കോഴിക്കോട്: താമരശ്ശേരിയിൽ മരം കയറ്റി വന്ന ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു. കാരാടി മാട്ടുവായിയിൽ കുന്നിനു മുകളിൽ നിന്നും മരം കയറ്റി വരികയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞത്.
Also Read- വിദ്യാർഥികളുടെ ബസ് ചാർജ് വർധിപ്പിക്കണം; ജൂൺ 7 മുതൽ സംസ്ഥാനത്ത് സ്വകാര്യബസ് സമരം
കാന്തപുരം വെട്ട് കല്ലുംപുറത്ത് രാജൻ, ചന്ദ്രൻ എന്നിവർക്കാണ് പരിക്കേറ്റത്. രാജന്റെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
മാട്ടുവായി മാടത്തിൽ മോഹനന്റെ വീടിനു മുകളിലേക്കാണ് ലോറി മറിഞ്ഞത്. ലോറിയിൽ ഉണ്ടായിരുന്ന ലോഡിങ് തൊഴിലാളികൾക്കാണ് പരുക്കേറ്റത്. മരത്തിനുള്ളിൽ കുടുങ്ങിയ വരെ ഏറെ പാടുപെട്ടാണ് പുറത്തു എത്തിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.