അടിസ്ഥാന സൗകര്യങ്ങളുള്ള എല്ലാ സ്വകാര്യ ആശുപത്രികളിലും വാക്സിൻ നൽകണം; നിര്‍ദേശങ്ങളുമായി കെ.ജി.എം.ഒ.എ

Last Updated:

നിലവിലുള്ള വാക്‌സിനേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഹരവും അടങ്ങുന്ന നിർദ്ദേശങ്ങളാണ് മുഖ്യമന്ത്രിയ്ക്ക് സമർപ്പിച്ചത്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കോവിഡ് വാക്സിനേഷൻ വേഗത്തിലും ഫലപ്രദമായും പരമാവധി പേരിലേക്ക് എത്തിക്കാനുള്ള നിർദ്ദേശങ്ങളാണ് കെ.ജി.എം.ഒ.എ മുന്നോട്ട് വച്ചത്. നിലവിൽ 45 വയസ്സിനു മുകളിൽ ഉള്ളവരുടെയും, 40 -44 വയസ്സിനിടയിൽ ഗുരുതര അസുഖങ്ങൾ ഉള്ളവരുടെയും 18 -44 വയസ്സിനിടയിലുള്ള മുൻനിര പ്രവർത്തകരുടെയുടെയും പ്രവാസികളുടെയും വാക്‌സിനേഷനാണ് നടക്കുന്നത്. എന്നാൽ വാക്സിനേഷൻ നടത്തിപ്പിനെതിരെ വ്യാപക പരാതികൾ ഉയരുന്നുണ്ട്. കോവിഡ് മൂന്നാം തരംഗം നേരിടാൻ വാക്‌സിനേഷൻ കൂടുതൽ ആളുകളിലേക്ക്‌ പെട്ടെന്ന് എത്തിക്കണം. നിലവിലുള്ള വാക്‌സിനേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഹരവും അടങ്ങുന്ന നിർദ്ദേശങ്ങളാണ് മുഖ്യമന്ത്രിയ്ക്ക് സമർപ്പിച്ചത്.
എല്ലാ ജില്ലയിലും ഓൺലൈൻ സെഷൻസ് നടക്കുന്നുണ്ട്. പക്ഷേ സെഷൻ ജില്ലകളിൽ സെറ്റ് ചെയ്ത ഉടൻ തന്നെ വിവരങ്ങൾ Telegram, Facebook, whatsapp പോലെയുള്ള സോഷ്യൽ മീഡിയ വഴി വിവരങ്ങൾ കൈമാറപ്പെടുകയും, മൊബൈൽ/ ലാപ്ടോപ്പ് എന്നിവ നന്നായി ഉപയോഗിക്കാൻ അറിയാവുന്നവർക്ക് മാത്രം ബുക്ക് ചെയ്യാൻ സാധിക്കുകയും 10 മിനിറ്റുകൾക്കുള്ളിൽ തന്നെ ബുക്കിംഗ് തീരുകയും ചെയ്യുന്നു.
advertisement
കൂടാതെ സ്വന്തം പഞ്ചായത്തിൽ തന്നെ ബുക്കിംഗ് വളരെ ചെറിയ ശതമാനം ആളുകൾക്ക് മാത്രം ആണ് കിട്ടുന്നത്. വാക്‌സിനേഷന് വേണ്ടി മറ്റു പഞ്ചായത്തുകളിലേക്കും, ദൂരസ്ഥലങ്ങളിലേക്കും സഞ്ചരിക്കേണ്ടി വരുന്നത് രോഗപ്പകർച്ചയ്ക്ക് കാരണമായേക്കാം. വലിയ വിഭാഗം ജനങ്ങൾക്ക് ബുക്കിംഗ് കിട്ടുന്നുമില്ല. രണ്ടാം ഡോസുകാർക്കും കൃത്യമായ ഇടവേളകളിൽ ബുക്കിംഗ് സാധിക്കുന്നില്ല .സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലെയും സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് നിർദ്ദേശം സമർപ്പിച്ചത്
നിർദ്ദേശങ്ങൾ
1. ഓരോ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കോർപ്പറേഷനുകളിലെയും ജനസാന്ദ്രതയും അടിസ്ഥാനസൗകര്യംവും അനുസരിച്ചു വാക്‌സിൻ ലഭ്യമാക്കുക. ഇത് 80 ശതമാനം സ്പോട് രജിസ്ട്രേഷൻ ആയും, ബാക്കി 20 ശതമാനം ഓൺലൈൻ ആയും ഷെഡ്യൂൾ ചെയ്യണം. ഓൺലൈൻ രെജിസ്‌ട്രേഷൻ പ്രവാസികൾക്കും വിദേശത്തു പോകാൻ ശ്രമിക്കുന്നവർക്കും സന്നദ്ധ പ്രവർത്തകർക്കും മാത്രമായി നിജപ്പെടുത്തുക.
