• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സുരേന്ദ്രനെ കോന്നിയിലേക്ക് കോണ്ടുവരണം:' കെ.യു.ജനീഷ്കുമാർ എംഎല്‍എ; 'സുരേന്ദ്രന്റെ ഇപ്പോഴത്തെ ജോലി കടുപ്പമുളളത്': വനം മന്ത്രി

'സുരേന്ദ്രനെ കോന്നിയിലേക്ക് കോണ്ടുവരണം:' കെ.യു.ജനീഷ്കുമാർ എംഎല്‍എ; 'സുരേന്ദ്രന്റെ ഇപ്പോഴത്തെ ജോലി കടുപ്പമുളളത്': വനം മന്ത്രി

എം എൽ എയുടെ ആവശ്യം പരിഗണിക്കാമെങ്കിലും അത്ര എളുപ്പത്തിൽ സുരേന്ദ്രനെ കോന്നിയിലേക്ക് കൊണ്ടുവരാൻ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി.

കെ യു ജനീഷ് കുമാർ, കെ രാജു

കെ യു ജനീഷ് കുമാർ, കെ രാജു

  • News18
  • Last Updated :
  • Share this:
    കോന്നി: രാഷ്ട്രീയത്തിനും മറ്റെല്ലാത്തിനും അതീതമായി കോന്നിക്കാർക്ക് സുരേന്ദ്രനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. വെറും ഇഷ്ടമല്ല അവരുടെ വികാരമാണ് ഈ സുരേന്ദ്രൻ. ഈ സുരേന്ദ്രന് രാഷ്ട്രീയവുമില്ല സ്ഥാനാർത്ഥിയായി മത്സരിക്കാനുമില്ല. കോന്നി ആന പരിശീലന കേന്ദ്രത്തിൽ വളർന്ന കോന്നിക്കാർ ഏറെ ഇഷ്ടപ്പെടുന്ന ആനയാണ് കോന്നി സുരേന്ദ്രൻ എന്നറിയപ്പെടുന്ന സുരേന്ദ്രൻ. എന്നാൽ സുരേന്ദ്രൻ ഇപ്പോൾ കോന്നിയിൽ ഇല്ല.

    കഴിഞ്ഞദിവസം വനം മന്ത്രി കെ രാജു കൂടി പങ്കെടുത്ത ഒരു പൊതുചടങ്ങിൽ കോന്നി എം എൽ എ ആയ കെ യു ജനീഷ് കുമാർ സുരേന്ദ്രൻ കോന്നിയിൽ ഇല്ലാത്തതിന്റെ സങ്കടം പങ്കുവയ്ക്കുകയും ചെയ്തു. കോന്നിയിലെ ആനക്കൂട് അതിവിപുലമായി ആന മ്യൂസിയമായി മാറുകയാണ്. ഇക്കാര്യം പരാമർശിച്ചാണ് ജനീഷ് കുമാർ തന്റെ എളിയ ആവശ്യം ഉന്നയിച്ചത്. You may also like:ഏഷ്യാനെറ്റിലെ ആദ്യത്തെ 'മുൻഷി' ശിവശങ്കര കുറുപ്പ് അന്തരിച്ചു [NEWS]പിജെ ജോസഫിന്‍റെ പിന്‍ഗാമിയാവാന്‍ അപു ജോണ്‍ ജോസഫ്; ഇത്തവണ തിരുവമ്പാടിയില്‍ മത്സരിക്കും
    [NEWS]
    NCPയിൽ പാലായെ ചൊല്ലിയുള്ള തർക്കം എലത്തൂരിലേക്കും; ആര് മത്സരിക്കുമെന്ന് പാർട്ടി തീരുമാനിക്കുമെന്ന് ടി.പി പീതാംബരൻ [NEWS] 'അടുത്തദിവസം അതിവിപുലമായ ആനമ്യൂസിയമായി നമ്മുടെ ആനക്കൂട് മാറുകയാണ്. നമ്മുടെ വനംമന്ത്രി എല്ലാ ദിവസവും അതുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്. അദ്ദേഹം ഇവിടെ വരുമ്പോഴൊക്കെ അവിടെ ചെല്ലും. വാർത്ത സൃഷ്ടിക്കാനല്ല, പുരോഗതി വിലയിരുത്താൻ. നിരവധി വികസന പദ്ധതികളാണ് വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ നമ്മുടെ മണ്ഡലത്തിൽ നടപ്പിലാക്കുന്നത്. അദ്ദേഹത്തോട് ഒരു ചെറിയ അഭ്യർത്ഥന ഞാൻ വെക്കുകയാണ്. നമുക്ക് ഇനിയും കൂടുതൽ ആനകളെ തരാൻ അങ്ങ് സഹായിക്കണം. നമുക്കിവിടെ സുരേന്ദ്രൻ എന്നൊരു ആന ഉണ്ടായിരുന്നു. ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട ആനയാണ്. ആ ആനയെ തിരികെ ഇവിടെ ലഭിക്കാൻ അങ്ങയുടെ സഹായം കൂടി ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.' - തന്റെ പ്രസംഗത്തിൽ ജനീഷ് കുമാർ പറഞ്ഞു.

