കോടതി ഇടപെട്ട് ലോക്ക്ഡൗൺ തടസം നീക്കി; വിസ തീരുംമുൻപ് താലികെട്ടി, രാത്രിയിൽ തന്നെ വരൻ വിമാനം കയറി

Last Updated:

കോവിഡ് കാരണം ഒരു വർഷത്തോളമായി വിവാഹം മാറ്റിവെക്കേണ്ടിവന്ന വരനും വധുവും കോടതിയുടെ സഹായത്തോടെയാണ് ഇന്നലെ വിവാഹിതരായത്.

വിവാഹിതരായ ഡെന്നിസും ബെഫിയും
വിവാഹിതരായ ഡെന്നിസും ബെഫിയും
തൃശൂർ: കോവിഡ് നിയന്ത്രണങ്ങൾ പലരുടെയും ഭാവി തന്നെയാണ് മാറ്റിമറിച്ചത്. ഒട്ടേറെ വിവാഹങ്ങൾ നീട്ടിവെക്കേണ്ടിവന്നു. ഏറെ ആർഭാടത്തോടെ നടത്താൻ പദ്ധതിയിട്ടിരുന്ന പല വിവാഹങ്ങളും വളരെ ലളിതമായി നടത്തുന്നത് നമ്മൾ കണ്ടു. ഇപ്പോള്‍ ഇത്തരത്തിൽ ലോക്ക്ഡൗൺ കാലത്തെ ഒരു വിവാഹമാണ് ശ്രദ്ധേയമാകുന്നത്. കോവിഡ് കാരണം ഒരു വർഷത്തോളമായി വിവാഹം മാറ്റിവെക്കേണ്ടിവന്ന വരനും വധുവും കോടതിയുടെ സഹായത്തോടെയാണ് ഇന്നലെ വിവാഹിതരായത്.
യുഎസ് പൗരത്വമുള്ള തിരുവനന്തപുരം പൂഞ്ഞാർ സ്വദേശി മങ്ങാട്ട് ഡെന്നിസ് ജോസഫിന്റെയും മാടക്കത്തറ ചിറയത്ത് മുറ്റിച്ചൂക്കാരൻ വീട്ടിൽ ബെഫി ജീസന്റെയും വിവാഹമാണ് കുട്ടനെല്ലൂർ സബ് റജിസ്ട്രാർ ഓഫിസിൽ കോടതി വിധിയനുസരിച്ചു നടന്നത്. കഴിഞ്ഞ വർഷം മേയ് 17നു നടത്താനിരുന്ന വിവാഹം കോവിഡ് മൂലം മുടങ്ങിയിരുന്നു. വിസ അവധി തീരുന്ന അവസാന ദിവസമാണ് അടിയന്തരമായി വിവാഹം നടത്താൻ ഹൈക്കോടതി ഡെന്നിസ് ജോസഫിന് അനുമതി നൽകിയത്. വിവാഹ രാത്രി തന്നെ വരൻ വിമാനം കയറി അമേരിക്കയിലേക്ക് പറക്കുകയും ചെയ്തു.
advertisement
2020 മെയ് 17നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് അതു മുടങ്ങി. അവധി ലഭിച്ചതനുസരിച്ച് ഈ വർഷം മേയ് 15ലേക്ക് വിവാഹം മാറ്റി. ഇതനുസരിച്ചു ഡെന്നിസ് നാട്ടിലെത്തിയപ്പോഴേക്കും വീണ്ടും ലോക്ഡൗൺ ആയി. സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം 30 ദിവസത്തെ നോട്ടിസ് വേണമെന്നതിനാൽ കൊച്ചിൻ ക്രിസ്ത്യൻ സിവിൽ മാര്യേജ് നിയമപ്രകാരം വിവാഹിതരാകാൻ ഇവർ തീരുമാനിക്കുകയായിരുന്നു. പക്ഷേ, കുട്ടനെല്ലൂർ സബ് റജിസ്ട്രാർ ഓഫിസ് പ്രവർത്തിക്കാത്തതിനാൽ ഇതിനുള്ള സാധ്യതയും മങ്ങി.
advertisement
ലോക്ഡൗൺ ഇളവ് വരുമ്പോൾ ഓഫീസ് തുറക്കാൻ കാത്തിരുന്നെങ്കിലും ഡെന്നിസിന് യുഎസിലേക്ക് മടങ്ങേണ്ടതിനാൽ വിവാഹം പ്രതിസന്ധിയിലായി. ഇതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. വിസ കാലാവധി തീരുന്ന പ്രത്യേക സാഹചര്യം വിലയിരുത്തിയ കോടതി, റജിസ്ട്രാർ ഓഫീസിലെ നോട്ടിസ് ബോർഡിൽ വിവാഹ വിവരം മുൻകൂട്ടി പ്രദർശിപ്പിക്കണമെന്ന നടപടിക്രമം ഒഴിവാക്കി വിവാഹം നടത്താൻ ഉത്തരവിടുകയായിരുന്നു.
കോടതി നിർദേശിച്ചത് പ്രകാരം സബ് ഡിവിഷനൽ മജിസ്ട്രേട്ട് രാവിലെ10.30ന് മുൻപായി കുട്ടനെല്ലൂർ സബ് റജിസ്ട്രാർ ഓഫീസിൽ രേഖകളെല്ലാം എത്തിച്ചു. ഉച്ചയോടെ നടപടികളെല്ലാം പൂർത്തിയാക്കി വിവാഹം നടന്നു. വധൂഗൃഹത്തിലെ ചടങ്ങുകൾക്ക് ശേഷം രാത്രി ഡെന്നീസ് വിമാനത്താവളത്തിലേക്ക് തിരിച്ചു. രേഖകൾ എല്ലാം ശരിയായി കഴിഞ്ഞാൽ വൈകാതെതന്നെ ബെഫിയും അമേരിക്കയിലേക്ക് പറക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോടതി ഇടപെട്ട് ലോക്ക്ഡൗൺ തടസം നീക്കി; വിസ തീരുംമുൻപ് താലികെട്ടി, രാത്രിയിൽ തന്നെ വരൻ വിമാനം കയറി
Next Article
advertisement
'ബിഎൽഒമാരുടെ ജോലി തടസപ്പെടുത്തിയാൽ കർശന നടപടി, നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മീഷന് മാത്രം'; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
'ബിഎൽഒമാരുടെ ജോലി തടസപ്പെടുത്തിയാൽ കർശന നടപടി, നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മീഷന് മാത്രം'; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
  • ബിഎല്‍ഒമാരുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയാല്‍ 121ാം വകുപ്പ് പ്രകാരം 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും.

  • ബിഎല്‍ഒമാരെ തടസിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍.

  • ബിഎല്‍ഒമാരെ പോലീസ് സഹായിക്കണമെന്നും, സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെയും ശക്തമായ നടപടി ഉണ്ടാകും.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement