വന്യമൃഗങ്ങൾക്ക് കാടിനുള്ളിൽ കുടിവെള്ളമൊരുക്കി വനംവകുപ്പ്; ആറളത്തും കൊട്ടിയൂരും താത്ക്കാലിക തടയണകൾ പൂർത്തിയായി
Last Updated:
മനുഷ്യ-വന്യജീവി സംഘര്‍ഷം ഒഴിവാക്കാന്‍ വന്യജീവികള്‍ക്ക് കാട്ടിനുള്ളില്‍ കുടിവെള്ളം ഒരുക്കി വനം വകുപ്പ്. 25-ഓളം ചെക്ക് ഡാമുകളാണ് നിര്‍മ്മിച്ചത്.
കാട്ടിനുള്ളില്‍ തന്നെ വന്യജീവികള്‍ക്ക് കുടിവെള്ളമൊരുക്കി വനംവകുപ്പ്. കാടിനുള്ളിലെ നീരൊഴുക്ക് കുറയുന്ന ജലസ്രോതസ്സുകളില്‍ ബ്രഷ് വുഡ് ചെക്ക് ഡാം നിര്‍മ്മിച്ചാണ് വനംവകുപ്പ് കുടിവെള്ളം ലഭ്യമാക്കുന്നത്. ആറളം ചിത്രശലഭ സങ്കേതം, കൊട്ടിയൂര്‍ വന്യജീവി സങ്കേതം എന്നിവിടങ്ങളിലെ വനം വകുപ്പ് ജീവനക്കാരാണ് മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് രംഗത്തിറങ്ങിയത്.
കാടുകളില്‍ നിന്ന് ലഭിക്കുന്ന ഉണങ്ങിയ തടി, ചുള്ളിക്കമ്പ്, കരിയില, മണ്ണ് തുടങ്ങിയവ ഉപയോഗിച്ചാണ് താത്ക്കാലിക തടയണ നിര്‍മ്മിക്കുന്നത്. നിലവില്‍ 25 -ഓളം തടയണ കാടിൻ്റെ പലയിടങ്ങളിലായി വനംപാലകര്‍ നിര്‍മ്മിച്ചു. വേനല്‍കാലത്ത് വന്യമൃഗങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പുവരുത്തുന്നതിനായാണ് ഇത്തരം താത്കാലിക തടയണകള്‍ നിര്‍മ്മിച്ചത്.
സംസ്ഥാന സര്‍ക്കാരിൻ്റെ പത്തിന കര്‍മ്മപദ്ധതിയിലെ മിഷന്‍ ഫുഡ് ഫോഡര്‍ ആന്‍ഡ് വാട്ടര്‍ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. കാട്ടിനകത്ത് തന്നെ കുടിവെള്ളം ലഭ്യമായാല്‍ വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് ഒരു പരിധിവരെ കുറക്കാന്‍ ആവും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Jan 14, 2026 2:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
വന്യമൃഗങ്ങൾക്ക് കാടിനുള്ളിൽ കുടിവെള്ളമൊരുക്കി വനംവകുപ്പ്; ആറളത്തും കൊട്ടിയൂരും താത്ക്കാലിക തടയണകൾ പൂർത്തിയായി