    പക്ഷേ, എം എൽ എയുടെ ആവശ്യം പരിഗണിക്കാമെങ്കിലും അത്ര എളുപ്പത്തിൽ സുരേന്ദ്രനെ കോന്നിയിലേക്ക് കൊണ്ടുവരാൻ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. സുരേന്ദ്രൻ ഇപ്പോൾ കടുത്ത ജോലിയാണ് ചെയ്യുന്നതെന്നും അതുകൊണ്ടു തന്നെ സുരേന്ദ്രൻ ഇപ്പോൾ ഹൈ ഗ്രേഡിൽ ആശാൻ ആയി നിൽക്കുകയാണെന്നും എന്നാലും എം എൽ എ പറഞ്ഞ കാര്യം പരിഗണിക്കാമെന്നും ആയിരുന്നു മന്ത്രിയുടെ മറുപടി.

    സുരേന്ദ്രൻ എന്ന ആന നമ്മുടെ പ്രദേശത്തെ ജനറങ്ങൾക്ക് ഒരു വികാരമാണെന്നാണ് ബഹുമാനപ്പെട്ട എം എൽ എ ഇവിടെ സൂചിപ്പിച്ചത്. സുരേന്ദ്രൻ ഇപ്പോൾ ചെയ്യുന്ന ജോലി വളരെ കടുത്ത ജോലിയാണ്. അതിനെ ഞങ്ങൾ തമിഴ്നാട്ടിൽ കൊണ്ടുപോയി അവിടെ കുങ്കി പരിശീലനം കൊടുത്തു. അതുകൊണ്ടു തന്നെ സുരേന്ദ്രൻ ഇപ്പോൾ ഹൈ ഗ്രേഡിലാണ്. അങ്ങനെ പരിശീലനം കഴിഞ്ഞ് തിരിച്ചുവന്ന സുരേന്ദ്രൻ കേരളത്തിൽ ഇപ്പോൾ മറ്റ് നിരവധി ആനകൾക്ക് പരിശീലനം നൽകുകയാണ്. ആശാൻ ആയിട്ട് നിൽക്കുകയാണ് ഇപ്പോൾ. എന്നാലും എം എൽ എ പറഞ്ഞ കാര്യം പരിഗണിക്കുമെന്നും വനംമന്ത്രി പറഞ്ഞു.

    കഴിഞ്ഞ കോന്നി ഉപതെരഞ്ഞെടുപ്പിൽ ബി ജെ പി നേതാവ് കെ. സുരേന്ദ്രൻ മത്സരിക്കാൻ എത്തിയപ്പോൾ ആയിരുന്നു കോന്നി ആനക്കൂട്ടിലെ സുരേന്ദ്രൻ എന്ന ആനയും വാർത്തകളിൽ ശ്രദ്ധ നേടിയത്. സി പി എം സ്ഥാനാത്ഥിയായി കെ യു ജനീഷ് കുമാറും കോൺഗ്രസിൽ നിന്ന് പി മോഹൻ രാജും ബി ജെ പിയിൽ നിന്ന് കെ സുരേന്ദ്രനും ആയിരുന്നു 2019ലെ കോന്നി ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചത്. 23 വർഷത്തെ ചരിത്രം തിരുത്തി ആയിരുന്നു 9953 വോട്ടുകളോടെ ജനീഷ് കുമാർ അന്ന് വിജയിച്ചത്. 39, 786 വോട്ടുകൾ നേടി അന്ന് ബി ജെ പി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ മൂന്നാമത് എത്തി.

    എന്നാൽ, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ രണ്ടാമത് എത്തിയ സിപിഎമ്മിന്റെ വീണജോർജിനേക്കാളും വെറും 446 വോട്ടുകൾ മാത്രമായിരുന്നു കോന്നി മണ്ഡലത്തിൽ സുരേന്ദ്രന് കുറവ്. വീണ ജോർജിന് 46946 വോട്ടുകൾ ലഭിച്ചപ്പോൾ സുരേന്ദ്രന് 46506 വോട്ടുകൾ ലഭിച്ചിരുന്നു.
    Published by:Joys Joy
    First published: