പാഠപുസ്തകത്തിലെ പലഹാര അറിവ് അനുഭവിച്ചറിഞ്ഞ് കുരുന്നുകൾ; പാനൂര്‍ ശ്രീ നാരായണ യു പി സ്‌കൂളിലെ രുചിമേള ശ്രദ്ധേയമായി
Last Updated:
പലഹാരങ്ങളെക്കുറിച്ചുള്ള അറിവ് പകര്‍ന്ന് കുട്ടികള്‍ക്കായി രുചിമേള നടത്തി. 50ല്‍ പരം പലഹാരങ്ങള്‍ പ്രദര്‍ശനത്തിനൊരുക്കി. 1,2,3 ക്ലാസുകളിലെ മലയാളം പാഠ പുസ്തകത്തിലെ പലഹാരവുമായി ബന്ധപ്പെട്ടാണ് രുചി മേള.
പാനൂര്‍ ശ്രീ നാരായണ ഇംഗ്ലീഷ് മീഡിയം യു പി സ്‌കൂളില്‍ രുചി മേളം സംഘടിപ്പിച്ചു. 1,2,3 ക്ലാസുകളിലെ മലയാളം പാഠ പുസ്തകത്തിലെ പലഹാരവുമായി ബന്ധപ്പെട്ട ഭാഗങ്ങളില്‍ കുട്ടികള്‍ക്ക് അറിവും അനുഭവവും ലഭ്യമാകുന്ന തരത്തിലെ രുചിമേളയാണ് നടത്തിയത്.
വീടുകളിലും മറ്റും നാം ഏതൊക്കെ തരത്തിലെ പലഹാരങ്ങളാണ് ഉപയോഗിക്കുന്നത്, ഏതൊക്കെ രുചികളിലാണ് ഇവ നമ്മുക്ക് ലഭിക്കുന്നത്, എങ്ങനെയാണ് പാകം ചെയ്യുന്നത് തുടങ്ങിയ അറിവുകള്‍ കുരുന്നുകളിലേക്ക് എത്തിക്കാനാണ് മേള നടത്തിയത്. ഉണ്ണിയപ്പം, കല്‍ത്തപ്പം, നെയ്യപ്പം, ഹല്‍വ, പഴംപൊരി, മാര്‍ബിള്‍ കേക്ക് തുടങ്ങി 50ല്‍ പരം പലഹാരങ്ങള്‍ പ്രദര്‍ശനത്തിനൊരുക്കി.
രുചി മേള ഗുരുസന്നിധി പ്രസിണ്ടൻ്റ് പ്രദീപന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പള്‍ അശോകന്‍ മാസ്റ്റര്‍ അധ്യക്ഷനായി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
November 22, 2025 3:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kannur/
പാഠപുസ്തകത്തിലെ പലഹാര അറിവ് അനുഭവിച്ചറിഞ്ഞ് കുരുന്നുകൾ; പാനൂര്‍ ശ്രീ നാരായണ യു പി സ്‌കൂളിലെ രുചിമേള ശ്രദ്ധേയമായി

