പി.സി വിഷ്ണുനാഥ് യു.ഡി.എഫിന്റെ സ്പീക്കർ സ്ഥാനാർഥി; തെരഞ്ഞെടുപ്പ് നാളെ

Last Updated:

ഈ മാസം 28-ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനം നടത്തും. ജനുവരി 21-നായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന നയപ്രഖ്യാപനം.

തിരുവനന്തപുരം: നിയമസഭാ സ്പീക്കർ സ്ഥാനാർഥിയായി യു.ഡി.എഫ് പി.സി വിഷ്ണുനാഥിനെ തീരുമാനിച്ചു. ചൊവ്വാഴ്ചയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. എം.ബി രാജേഷാണ് എൽഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥി. ഇന്ന് ഉച്ചവരെ മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശ പത്രിക നല്‍കാം. പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമായി. ആദ്യ ദിനത്തിൽ എം.എൽ.എമാരുടെ സത്യപ്രതിജ്ഞയാണ് ചടങ്ങാണ് നടക്കുന്നത്. പ്രോടേം സ്പീക്കര്‍ പിടിഎ റഹീമിനു മുമ്പാകെയാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്.
 ഈ മാസം 28-ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനം നടത്തും. ജനുവരി 21-നായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന നയപ്രഖ്യാപനം. പുതുക്കിയ ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ജൂണ്‍ നാലിന് അവതരിപ്പിക്കും. ജൂണ്‍ 14 വരെ 14 ദിവസം സമ്മേളനത്തിന് തീരുമാനിച്ചിട്ടുണ്ട്.
ഭരണത്തുടർച്ചയിലൂടെ പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരുന്നതും പ്രതിപക്ഷ നേതാവായി പുതിയ നായകൻ വിഡി സതീശൻ എത്തുന്നതും ഈ സഭയുടെ സവിശേഷതയാണ്. കഴിഞ്ഞ തവണ കേരള നിയമസഭയിൽ ആദ്യമായി സാന്നിധ്യമറിയിച്ച ബിജെപിക്ക് ഇക്കുറി പ്രാതിനിധ്യമില്ലാതായി. പതിനാലാം നിയമസഭയിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ തന്നെയാണ് പതിനഞ്ചാം സഭയിലും മുഖ്യമന്ത്രിയെങ്കിലും ഭൂരിപക്ഷം മന്ത്രിമാരും പുതുമുഖങ്ങളാണ്. നിലവിലെ മന്ത്രിമാരിൽ കെ കൃഷ്ണൻകുട്ടിയും, എ.കെ ശശീന്ദ്രനും മാത്രമാണ് മുൻ പിണറായി മന്ത്രിസഭയിലും അംഗങ്ങളായിരുന്നവർ. ജൂൺ 14 വരെയാണ് നിയമസഭ സമ്മേളിക്കുന്നത്.
advertisement
തെരഞ്ഞെടുപ്പിൽ വിജയിച്ച് ആദ്യമായി നിയമസഭയിൽ എത്തിയ 53 അംഗങ്ങളാണ് പതിനഞ്ചാം നിയമസഭയിലുള്ളത്. ഇടതുപക്ഷത്ത് പത്തും യുഡിഎഫില്‍ ഒന്നുമായി പതിനൊന്ന് വനിതകളും പതിനഞ്ചാം നിയമസഭയിലുണ്ട്. ഇതിൽ മൂന്നു പേർ മന്ത്രിമാരും. ജെ. ചിഞ്ചുറാണി, പ്രൊഫസർ ബിന്ദു, വീണ ജോർജ് എന്നിവരാണ് മന്ത്രിസഭയിൽ ഇടം നേടിയ വനിതാ അംഗങ്ങൾ. ചരിത്രത്തിൽ ആദ്യമായി ഐ.എൻ.എൽ പ്രതിനിധിയും ഇക്കുറി മന്ത്രിയായി. ഐ.എൻ.എൽ പ്രതിനിധി അഹമ്മദ് ദേവർകോവിലാണ് തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖകൾ എന്നീ വകുപ്പുകളുടെ മന്ത്രിയായി ചുമതല ഏറ്റെടുത്തത്.
advertisement
ആദ്യമായി മന്ത്രിമാരാകുന്നത് 17 പേർ
കെ.രാജൻ (സിപിഐ)
ലാൻഡ് റവന്യു, സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ്, ഭൂപരിഷ്കരണം, ഹൗസിങ്
റോഷി അഗസ്റ്റിൻ (കേരള കോൺഗ്രസ് എം)
ജലവിഭവം, ശുദ്ധജലവിതരണവും സാനിറ്റേഷനും, ഭൂഗർഭജലം, കമാൻഡ് ഏരിയ ഡവലപ്മെന്റ് അതോറിറ്റി
അഹമ്മദ് ദേവർകോവിൽ (ഐഎൻഎൽ)
advertisement
തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖകൾ
ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്)
ഗതാഗതം, മോട്ടർ വാഹനം, ജലഗതാഗതം
വി.അബ്ദുറഹിമാൻ (സിപിഎം)
കായികം, വഖഫും ഹജ് തീർഥാടനവും, പോസ്റ്റ് ആൻഡ് ടെലിഗ്രാഫ്, റെയിൽവേ
