2.97 കോടി രൂപയും 424 പവനും ഭാര്യയ്ക്ക് തിരിച്ചുനൽകണമെന്ന് കുടുംബ കോടതി; ചെലവിനായി പ്രതിമാസം 70,000 രൂപയും

Last Updated:

ഭർത്താവ് പഠന ചെലവിനും വീടും വാഹനവും വാങ്ങുന്നതിനും ഭാര്യവീട്ടിൽ നിന്ന് കൈപ്പറ്റിയ തുക അടക്കമാണ് 2,97,85,000 രൂപ തിരികെ നൽകാൻ കോടതി ഉത്തരവിട്ടത്. 

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തൃശൂർ: 424 പവൻ സ്വർണാഭരണങ്ങളും 2,97,85,000 രൂപയും ഭാര്യക്ക് തിരികെ നൽകണമെന്നും പ്രതിമാസം ചെലവിന് 70,000 രൂപ നൽകണമെന്നും കുടുംബകോടതി. ഭർത്താവിൽനിന്നും ഭർതൃവീട്ടുകാരിൽനിന്നും ഇവ ഭാര്യയ്ക്ക് ലഭിക്കാൻ അവകാശമുണ്ടെന്ന് ഇരിങ്ങാലക്കുട കുടുംബകോടതിയാണ് വിധിച്ചത്.
ഇരിങ്ങാലക്കുട സ്വദേശിയായ യുവതി, കോഴിക്കോട് സ്വദേശിയായ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ ഇരിങ്ങാലക്കുട കുടുംബകോടതിയിൽ നൽകിയ ഹർജിയിലാണ് ജഡ്ജി എസ്എസ് സീനയുടെ ഉത്തരവ്. ഭർത്താവ് പഠന ചെലവിനും വീടും വാഹനവും വാങ്ങുന്നതിനും ഭാര്യവീട്ടിൽ നിന്ന് കൈപ്പറ്റിയ തുക അടക്കമാണ് 2,97,85,000 രൂപ തിരികെ നൽകാൻ കോടതി ഉത്തരവിട്ടത്.
advertisement
2012 മേയ് 11നായിരുന്നു  ഇരുവരുടെയും വിവാഹം. 2014ൽ മകൻ ജനിച്ചു. വിവാഹം നിശ്ചയം കഴിഞ്ഞതുമുതൽ ഭർതൃവീട്ടുകാർ പണം ആവശ്യപ്പെടുക പതിവായിരുന്നെന്നും എൻ ആർ ഐ ക്വാട്ടയിൽ തൃശൂർ മെഡിക്കൽ കോളജിൽ എം ഡി കോഴ്‌സിനുവേണ്ടി 1.11 കോടി രൂപ ഭാര്യവീട്ടുകാരോട് ചോദിച്ചു വാങ്ങിയെന്നും പിന്നീട് കല്യാണ ചെലവിലേക്കും വീട് വെയ്ക്കുന്നതിനും വാഹനം വാങ്ങുന്നതിനും കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്നും യുവതി കോടതിയെ ബോധിപ്പിച്ചു.
advertisement
വിവാഹശേഷം ഭർത്താവിൽനിന്നും വീട്ടുകാരിൽനിന്നും കടുത്ത ശാരീരിക മാനസിക പീഡനങ്ങൾ ഉണ്ടായെന്നും കാണിച്ചാണ് യുവതി ഇരിങ്ങാലക്കുട കുടുംബ കോടതിയെ സമീപിച്ചത്. വിചാരണസമയത്ത് കോടതിയിൽ ഹാജരാക്കിയ തെളിവുകളുടെയും സാക്ഷിമൊഴിയുടെയും അടിസ്ഥാനത്തിലാണ് യുവതിക്ക് അനുകൂലമായി കുടുംബ കോടതി വിധി പ്രഖ്യാപിച്ചത്.
advertisement
(2022 ഏപ്രിൽ 26ന് ഇരുകക്ഷികളും കോടതിയിൽ ഒത്തുതീർപ്പിലെത്തിയതിനാൽ വാർത്തയിൽ നിന്നും ഇവരുടെ പേരു വിവരങ്ങൾ ഒഴിവാക്കുന്നു)
മലയാളം വാർത്തകൾ/ വാർത്ത/Kerala/
2.97 കോടി രൂപയും 424 പവനും ഭാര്യയ്ക്ക് തിരിച്ചുനൽകണമെന്ന് കുടുംബ കോടതി; ചെലവിനായി പ്രതിമാസം 70,000 രൂപയും
Next Article
advertisement
അതിതീവ്ര മഴ, റെഡ് അലര്‍ട്ട് ; ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
അതിതീവ്ര മഴ, റെഡ് അലര്‍ട്ട് ; ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • ഇടുക്കി ജില്ലയിൽ ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

  • ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

  • കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.

View All
advertisement