കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പത്ത് മണിക്കൂറിനു ശേഷം എസി മൊയ്തീന്റെ ഇഡി ചോദ്യം ചെയ്യൽ പൂർത്തിയായി
- Published by:Naseeba TC
- news18-malayalam
Last Updated:
ഇ ഡി ആവശ്യപ്പെട്ടാൽ വീണ്ടും ഹാജരാകുമെന്ന് എ സി മൊയ്തീൻ
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ എ സി മൊയ്തീന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇ ഡി ആവശ്യപ്പെട്ടാൽ വീണ്ടും ഹാജരാകുമെന്ന് എ സി മൊയ്തീൻ പറഞ്ഞു. ഒരു ആത്മവിശ്വാസ കുറവും ഇല്ലെന്നായിരുന്നു ചോദ്യം ചെയ്യലിനു ശേഷമുള്ള പ്രതികരണം.
പത്ത് മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു നിന്നു. അന്വേഷണ സംഘം ആവശ്യപ്പെട്ട എല്ലാ രേഖകളും ഹജരാക്കിയിട്ടുണ്ട്. വീണ്ടും വിളിപ്പിച്ചിട്ടില്ല. ഇനി വിളിപ്പിച്ചാൽ ഇനിയും വരും. അക്കൗണ്ട് മരവിപ്പിച്ച നടപടി പിൻവലിക്കാൻ ഇഡിക്ക് കത്ത് നൽകി. ഇക്കാര്യം പരിശോധിക്കാമെന്ന് ഇ ഡി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് മൊയ്‌തീൻ പറഞ്ഞു.
Also Read- സോളാർ ലൈംഗികാരോപണം: എല്ലാം പണത്തിനുവേണ്ടിയെന്ന് CBI; ‘പരാതിക്കാരിയുടെ കത്തിന്റെ വില 50 ലക്ഷം’
നേരത്തേ രണ്ട് തവണ എസി മൊയ്തീന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിരുന്നു. മൂന്നാം തവണയും നോട്ടീസ് നൽകിയതോടെയാണ് ഇന്ന് കൊച്ചിയിലെ ഓഫീസിൽ മൊയ്തീൻ ഹാജരായത്. 10 വർഷത്തെ ആദായ നികുതി രേഖകൾ ഉൾപ്പെടെ ഹാജരാക്കാൻ അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു.
advertisement
Also Read- നൽകിയത് ചെയ്ത ജോലിയുടെ പ്രതിഫലം; മാസപ്പടി എന്ന് പറയുന്നത് പ്രത്യേക മനോനില; വിഷയത്തിൽ മുഖ്യമന്ത്രിയുടെ ആദ്യമായി പ്രതികരണം
അതേസമയം, പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു. രാവിലെ 11 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയെന്നും രേഖകൾ എല്ലാം കൈമാറി എന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
September 11, 2023 9:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പത്ത് മണിക്കൂറിനു ശേഷം എസി മൊയ്തീന്റെ ഇഡി ചോദ്യം ചെയ്യൽ പൂർത്തിയായി