AstraZeneca Covid-19 Vaccine | വാക്സിൻ പരീക്ഷണത്തിൽ ഭാഗമായ വോളന്‍റിയർ മരിച്ചു; പരീക്ഷണം തുടരുമെന്ന് കമ്പനി

Last Updated:

സംഭവത്തിൽ സൂക്ഷ്മമായ വിശകലനം നടത്തിയെന്നും നിലവിൽ ക്ലിനിക്കൽ പരീക്ഷണത്തിന്‍റെ സുരക്ഷ സംബന്ധിച്ച് ആശങ്കകള്‍ ഒന്നും ഇല്ലെന്നുമാണ് ഓക്സഫഡ് പ്രസ്താവനയില്‍ അറിയിച്ചത്.

സാവോപോളോ: ബ്രസീലിൽ ഓക്സ്ഫഡ് അസ്ട്രാസെനക കോവിഡ് വാക്സിൻ പരീക്ഷണത്തിന് തെരഞ്ഞെടുക്കപ്പെട്ട വോളന്‍റിയർ മരിച്ചു. ഇരുപത്തിയെട്ടുകാരനായ യുവാവ് മരിച്ച വിവരം ബ്രസീലിയൻ ഹെൽത്ത് അതോറിറ്റിയായ അൻവിസ സ്ഥിരീകരിച്ചിട്ടുണ്ട്. പരീക്ഷണത്തിൽ ഉൾപ്പെട്ട വോളന്‍റിയര്‍മാരുടെ വിവരങ്ങൾ രഹസ്യമാക്കി വക്കേണ്ടതുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടി ഇയാളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അതേസമയം വാക്സിൻ പരീക്ഷണത്തിനായ തെരഞ്ഞെടുത്ത എല്ലാവർക്കും വാക്സിൻ നൽകിയിട്ടില്ല.അതുകൊണ്ട് തന്നെ മരിച്ചയാൾക്ക് വാക്സിൻ കുത്തിവച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അഥവ അയാൾ കോവിഡ് വാക്സിൻ ലഭിച്ച വ്യക്തി ആയിരുന്നുവെങ്കിൽ മരുന്ന് പരീക്ഷണം നിർത്തിവച്ചേനെ എന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍.
advertisement
വാക്സിന്‍ പരീക്ഷണം പഴയതു പോലെ തന്നെ തുടരുമെന്ന്  ബ്രസീൽ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. മരുന്ന് പരീക്ഷണം തുടരുമെന്ന് ഓക്സഫഡും അറിയിച്ചു. സംഭവത്തിൽ സൂക്ഷ്മമായ വിശകലനം നടത്തിയെന്നും നിലവിൽ ക്ലിനിക്കൽ പരീക്ഷണത്തിന്‍റെ സുരക്ഷ സംബന്ധിച്ച് ആശങ്കകള്‍ ഒന്നും ഇല്ലെന്നുമാണ് ഓക്സഫഡ് പ്രസ്താവനയില്‍ അറിയിച്ചത്.
നേരത്തെ വാക്സിൻ കുത്തിവെച്ച വോളന്റിയർമാരിൽ ഒരാള്‍ക്ക് അജ്ഞാത രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ വാക്‌സിന്റെ അവസാനഘട്ട പരീക്ഷണം താത്ക്കാലികമായി  നിര്‍ത്തിവെച്ചിരുന്നു. മരുന്നിന്റെ പാര്‍ശ്വഫലമാണിതെന്ന സംശയമാണുള്ളതെന്നായിരുന്നു അന്ന് കമ്പനി അധികൃതരുടെ പ്രതികരണം. ജൂലായ് 20നാണ് ഓക്സ്ഫഡ് സര്‍വകലാശാല കോവിഡ് 19 വാക്സിന്‍ വികസിപ്പിച്ചെടുത്തത്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
AstraZeneca Covid-19 Vaccine | വാക്സിൻ പരീക്ഷണത്തിൽ ഭാഗമായ വോളന്‍റിയർ മരിച്ചു; പരീക്ഷണം തുടരുമെന്ന് കമ്പനി
Next Article
advertisement
Vijay Devarakonda| നടൻ വിജയ് ദേവരക്കൊണ്ട സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു
നടൻ വിജയ് ദേവരക്കൊണ്ട സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു
  • നടൻ വിജയ് ദേവരക്കൊണ്ട സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു, എന്നാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

  • പുട്ടപർത്തിയിൽ നിന്ന് ഹൈദരാബാദിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം നടന്നത്.

  • ട്രക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെത്തുടർന്ന് ബൊലേറോ പിക്കപ്പുമായി കാർ കൂട്ടിയിടിച്ചു.

View All
advertisement