'സെലക്‌ഷൻ ട്രയൽസ് തടയാൻ അധികാരമില്ല; ധാർഷ്ട്യം ഒരു കാരണവശാലും അംഗീകരിക്കില്ല’;ഹൈബി ഈഡൻ

Last Updated:

സർക്കാരിന്റെ പിൻബലമുണ്ടെന്ന ധിക്കാരമാണ് ഇങ്ങനെ ചെയ്യാൻ കാരണമെന്നും ഹൈബി ഈഡൻ എംപി കൂട്ടിച്ചേർത്തു

കൊച്ചി: കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സിലക്‌ഷന്‍ ട്രയൽസ് സ്പോര്‍ട്സ് കൗണ്‍സില്‍ എറണാകുളം ജില്ലാ പ്രസിഡന്‍റും കുന്നത്തുനാട് എംഎല്‍എയുമായ പി.വി ശ്രീനിജന്‍ തടഞ്ഞ നടപ്പടിക്കെതിരെ ഹൈബി ഈഡൻ എംപി. സിലക്‌ഷൻ ട്രയൽസ് തടയാൻ പി.വി.ശ്രീനിജനു യാതൊരു അധികാരവുമില്ലെന്നും ഇത് അധികാരത്തിന്റെ ധാർഷ്ട്യമാണെന്നും , ഇതേ യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും ഹൈബി ഈഡൻ വ്യക്തമാക്കി.
സിലക്‌ഷൻ ട്രയൽസ് തടയാൻ അദ്ദേഹത്തിന് യാതൊരു അധികാരവുമില്ല. തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലാണ് സ്കൂളുകൾ പ്രവർത്തിക്കുന്നത്. സ്കൂൾ കോംപൗണ്ടിനകത്ത്, അണ്ടർ–17 ഫിഫ വേൾഡ് കപ്പിനായി യുഡിഎഫ് സർക്കാർ പണം അനുവദിച്ച് വികസിപ്പിച്ച സ്റ്റേഡിയമാണുള്ളത്. സ്റ്റേഡിയം എന്നതിനപ്പുറം അതൊരു സ്കൂളാണ്. ആ സ്കൂളിന്റെ ഗേറ്റ് അടയ്ക്കാൻ എംഎൽഎയ്ക്ക് യാതൊരു അധികാരവുമില്ല. ഒരു ജനപ്രതിനിധി ഒരിക്കലും ചെയ്യാൻ പാടില്ലാത്ത, ധാർഷ്ട്യത്തോടു കൂടിയ നടപടിയാണിത്. ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
കേരള ബ്ലാസ്റ്റേഴ്സ് വാടക നൽകാനില്ലെന്ന് സ്പോട്സ് കൗൺസിൽ ചെയർമാൻ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് അത് ശരിവയ്ക്കുകയും ചെയ്തിരുന്നു. വാടക നൽകാനുണ്ടെങ്കിലും ചർച്ച ചെയ്യേണ്ടതായ മാർഗങ്ങളുണ്ട്. പല സ്ഥലങ്ങളിൽനിന്ന് കുട്ടികളും രക്ഷകർത്താക്കളും എത്തിയിട്ട് അവരെ വെളിയിൽ നിർത്തുന്നത് ജനാധിപത്യപരമായ നടപടിയല്ല. ഇത് അധികാരത്തിന്റെ ധാർഷ്ട്യമാണ്. സർക്കാരിന്റെ പിൻബലമുണ്ടെന്ന ധിക്കാരമാണ് ഇങ്ങനെ ചെയ്യാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സെലക്‌ഷൻ ട്രയൽസ് തടയാൻ അധികാരമില്ല; ധാർഷ്ട്യം ഒരു കാരണവശാലും അംഗീകരിക്കില്ല’;ഹൈബി ഈഡൻ
Next Article
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement