വീട് ഒഴിപ്പിക്കുന്നതിനിടെ തീകൊളുത്തി ആത്മഹത്യാ ഭീഷണി; ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു
- Published by:user_49
Last Updated:
രാജന്‍ ഭാര്യയെ ചേര്‍ത്തു പിടിച്ചുകൊണ്ട് ലൈറ്റര്‍ കത്തിക്കുകയായിരുന്നു. ഇത് പോലീസ് തട്ടിമാറ്റുന്നതിനിടെയാണ് ഇരുവർക്കും പൊള്ളലേറ്റത്. രാജന്‍ ഇന്ന് പുലര്‍ച്ചെ മരിച്ചിരുന്നു.
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു. നെയ്യാറ്റിന്‍കര പോങ്ങില്‍ സ്വദേശി രാജന്‍റെ ഭാര്യ അമ്പിളിയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രാജന്‍ ഇന്ന് പുലര്‍ച്ചെ മരിച്ചിരുന്നു.
നെയ്യാറ്റിന്‍കര പോങ്ങയില് നെട്ടതോട്ടം കോളനിക്കു സമീപമാണ് രാജനും കുടുംബവും താമസിച്ചിരുന്നത്. ഗുരുതരപൊള്ളലേറ്റ് മെഡിക്കല് കോളജില് ചികിത്സയില് കഴിയുമ്പോഴാണ് മരണം. കഴിഞ്ഞ 22 ന് ആണ് രാജനും ഭാര്യയും ജീവനൊടുക്കാന് ശ്രമിച്ചത്.
ലക്ഷം വീട് കോളനിയിലെ പുറമ്പോക്ക് ഭൂമിയിലാണ് രാജനും കുടുംബവും താമസിക്കുന്നത്. രാജന്‍ ഭൂമി കയ്യേറിയെന്നാരോപിച്ച് അയല്‍വാസി നല്‍കിയ പരാതിയെത്തുടര്‍ന്ന് ഭൂമി ഒഴിപ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കാന്‍ എത്തിയപ്പോഴായിരുന്നു ആത്മഹത്യാശ്രമം നടത്തിയത്.
advertisement
രാജന്‍ ഭാര്യയെ ചേര്‍ത്തു പിടിച്ചുകൊണ്ട് ലൈറ്റര്‍ കത്തിക്കുകയായിരുന്നു. ഇത് പോലീസ് തട്ടിമാറ്റുന്നതിനിടെയാണ് ഇരുവർക്കും പൊള്ളലേറ്റത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 28, 2020 8:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വീട് ഒഴിപ്പിക്കുന്നതിനിടെ തീകൊളുത്തി ആത്മഹത്യാ ഭീഷണി; ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു