'ഞാൻ ആർക്കും ഫ്രണ്ട് റിക്വസ്റ്റ് അയക്കാറില്ല' ഐജി പി.വിജയന്റെ പേരിൽ വ്യാജ എഫ്.ബി പേജ്; സൈബർ സെൽ കേസെടുത്തു
- Published by:Gowthamy GG
- news18-malayalam
Last Updated:
കഴിഞ്ഞ കുറേ ദിവസമായി നിരവധി പേർക്ക് ഐ.ജി. പി.വിജയൻ്റെ ഫ്രണ്ട് റിക്വസ്റ്റ് വന്നതാണ് സംശയത്തിന് ഇടയായത്.
കൊച്ചി: ഐ.ജി. പി.വിജയൻ്റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് നിരവധി പേർക്ക് ഫ്രണ്ട് റിക്വസ്റ്റ്. ഒറിജിനൽ എഫ്.ബി. പേജിൻ്റെ അതേ മാതൃകയിലും അതേ ചിത്രങ്ങളും ഉപയോഗിച്ചാണ് വ്യാജപേജും നിർമ്മിച്ചിരിക്കുന്നത്. പ്രൊഫൈൽ വിവരണങ്ങൾ ഒഴിച്ചാൽ രണ്ടും ഒരുപോലെ. ജനന തീയതിയായി യഥാർത്ഥ പേരിൽ നൽകിയിരിക്കുന്നത് 25 സെപ്റ്റംബർ ആണ്.
എന്നാൽ വ്യാജനിൽ ഇത് 2005 ജനുവരി ഒന്നാണ്. ഇത് മാത്രമാണ് പ്രകടമായ മാറ്റം. കഴിഞ്ഞ കുറേ ദിവസമായി നിരവധി പേർക്ക് ഐ.ജി. പി.വിജയൻ്റെ ഫ്രണ്ട് റിക്വസ്റ്റ് വന്നതാണ് സംശയത്തിന് ഇടയായത്. ചിലർ പൊലീസിൽ തന്നെയുള്ള സുഹൃത്തുക്കളോട് ഇത് പങ്കുവച്ചു. എറണാകുളത്തെ പൊലീസ് ഉദ്യോഗസ്ഥനായ പി.എസ്.രഘുവാണ് ഇക്കാര്യം ഐ.ജി.യുടെ ശ്രദ്ധയിൽ കൊണ്ടുവന്നതും ഡി.ജി.പിയുടെ കൺട്രോൾ റൂമിൽ പരാതി നൽകിയതും.
advertisement
തൻ്റെ പേരിൽ വ്യാജ എബ്.ബി. പേജ് ആരോ നിർമ്മിച്ചിട്ടുണ്ടെന്നും ഇതിനെതിരെ കേസ് നൽകിയിട്ടുണ്ടെന്നും ഐ.ജി. പി.വി.ജയൻ ഒറിജിനൽ അക്കൗണ്ടിലൂടെ അറിയിച്ചു. സാധാരണ നിലയിൽ താൻ ആർക്കും ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കാറില്ല. അതിനാൽ റിക്വസ്റ്റ് ലഭിക്കുന്നവർ സ്വീകരിക്കരുതെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഐ.ജി.യുടെ പരാതിയാൽ സൈബർ സെൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആലുവ നർകോടിക് സെൽ ഡി.വൈ.എസ്.പി. മധു ബാബു രാഘവൻ്റെ പേരിൽ വ്യാജ എഫ്.ബി. പേജ് നിർമിച്ചത് കഴിഞ്ഞ മാസം വിവാദമായിരുന്നു. വ്യാജ എഫ് ബിയിലൂടെ ഡി.വൈ.എസ്.പി.യുടെ പേരിൽ പണപ്പിരുവും നടന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 07, 2020 10:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഞാൻ ആർക്കും ഫ്രണ്ട് റിക്വസ്റ്റ് അയക്കാറില്ല' ഐജി പി.വിജയന്റെ പേരിൽ വ്യാജ എഫ്.ബി പേജ്; സൈബർ സെൽ കേസെടുത്തു


