സീറ്റ് ഇല്ലെങ്കിൽ കോൺഗ്രസ് വിടാനൊരുങ്ങി കെ വി തോമസ്; സ്വാഗതം ചെയ്ത് സിപിഎം

Last Updated:

തോമസ് ഇടതുചേരിയിലേക്ക് എന്ന അഭ്യൂഹം സജീവമാണെങ്കിലും അദ്ദേഹം ഇതിനെ തള്ളുന്നുമില്ല കൊള്ളുന്നുമില്ല. ശനിയാഴ്ച മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട് അദ്ദേഹം.

കൊച്ചി: കോണ്‍ഗ്രസ് വിട്ട് കെ വി തോമസ് വന്നാല്‍ സ്വീകരിക്കാന്‍ തന്നെയാണ് സി പി എം നീക്കം. ഈ സൂചന സി പി എം  ജില്ല സെക്രട്ടറി നല്‍കിയതോടെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മുന്നില്‍ സമ്മര്‍ദ്ദം ശക്തമായി. അടുത്ത ദിവസങ്ങളിൽ ചില കാര്യങ്ങള്‍ പരസ്യമായി പറയാന്‍ കെ വി തോമസ് ഒരുങ്ങുന്നതും കോണ്‍ഗ്രസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചത് മുതലാണ് കെ വി തോമസ് പരസ്യമായി കോണ്‍ഗ്രസ് നേതൃത്വത്തെ തള്ളിപ്പറഞ്ഞ് തുടങ്ങിയത്. തോമസിന്റെ അന്നത്തെ വികാരപ്രകടനം പരിഹരിക്കാന്‍ ചില സമവാക്യങ്ങൾ നേതൃത്വം ആലോചിച്ചിരുന്നു. സംഘടനാതലത്തില്‍ ചില ചുമതലകളടക്കം വാഗ്ദാനം ചെയ്താണ് കെ വി തോമസിനെ അന്ന് ഹൈക്കാൻഡ് വരുതിയിലാക്കിയത്.
You may also like: Kerala Lottery 19-01-2021 Sthree Sakthi Lottery Result SS-245 | സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു; 75 ലക്ഷം ആര് കൊണ്ടുപോയി? [NEWS]'ഭാര്യയുടെ സ്വകാര്യ ഭാഗങ്ങൾ നേരാം വണ്ണം വെളിച്ചത്തു കണ്ടിട്ടുള്ളവർ എത്ര പേരുണ്ടാവും? ' - വൈറലായി ഡോക്ടറുടെ ചോദ്യം [NEWS] 'കൊല്ലേണ്ടോരെ കൊല്ലും ഞങ്ങൾ, തല്ലേണ്ടവരെ തല്ലും ഞങ്ങൾ': പേരെടുത്ത് കൊലവിളി മുദ്രാവാക്യവുമായി സിപിഎം [NEWS]എന്നാല്‍, ഏറെ വൈകിയിട്ടും ഒന്നും നടക്കാത്തതിൽ ക്ഷുഭിതനാണ് കെ വി തോമസ്. വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാര്‍ട്ടി പത്രത്തിന്റെയും ചാനലിന്റെയും ചുമതല  നല്‍കിയെങ്കിലും അതിലൊന്നും താല്പര്യമില്ല അദ്ദേഹത്തിന്. കൊച്ചി നിയമസഭാ മണ്ഡലമാണ് കെ വി തോമസിന്റെ ലക്ഷ്യം. അക്കാര്യത്തില്‍ ഒരുറപ്പ് ലഭിച്ചാൽ പാര്‍ട്ടിയോടൊപ്പം നിലനിൽക്കും. അല്ലെങ്കില്‍ എതിര്‍ ചേരിയിലേക്ക്. ഇതാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.
advertisement
കെ വി തോമസിനെ എറണാകുളം നിയമസഭാ മണ്ഡലത്തിൽ ഇടത് സ്വതന്ത്രനാക്കുന്നതില്‍ സി പി എമ്മിനും താല്പര്യമുണ്ട്. കോണ്‍ഗ്രസിന്റെ തല മുതിര്‍ന്ന നേതാവ് പാളയം വിട്ട് വരുന്നത് മാത്രമല്ല സി പി എമ്മിനെ ഇതിന് പ്രേരിപ്പിക്കുന്നത്. എറണാകുളം മണ്ഡലത്തില്‍ വിജയ സാധ്യതയുള്ള മറ്റ് സ്ഥാനാര്‍ത്ഥികൾ ഇല്ലാത്തതും സഭയുടെ പിന്തുണ സമീപമണ്ഡലങ്ങളില്‍ അനുകൂലമാകുമെന്നതും സിപിഎം ലക്ഷ്യമിടുന്നുണ്ട്.
മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നവരെ സ്വാഗതം ചെയ്യുമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ പറഞ്ഞു. എല്‍ഡിഎഫിലേക്ക് വരുന്ന ഒരാള്‍ക്കും  അപ്പോള്‍ തന്നെ സ്ഥാനം കൊടുക്കുന്ന പരിപാടി എൽ ഡി എഫില്‍ ഇല്ല. ഇടതുപക്ഷത്തേക്ക് വരികയാണെങ്കില്‍ ആ നിലപാടിനെ സ്വാഗതം ചെയ്യുമെന്ന് എറണാകുളം സി പി എം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ പറഞ്ഞു. എന്നാല്‍, അദ്ദേഹം ഇപ്പോഴും കോണ്‍ഗ്രസ് നേതാവാണ്. വരുന്ന കാര്യം നിശ്ചയിക്കുന്നത് എറണാകുളം ജില്ലാ കമ്മിറ്റി അല്ലെന്നും സംസ്ഥാന കമ്മിറ്റി ആണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും സി എന്‍ മോഹനന്‍ വ്യക്തമാക്കി.
advertisement
പുനര്‍ചിന്ത ഉണ്ടോ എന്ന് തീരുമാനിക്കേണ്ടത് കെ വി തോമസ് ആണ്. അങ്ങനെ ഉണ്ടായാല്‍ ആ നിലപാടിനെ സ്വാഗതം ചെയ്യുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. ഇതു സംബന്ധിച്ച് നിലവില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. കെ വി തോമസ് നിലപാട് പരസ്യമാക്കിയിട്ട്  തീരുമാനം എടുക്കാമെന്ന കാത്തിരിപ്പിലാണ് സംസ്ഥാന ഇടത് നേതൃത്വം. ആറു തവണ ലോക്സഭയിലും രണ്ടുതവണ നിയമസഭയിലും  മത്സരിക്കുകയും കേന്ദ്രസംസ്ഥാന മന്ത്രിയുമായ തോമസിന് ഇനിയും അവസരം നല്‍കുന്നതിനോട് വിയോജിക്കുന്നവരാണ് കോണ്‍ഗ്രസിലെ ജില്ലാ നേതൃത്വത്തിലേറെയും.
എന്നാല്‍, ഹൈക്കമാൻഡും സംസ്ഥാന നേതൃത്വവും തോമസിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണ സമിതിയുടെ ചുമതലയടക്കം ഉടന്‍ നല്‍കാനും ആലോചിക്കുന്നുണ്ട്. തോമസ് ഇടതുചേരിയിലേക്ക് എന്ന അഭ്യൂഹം സജീവമാണെങ്കിലും അദ്ദേഹം ഇതിനെ തള്ളുന്നുമില്ല കൊള്ളുന്നുമില്ല. ശനിയാഴ്ച മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട് അദ്ദേഹം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സീറ്റ് ഇല്ലെങ്കിൽ കോൺഗ്രസ് വിടാനൊരുങ്ങി കെ വി തോമസ്; സ്വാഗതം ചെയ്ത് സിപിഎം
Next Article
advertisement
കർണാടക മുഖ്യമന്ത്രിയുടെ ദീപാവലി സമ്മാനം വാങ്ങാൻ കാത്തു നിന്ന 13 സ്ത്രീകൾ തിക്കിലും തിരക്കിലും തളർന്നു വീണു
കർണാടക മുഖ്യമന്ത്രിയുടെ ദീപാവലി സമ്മാനം വാങ്ങാൻ കാത്തു നിന്ന 13 സ്ത്രീകൾ തിക്കിലും തിരക്കിലും തളർന്നുവീണു
  • 13 സ്ത്രീകൾ കർണാടക മുഖ്യമന്ത്രിയുടെ പരിപാടിയിൽ ക്ഷീണം മൂലം തളർന്നു വീണു, 6 മണിക്കൂർ കാത്തിരുന്നു.

  • പുത്തൂരിൽ ദീപാവലി സമ്മാന വിതരണം നടക്കുന്നതിനിടെ വലിയ തിരക്ക് കാരണം ശ്വാസംമുട്ടലും നിർജ്ജലീകരണവും.

  • തളർന്നുവീണവരെ പുത്തൂർ സർക്കാർ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി ഡിസ്ചാർജ് ചെയ്തു, പരിക്കില്ല.

View All
advertisement