'പ്രോട്ടോക്കോള്‍ ലംഘനം മനസിലാവാത്തത് മേയര്‍ക്ക് മാത്രം; കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം'; കെ സുരേന്ദ്രന്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അലംഭാവത്തെക്കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് തിരുവനന്തപുരം മേയറുടെ(Thiruvananthapuram Mayor) വാഹനം കയറ്റാന്‍ ശ്രമിച്ചത് ഗൗരവകരമാണെന്ന് ബിജെപി(BJP) സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍(K Surendran). അന്യവാഹനം കയറിയത് സുരക്ഷവീഴ്ചയാണെന്നും മേയര്‍ക്കും കുറ്റക്കാര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രോട്ടോക്കോള്‍ ലംഘനം മനസിലാവത്തത് മേയര്‍ക്ക് മാത്രമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഉത്തരവാദിത്വപ്പെട്ടവര്‍ വലിയ വീഴ്ചയാണ് വരുത്തിയത്. കേരളത്തിന് മുഴുവന്‍ നാണക്കേടുണ്ടാക്കുന്ന പ്രവര്‍ത്തനമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അലംഭാവത്തെക്കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പൂജപ്പുരയിലേക്ക് വരുന്നതിനിടെ മേയര്‍ ആര്യാ രാജേന്ദ്രന്റെ കാര്‍ കയറ്റാന്‍ ശ്രമിച്ചുവെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
വ്യാഴാഴ്ച രാവിലെ 11.05 നാണ് രാഷ്ട്രപതി കൊച്ചിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്താവളത്തില്‍ നിന്ന് പി എന്‍ പണിക്കര്‍ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കാന്‍ പൂജപ്പുരയിലേക്ക് പോകും വഴിയാണ് സുരക്ഷാ വീഴ്ച ഉണ്ടായത്.
advertisement
വിമാനത്താവളത്തില്‍ രാഷ്ട്രപതിയെ സ്വീകരിക്കാന്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഉണ്ടായിരുന്നു. രാഷ്ട്രപതിയുടെ വാഹനവ്യൂഹം പുറപ്പെട്ടതിന് ശേഷമാണ് മേയറുടെ വാഹനം വിമാനത്താവളത്തില്‍ നിന്ന് ഇറങ്ങിയത്. രാഷ്ട്രപതിക്കൊപ്പം പൂജപ്പുരയിലെ പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ മേയര്‍ വിവിഐപി വാഹനവ്യൂഹത്തിനുള്ളിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
വിമാനത്താവളത്തില്‍ നിന്ന് തിരിച്ച രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിന് സമാന്തരമായി തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് മുതല്‍ ജനറല്‍ ആശുപത്രി വരെയുള്ള ഭാഗം മേയറുടെ വാഹനം സഞ്ചരിച്ചതായും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ജനറല്‍ ആശുപത്രിക്ക് സമീപം വച്ച് മേയറുടെ വാഹനം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലെ എട്ടാമത്തെ കാറിന് മുന്നിലായി കയറി. പുറകിലുള്ള വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്കിട്ടതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു. പതിനാല് വാഹനങ്ങളാണ് രാഷ്ട്രപതിയുടെ വ്യൂഹത്തിലുണ്ടായിരുന്നത്. കേന്ദ്ര ഇന്റലിജന്‍സ് സംഭവത്തില്‍ അന്വേഷണം തുടങ്ങി.
advertisement
അതേസമയം കേരള സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഡല്‍ഹിയിലേക്ക് മടങ്ങി പോയി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് കുടുംബത്തോടൊപ്പം വ്യാഴാഴ്ച ശ്രീപത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി. കേന്ദ്ര സഹമന്ത്രി വി മുരളീധരനും ഒപ്പമുണ്ടായിരുന്നു. ദര്‍ശനത്തിന് ശേഷം ക്ഷേത്രത്തിന്റെ വടക്കേനടയില്‍ വച്ച് ക്ഷേത്രം ട്രസ്റ്റി അംഗങ്ങള്‍ അദ്ദേഹത്തിന് ഉപഹാരങ്ങള്‍ സമ്മാനിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 25, 2021 7:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പ്രോട്ടോക്കോള്‍ ലംഘനം മനസിലാവാത്തത് മേയര്‍ക്ക് മാത്രം; കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം'; കെ സുരേന്ദ്രന്‍