെ കിരീട നേട്ടത്തിലെത്തിച്ചു.

View All
advertisement