advertisement
2 . ഗുണഭോക്താവിനെ തിരഞ്ഞെടുക്കൽ : ഗ്രാമ പ്രദേശങ്ങൾക്കും പട്ടണത്തിനും പ്രത്യേകം സ്ട്രാറ്റജി സ്വീകരിക്കാവുന്നതാണ്
പഞ്ചായത്ത് , മുനിസിസിപ്പാലിറ്റി : വോട്ടർ പട്ടിക അല്ലെങ്കിൽ വീട്ടുനമ്പർ ക്രമത്തിൽ ഓരോ വാർഡുകളിലെയും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാവുന്നതാണ് .അങ്ങനെ സ്വീകരിക്കുന്നത് മറ്റു ആക്ഷേപങ്ങൾ ഒഴിവാക്കുന്നതിന് സഹായിക്കും. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും അതത് ഇടത്തെ ആരോഗ്യ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ മൈക്രോപ്ലാൻ തയ്യാറാക്കുക.
advertisement
കോർപ്പറേഷന് വോട്ടർ പട്ടിക അടിസ്ഥാനത്തിൽ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാവുന്നതാണ്. ഒപ്പം തന്നെ ഓൺലൈൻ സെഷൻസ് സ്റ്റേഡിയം, ആഡിറ്റോറിയങ്ങൾ എന്നിവ കേന്ദ്രീകരിച്ചു ചെയ്യാവുന്നതാണ്. ഫ്‌ളാറ്റുകൾക്കായി റെസിഡന്റ്‌സ് അസോസിയേഷൻ ഉൾപ്പെടുത്തിക്കൊണ്ട് NH M ൻ്റെ വാക്സിനേഷൻ മൊബൈൽ ടീം ഉപയോഗിച്ച് വാക്‌സിനേഷൻ നൽകാവുന്നതാണ് .
3 . എല്ലാ മേജർ പ്രൈവറ്റ് ആശുപത്രികളിലും അടിസ്ഥാന സൗകര്യങ്ങൾ ഉള്ള ചെറുകിട പ്രൈവറ്റ് ആശുപത്രികളിലും ഗവണ്മെന്റ് തന്നെ വാക്‌സിൻ നൽകിക്കൊണ്ട് ആശുപത്രികൾക്ക് സർവീസ് ചാർജ് 100 -150 രൂപ മാത്രം ഈടാക്കി വാക്‌സിനേഷൻ നടത്താൻ അനുവദിക്കണം .കേന്ദ്ര / സംസ്ഥാന മാർഗരേഖ അനുസരിച്ചു വാക്‌സിൻ നൽകുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം. പ്രായോഗിക തലത്തിലെ അനുഭവത്തിൻ്റെ വെളിച്ചത്തിലാഋ് കെ.ജി.എം.ഒ.എ നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അടിസ്ഥാന സൗകര്യങ്ങളുള്ള എല്ലാ സ്വകാര്യ ആശുപത്രികളിലും വാക്സിൻ നൽകണം; നിര്‍ദേശങ്ങളുമായി കെ.ജി.എം.ഒ.എ
Next Article
advertisement
പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ മെലോണി വരെ; ട്രംപിന്റെ ഗാസയിലെ 'ബോഡ് ഓഫ് പീസി'ല്‍ പങ്കുചേരാന്‍ ആർക്കൊക്കെ ക്ഷണം?
പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ മെലോണി വരെ; ട്രംപിന്റെ ഗാസയിലെ 'ബോഡ് ഓഫ് പീസി'ല്‍ പങ്കുചേരാന്‍ ആർക്കൊക്കെ ക്ഷണം?
  • യുഎസിന്റെ പിന്തുണയോടെ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ ഗാസയില്‍ സമാധാന ബോര്‍ഡ് രൂപീകരിക്കും

  • പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം ലോക നേതാക്കളെ ട്രംപിന്റെ 'ബോഡ് ഓഫ് പീസ്' സംരംഭത്തില്‍ ക്ഷണിച്ചു

  • ഗാസയുടെ പുനര്‍നിര്‍മാണം, ഭരണശേഷി വര്‍ധിപ്പിക്കല്‍, ധനസഹായം എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം

View All
advertisement