മോൺസൺ മാവുങ്കൽ തട്ടിപ്പ് കേസില്‍ കെ.സുധാകരനെ ചോദ്യം ചെയ്യും; ക്രൈം ബ്രാഞ്ച് നോട്ടീസയച്ചു
- Published by:Arun krishna
- news18-malayalam
Last Updated:
മോൺസനുമായി കെ. സുധാകരന് അടുത്ത ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.
മോൺസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന് ക്രൈം ബ്രാഞ്ചിന്റെ നോട്ടീസ്. ഈ മാസം 14 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. മോൺസനുമായി കെ. സുധാകരന് അടുത്ത ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.
നിലവില്‍ കേസ് അന്വേഷണം അനന്തമായി നീളുന്നതായി പരാതിക്കാര്‍ ആരോപണം ഉന്നയിച്ചിതന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. മോണ്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്‍റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സുധാകരനോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.
മോന്‍സന്‍ മാവുങ്കലിന് പണം നല്‍കുന്ന സമയത്ത് അവിടെ കെ സുധാകരനും ഉണ്ടായിരുന്നുവെന്നാണ് പരാതിക്കാര്‍ പറയുന്നത്. ചികിത്സയ്ക്കായി എത്തിയ തന്റെ സാന്നിധ്യം മോന്‍സണ്‍ മാവുങ്കല്‍ ദുരുപയോഗം ചെയ്തിരിക്കാമെന്നാണ് ഇതുസംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ കെ സുധാകരന്‍ പ്രതികരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
June 12, 2023 5:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മോൺസൺ മാവുങ്കൽ തട്ടിപ്പ് കേസില്‍ കെ.സുധാകരനെ ചോദ്യം ചെയ്യും; ക്രൈം ബ്രാഞ്ച് നോട്ടീസയച്ചു