തിരുവനന്തപുരം: വയനാട്ടില്‍ കടുവ ആക്രമണത്തില്‍ മരണമടഞ്ഞയാള്‍ക്ക് ചികിത്സ വൈകിയെന്ന പരാതിയില്‍മേല്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്കി.
സര്ജന് ഉള്‍പ്പെടെ സീനിയര്‍ ഡോക്ടര്‍മാര്‍ കണ്ടിരുന്നു. രോഗിയെ സ്റ്റൈബിലൈസ് ചെയ്ത ശേഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍കൊണ്ടു പോയത്. 108 ആംബുലന്‍സില്‍ സ്റ്റാഫ് നഴ്സ് ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നു എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
Also Read- വയനാട്ടിൽ കടുവകളുടെ എണ്ണം കൂടാൻ കാരണം? ‘പ്രോജക്ട് ടൈഗർ’ പദ്ധതി നടപ്പിലാക്കിയതിൽ പാളിച്ചയോ?
വാളാട് വെള്ളാരംകുന്ന് തോമസ് എന്ന പള്ളിപ്പുറത്ത് സാലുവാണ് കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മരിച്ചത്. കടുവയുടെ ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ ഇടത് തുടയെല്ല് പൊട്ടുകയും ഗുരുതരമായി മുറിവേൽക്കുകയും ചെയ്തിരുന്നു.
Also Read- ‘എന്റെ ചാച്ചനോ പോയി… ഇനി ആർക്കും ഈ ഗതി വരരുത് സാർ’ തൊഴുകൈയോടെ മന്ത്രിക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞ് തോമസിന്റെ മകൾ
വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടുപോകും വഴിയായിരുന്നു മരണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോകുന്ന വഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കൽപ്പറ്റ ജനറൽ ഹോസ്പിറ്റൽ പ്രവേശപ്പിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.