സ്ഥാനം ഒഴിയും മുൻപ് കെ.പി.സി.സി ഓഫീസിലെ ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

Last Updated:

നേരത്തെ കോവിഡ് കാലത്ത് ജോലിക്ക് എത്തിയവർക്ക് മുല്ലപ്പള്ളി 2000 രൂപ പാരിതോഷികം നല്‍കിയിരുന്നു.

മുല്ലപ്പള്ളി രാമചന്ദ്രൻ
മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുൻപ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. ആയിരം രൂപ വീതമാണ് മുല്ലപ്പള്ളി വർധിപ്പിച്ചത്. നേരത്തെ കോവിഡ് കാലത്ത് ജോലിക്ക് എത്തിയവർക്ക് മുല്ലപ്പള്ളി 2000 രൂപ പാരിതോഷികം നല്‍കിയിരുന്നു. പുതിയ കെ.പി.സി.സി അധ്യക്ഷനായി കെ. സുധാകരനെ കോൺഗ്രസ് ഹൈക്കമാൻഡ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട കെ. സുധാകരനെ മുല്ലപ്പള്ളി ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. ഏറ്റെടുക്കുന്നത് എപ്പോഴെന്നു തിരക്കുകയുംചെയ്തു. ഇന്നലെ കെ.പി.സി.സി ഓഫീസിലുള്ള ഗാന്ധിപ്രതിമയില്‍ വണങ്ങി പാര്‍ട്ടി നൽകിയ കാറിന്റെ താക്കോലും തിരിച്ചേൽപ്പിച്ച് വീട്ടില്‍നിന്നു വരുത്തിയ സ്വന്തം അംബാസഡര്‍ കാറിലാണ് മുല്ലപ്പള്ളി മടങ്ങിയത്. യാത്ര അയയ്ക്കാൻ  ടി. സിദ്ദിഖ് എം.എൽ.എയുടെ നേതൃത്വത്തിലും ഏതാനും ചില നേതാക്കളും ജീവനക്കാരും മാത്രമാണുണ്ടായിരുന്നത്.
കേരള പര്യടനത്തിലൂടെ സമാഹരിച്ച തുകയാണ് ഓഫീസ് നടത്തിപ്പിനായി മുല്ലപ്പള്ളി ചെലവഴിച്ചത്. ഗണ്യമായ തുക മിച്ചംവെക്കാനും കഴിഞ്ഞെന്നും ജീവനക്കാർ പറയുന്നു.
advertisement
കേരളത്തിൽ കോൺഗ്രസ് ശക്തമായി മുന്നോട്ടുപോകുമെന്നും പാർട്ടിയുടെ പ്രതാപകാലം തിരികെ കൊണ്ടുവരുമെന്നും കെപിസിസി പ്രസിഡന്റായി നിയമിക്കപ്പെട്ട കെ. സുധാകരൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. പാർട്ടിയെ ശക്തമായി തിരികെ കൊണ്ടുവരണം എന്നാണ് രാഹുൽഗാന്ധി തന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്. വളരെ സന്തോഷത്തോടെയും ഉത്തരവാദിത്വ ബോധത്തോടെയുമാണ് ഹെക്കമാൻഡിന്റെ തീരുമാനത്തെ താൻ ഉൾക്കൊള്ളുന്നത്. കേരളത്തിൽ പാർട്ടിയെ തിരികെ കൊണ്ടുവരാനുള്ള ദൗത്യമാണ് തന്നെ ഏൽപ്പിച്ചിട്ടുള്ളത്. ആ ദൗത്യം സത്യസന്ധമായി നിർവഹിക്കും.
advertisement