ജി.ആർ. അനിൽ (സിപിഐ)
ഭക്ഷ്യവും സിവിൽ സപ്ലൈസും, ഉപഭോക്തൃകഭക്ഷ്യവും സിവിൽ സപ്ലൈസും, ഉപഭോക്തൃകാര്യം, ലീഗൽ മെട്രോളജിാര്യം, ലീഗൽ മെട്രോളജി
കെ.എൻ. ബാലഗോപാൽ (സിപിഎം)
ധനം, നാഷനൽ സേവിങ്സ്, സ്റ്റോർസ് പർച്ചേസ്, വാണിജ്യ നികുതി, കാർഷികാദായ നികുതി, ട്രഷറി, ലോട്ടറി, സ്റ്റേറ്റ് ഓഡിറ്റ്, കേരള ഫിനാൻഷ്യൽ കോർപറേഷൻ, കെഎസ്എഫ്ഇ, സ്റ്റേറ്റ് ഇൻഷുറൻസ്, സ്റ്റാംപും സ്റ്റാംപ് ഡ്യൂട്ടിയും
advertisement
ആർ. ബിന്ദു (സിപിഎം)
ഉന്നതവിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സർവകലാശാലകൾ (കാർഷിക, വെറ്ററിനറി, ഫിഷറീസ്, മെഡിക്കൽ ആൻഡ് ഡിജിറ്റൽ സർവകലാശാലകൾ ഒഴികെ), എൻട്രൻസ് പരീക്ഷകൾ, നാഷനൽ കെഡറ്റ് കോർ (എൻസിസി), അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്), സാമൂഹികനീതി
ജെ.ചിഞ്ചുറാണി (സിപിഐ)
മൃഗസംരക്ഷണം, ക്ഷീരവികസനം, ക്ഷീര സഹകരണസംഘങ്ങൾ, മൃഗശാല, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി
എം.വി. ഗോവിന്ദൻ (സിപിഎം)
തദ്ദേശഭരണം– പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ. ഗ്രാമവികസനം, നഗരാസൂത്രണം, മേഖലാ വികസന അതോറിറ്റികൾ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്മിനിസ്ട്രേഷൻ (കില), എക്സൈസ്
advertisement
പി.എ. മുഹമ്മദ് റിയാസ് (സിപിഎം)
പൊതുമരാമത്ത്, ടൂറിസം
പി.പ്രസാദ് (സിപിഐ)
കൃഷി, മണ്ണ് പര്യവേക്ഷണവും മണ്ണ് സംരക്ഷണവും, കാർഷിക സർവകലാശാല, വെയർഹൗസിങ് കോർപറേഷൻ
പി.രാജീവ് (സിപിഎം)
വ്യവസായം (വ്യവസായ സഹകരണ സംഘങ്ങൾ ഉൾപ്പെടെ) നിയമം, വാണിജ്യം, മൈനിങ് ആൻഡ് ജിയോളജി, കൈത്തറിയും ടെക്സ്റ്റൈൽസും, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ്, കയർ, കശുവണ്ടി വ്യവസായം, പ്ലാന്റേഷൻ ഡയറക്ടറേറ്റ്
സജി ചെറിയാൻ (സിപിഎം)
ഫിഷറീസ്, ഹാർബർ എൻജിനീയറിങ്, ഫിഷറീസ് സർവകലാശാല, സാംസ്കാരികം, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്, യുവജനക്ഷേമം
advertisement
വി.ശിവൻകുട്ടി (സിപിഎം)
പൊതുവിദ്യാഭ്യാസം, സാക്ഷരതാ പ്രസ്ഥാനം, തൊഴിൽ, എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിങ്, തൊഴിൽനൈപുണ്യവും പുനരധിവാസവും, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ്, ഇൻഷുറൻസ് മെഡിക്കൽ സർവീസ്, വ്യവസായ ട്രൈബ്യൂണലുകൾ, ലേബർ കോടതി
വി.എൻ.വാസവൻ (സിപിഎം)
സഹകരണം, റജിസ്ട്രേഷൻ
വീണ ജോർജ് (സിപിഎം)
ആരോഗ്യം, കുടുംബക്ഷേമം, മെഡിക്കൽ വിദ്യാഭ്യാസം, ആരോഗ്യ സർവകലാശാല, പാരമ്പര്യവൈദ്യം, ആയുഷ്, ഡ്രഗ്സ് കൺട്രോൾ, വനിത–ശിശുക്ഷേമം
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പി.സി വിഷ്ണുനാഥ് യു.ഡി.എഫിന്റെ സ്പീക്കർ സ്ഥാനാർഥി; തെരഞ്ഞെടുപ്പ് നാളെ
Next Article
advertisement
അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടിയും; 34 വർഷങ്ങൾക്ക് ശേഷം 'അമരം' തിയേറ്ററിലേക്ക്
അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടിയും; 34 വർഷങ്ങൾക്ക് ശേഷം 'അമരം' തിയേറ്ററിലേക്ക്
  • മമ്മൂട്ടിയുടെ 'അമരം' 34 വർഷങ്ങൾക്ക് ശേഷം നവംബർ 7ന് 4K ദൃശ്യവിരുന്നോടെ തീയേറ്ററുകളിൽ എത്തും.

  • മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ഭരതൻ ഒരുക്കിയ 'അമരം' മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ്.

  • മധു അമ്പാട്ടിന്റെ 'അമരം' വീണ്ടും തീയേറ്ററുകളിൽ.

View All
advertisement