Idukki Dam | ഒരിക്കല്‍ കൂടി ഷട്ടറുകള്‍ തുറക്കുമ്പോള്‍; ചരിത്രത്തില്‍ നാലാം തവണ ഇടുക്കി ഡാം തുറക്കുന്നു

Last Updated:

ഇടുക്കി ഡാം തുറക്കുന്നതിനാല്‍ പെരിയാറിന്റെ തീരത്ത് താമസിക്കുന്ന 64 വീടുകള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഇടുക്കി ആർച്ച് ഡാം
ഇടുക്കി ആർച്ച് ഡാം
ഇടുക്കി: ഇടുക്കി ഡാമിന്റെ(Idukki Dam) ഷട്ടറുകള്‍ വീണ്ടും തുറക്കമ്പോള്‍ എല്ലാവിധ മുന്‍കരുതലുകളും അധികൃതരും സര്‍ക്കാരും സ്വീകരിച്ചുകഴിഞ്ഞു. 2018ലെ പ്രളയത്തിന്(Flood) ശേഷം ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് പതിനൊന്നു മണിയോടെ തുറക്കും. ചരിത്രത്തില്‍ നാലാം തവണയാണ് അണക്കെട്ട് തുറക്കുന്നത്. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇടുക്കി ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തുന്നത്. നിലവില്‍ ഡാമിന്റെ ജലനിരപ്പ് 2397.96 അടി എത്തിയിട്ടുണ്ട്. 2398.86 അടി പരമാവധി സംഭരിക്കാന്‍ അനുമതിയുണ്ടെങ്കിലും ആ അളവില്‍ ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്തണമെങ്കില്‍ റെഡ് അലര്‍ട്ട് കഴിഞ്ഞാല്‍ ഷട്ടറുകള്‍ തുറക്കണം. ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമില്‍ മാത്രമാണ് ഷട്ടര്‍ സംവിധാനമുള്ളൂ. ഇടുക്കി ആര്‍ച്ച് ഡാമിനും കുളമാവ് ഡാമിനും ഷട്ടറുകളില്ല.
26 വര്‍ഷത്തിന് ശേഷം 2018ലെ പ്രളയത്തിനാണ് ഇടുക്കിഡാം തുറന്നത്. അന്ന് അഞ്ചു ഷട്ടറുകളായിരുന്നു തുറന്നത്. വീണ്ടും ഇടുക്കി ഷട്ടറുകള്‍ തുറക്കുമ്പോള്‍ 2018ലെ സാഹചര്യമല്ല. എല്ലാ മുന്നൊരുക്കങ്ങളും സജ്ജമാണ്. 2018ല്‍ ഡാമില്‍ നിന്ന് ഒരുമാസം കൊണ്ട് തുറന്ന് വിട്ടത്. 1500 ദശലക്ഷം വൈദ്യൂതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ്.
advertisement
ഇടുക്കി ഡാം തുറക്കുന്നതിനാല്‍ പെരിയാറിന്റെ തീരത്ത് താമസിക്കുന്ന 64 വീടുകള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കൂടാതെ ചെറുതോണി പാലം നിര്‍മ്മാണത്തിനായി എത്തിച്ചിരിക്കുന്ന ഉപകരണങ്ങളും നിര്‍മാണ സാമഗ്രികളും മാറ്റാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഇടുക്കി ഡാം തുറക്കുന്നത് മഴ തുടരാനുള്ള സാധ്യത പരിഗണിച്ചാണെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. ആശങ്കയുടെ ആവശ്യമില്ലെന്നും മുന്‍കരുതല്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇടുക്കി ഡാമില്‍ നിന്ന് സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം തുറന്നു വിടും.
advertisement
ഡാമുകള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി തീരുമാനപ്രകാരമാണ് മൂന്ന് ഡാമുകളിലെ വെള്ളം തുറന്നുവിടുന്നത്. എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Idukki Dam | ഒരിക്കല്‍ കൂടി ഷട്ടറുകള്‍ തുറക്കുമ്പോള്‍; ചരിത്രത്തില്‍ നാലാം തവണ ഇടുക്കി ഡാം തുറക്കുന്നു
Next Article
advertisement
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
  • ഷാഫിക്കെതിരെ തെളിവുകളും പരാതിയുമായി പെൺകുട്ടി രംഗത്തെത്തുമെന്ന് ഷാനിബ്.

  • പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ കൈവശമുണ്ടെന്ന് ഷാനിബ്.

  • പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഷാനിബിനെ കോൺഗ്രസ് പുറത്താക്കി.

View All
advertisement