 കോൺഗ്രസിനുള്ളിൽ എന്തെങ്കിലും അഭിപ്രായ വ്യതാസം ഉണ്ടെങ്കിൽ അതെല്ലാം മാറ്റിവെച്ച് ഒറ്റക്കെട്ടായി എല്ലാ നേതാക്കളെയും സഹകരിപ്പിച്ച് പഴയ കോൺഗ്രസിന്റെ സംഘടനാ സ്പിരിറ്റോടെ മുന്നോട്ടുപോകാൻ തനിക്ക് സാധിക്കുമെന്ന് വിശ്വാസമുണ്ട്. എല്ലാ നേതാക്കളെയും നേരിട്ട് കണ്ട് സംസാരിച്ച് സഹകരണം അഭ്യർത്ഥിക്കും. എല്ലാ പ്രശ്നങ്ങളും അവസാനിപ്പിച്ച് ആവേശമുള്ള പുതിയ ടീമായി കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രവർത്തനം സംഘടിപ്പിക്കും. കോൺഗ്രസ് ശക്തമാകും, തിരിച്ചുവരുമെന്നതിന് യാതൊരു തർക്കവുമില്ല -സുധാകരൻ പറഞ്ഞു.‌‌
advertisement
ഗ്രൂപ്പിനേക്കാൾ പ്രാധാന്യവും പ്രാതിനിധ്യവും നൽകാൻ ആഗ്രഹിക്കുന്നത് കർമ്മശേഷിക്കും അർപ്പണത്തിനുമാണ്. അർഹതപ്പെട്ട, കഴിവുള്ള, ജനവിശ്വാസമുള്ള പാർട്ടി പ്രവർത്തനത്തോട് കൂറ് പുലർത്തുന്നവരെ നേതൃസ്ഥാനത്ത് കൊണ്ടുവരാനുള്ള ശ്രമകരമായ ദൗത്യമാണ് താൻ ഏറ്റെടുക്കാൻ പോകുന്നത്. അതിനോട് കേരളത്തിലെ മുഴുവൻ കോൺഗ്രസുകാരും യോജിക്കുമെന്നുള്ള പൂർണ വിശ്വാസവും തനിക്കുണ്ട്. ഇവിടെ പാർട്ടിയും സംഘടനയുമാണ് ആവശ്യം. ആ സംഘടനയ്ക്ക് കരുത്ത് പകരാൻ സാധിക്കുന്ന ഏത് തീരുമാനവും കേരളത്തിലെ കോൺഗ്രസിന്റെ പ്രവർത്തകർ എല്ലാത്തിനും അപ്പുറത്ത് ഏറ്റെടുക്കുമെന്നും സ്വീകരിക്കുമെന്നും പിന്തുണ നൽകുമെന്നും പൂർണമായി വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ആത്മവിശ്വാസത്തോടെയാണ് ഈ സ്ഥാനം ഏറ്റെടുക്കണമെന്ന് രാഹുൽഗാന്ധിയുടെ ആവശ്യത്തെ നോക്കിക്കണ്ടത്. അത് മനസിൽ ശിരസാ വഹിക്കുന്നു. ‌
advertisement
ഇനിയുള്ള കാലം പാർട്ടിക്ക് വേണ്ടി അക്ഷീണം പരിശ്രമിക്കാനും പ്രവർത്തിക്കാനും നേതൃത്വപരമായ പങ്ക് വഹിച്ച് എല്ലാവരെയും ഐക്യത്തോടെ കൊണ്ടുപോകാനും തന്റെ ഭാഗത്ത് നിന്ന് നീക്കങ്ങളുണ്ടാകും. നല്ല സന്ദർഭത്തിൽ നെഗറ്റീവായ ഒരു ശബ്ദവും തന്റെ നാക്കിൽ നിന്ന് വരില്ല. ഗ്രൂപ്പുകളെ സഹകരിപ്പിക്കാൻ തനിക്ക് അറിയാം. നല്ല രാഷ്ട്രീയ പരിചയമുള്ളയാളാണ് താൻ. പുതുമുഖമൊന്നുമല്ല. പത്തമ്പത് കൊല്ലമായി രാഷ്ട്രീയം തുടങ്ങിയിട്ട്. അതുകൊണ്ട് തനിക്ക് അറിയാം അവരെയൊക്കെ എങ്ങനെ സഹകരിപ്പിക്കണമെന്ന്. സഹകരിപ്പിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്ഥാനം ഒഴിയും മുൻപ് കെ.പി.സി.സി ഓഫീസിലെ ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement