കാട്ടില്‍ നിന്ന് നാട്ടിലേക്കെത്തിയ ചങ്ങാതിക്ക് അഭയം ഒരുക്കി മാര്‍ക്ക് പ്രവര്‍ത്തകർ
Last Updated:
ശത്രുക്കളില്‍ നിന്ന് രക്ഷനേടാൻ നാട്ടിലേക്കെത്തിയ ചങ്ങാതിക്ക് രക്ഷകരായി മാര്‍ക്ക് പ്രവര്‍ത്തകർ. പ്രാഥമിക ചികിത്സയ്ക്ക് പിന്നാലെ കാടിൻ്റെ മകനെ കാട്ടിലേക്ക് തിരിച്ച് വിട്ടു.
ജനിച്ച് അധികമാകാത്ത ഒരു ചങ്ങാതി ജനവാസ കേന്ദ്രത്തിലെത്തിയതിൻ്റെ ആശ്ചര്യത്തിലാണ് നാട്ടുകാര്‍. ആള്‍ മറ്റാരുമല്ല നമ്മുടെ സ്വന്തം കുട്ടിത്തേവാങ്ക്. കൊട്ടിയൂര്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന മാങ്ങാട്ടിടത്തെ ജനവാസ കേന്ദ്രത്തിലാണ് രാത്രി സഞ്ചാരിയായ കുട്ടിത്തേവാങ്ക് എത്തിയത്. അവശനായി നാട്ടിലെത്തിയ കുട്ടിത്തേവാങ്കിന് പരിസ്ഥിതി - വന്യജീവി സംരക്ഷണ സംഘടനയായ മാര്‍ക്ക് പ്രവര്‍ത്തകർ സംരക്ഷണം ഒരുക്കി. വള്ളിപ്പടര്‍പ്പുകളിലും മരത്തിലും കഴിച്ചു കൂട്ടുന്ന കുട്ടിത്തേവാങ്ക് പകല്‍ സഞ്ചരിക്കാറില്ല. രാത്രിയോടാണ് പ്രിയം.

കൈ പിടിയിലൊതുങ്ങുന്ന വലുപ്പം മാത്രമുള്ള കുട്ടിതേവാങ്കിന് പകല്‍ സഞ്ചാരം എന്നത് അത്ര പ്രായോഗികമല്ല. ഇവയെ കണ്ടാല്‍ കാക്കയോ പരുന്തോ ചെമ്പോത്തോ ആഹാരമാക്കും. പകല്‍ കാടിന് പുറത്തെത്തിയ ഈ കുട്ടിത്തേവാങ്ക് കാക്കയുടെ അതിക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടെത്തിയതാണെന്ന് ഇതിനെ കണ്ടെത്തിയ മാര്‍ക്ക് പ്രവര്‍ത്തകര്‍ പറയുന്നു. ജില്ലാ മൃഗാശുപത്രി കുട്ടിത്തേവാങ്കിന് വെറ്ററിനറി സര്‍ജന്‍ ഡോ. നവാസിൻ്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന കുട്ടിത്തേവാങ്കിൻ്റെ ആരോഗ്യം വീണ്ടെടുത്തതോടെ കാട്ടിലേക്ക് തിരിച്ച് വിട്ടു. വംശനാശ ഭീഷണി നേരിടുന്ന കുട്ടിത്തേവാങ്കിനെ കൊട്ടിയൂര്‍ വനമേഖലയിലും ആറളം വന്യജീവി സങ്കേതത്തിലും അപൂര്‍വമായി കാണാറുണ്ട്.
advertisement
കുഞ്ഞന്‍ ശരീരമായ കുട്ടിതേവാങ്കിൻ്റെ മുഖം വെളുത്തതും ഉടല്‍ ചുവപ്പ് കലര്‍ന്നതുമാണ്. വട്ടത്തില്‍ പുറത്തേക്ക് തള്ളി നില്‍ക്കുന്ന കണ്ണൂകളാണ് തേവാങ്കിൻ്റെ പ്രത്യേകത. പശ്ചിമഘട്ട മലനിരകളില്‍ ഏറെ കാണുന്ന കുട്ടിതേവാങ്ക് പലപ്പോഴും ശത്രുക്കളെ ഭയന്ന് വള്ളിച്ചെടികള്‍ക്കുള്ളിലാണ് അഭയം പ്രാപിക്കുക.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
June 14, 2025 11:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
കാട്ടില്‍ നിന്ന് നാട്ടിലേക്കെത്തിയ ചങ്ങാതിക്ക് അഭയം ഒരുക്കി മാര്‍ക്ക് പ്രവര്‍ത്തകർ