'പ്രിയപ്പെട്ട പ്രസിഡന്റിന് അഭിവാദനങ്ങൾ; പാർട്ടിയെ സമൂലമായി പുനരുദ്ധരിക്കാൻ കഴിയട്ടെ': കെ സുധാകരന് അഭിവാദ്യം അർപ്പിച്ച് വിടി ബൽറാം

Last Updated:

സുധാകരനെ കെ പി സി സി പ്രസിഡന്റായി ഹൈക്കമാന്‍ഡ് ആണ് പ്രഖ്യപിച്ചത്. രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ച് കെ സുധാകരനെ ഹൈക്കമാന്‍ഡിന്റെ തീരുമാനം അറിയിക്കുകയായിരുന്നു.

വി.ടി. ബൽറാം
വി.ടി. ബൽറാം
തൃത്താല: കെ പി സി സിയുടെ പുതിയ പ്രസിഡന്റ് ആയി നിയമിതനായ കെ സുധാകരന് അഭിവാദ്യം അർപ്പിച്ച് കോൺഗ്രസിന്റെ യുവനേതാവും തൃത്താല മുൻ എം എൽ എയുമായ വി ടി ബൽറാം. ഫേസ്ബുക്ക് പോസ്റ്റിലാണ് വി ടി ബൽറാം കെ പി സി സിയുടെ പുതിയ അധ്യക്ഷന് അഭിവാദ്യം അർപ്പിച്ചത്. കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പ്രിയപ്പെട്ട പ്രസിഡന്റിന് അഭിവാദനങ്ങളെന്ന് ബൽറാം കുറിച്ചു.
കേരളത്തിൽ ഉടനീളമുള്ള ആയിരക്കണക്കിന് പ്രവർത്തകർ അവർക്ക് ലഭ്യമായ എല്ലാ പ്ലാറ്റ്ഫോമുകളിലുമായി ഉയർത്തിയ പ്രതീക്ഷയും ആവേശവും കൈമുതലാക്കി പാർട്ടിയെ സമൂലമായി പുനരുദ്ധരിക്കാൻ കെ സുധാകരന് കഴിയട്ടെയെന്ന് ആത്മാർത്ഥമായി ആശംസിക്കുന്നെന്നും ബൽറാം കുറിച്ചു.
വി ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
'കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പ്രിയപ്പെട്ട പ്രസിഡന്റിന് അഭിവാദനങ്ങൾ. ഈ പ്രഖ്യാപനമുണ്ടാവുന്നത് വരെ കേരളത്തിലുടനീളമുള്ള ആയിരക്കണക്കിന് പ്രവർത്തകർ അവർക്ക് ലഭ്യമായ എല്ലാ പ്ലാറ്റ്ഫോമുകളിലുമായി ഉയർത്തിയ പ്രതീക്ഷയും ആവേശവും കൈമുതലാക്കി പാർട്ടിയെ സമൂലമായി പുനരുദ്ധരിക്കാൻ ശ്രീ കെ സുധാകരന് കഴിയട്ടെയെന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു. കൂടുതൽ ശക്തമായ കോൺഗ്രസ് കൂടുതൽ ശക്തമായ ജനാധിപത്യത്തിന് ഒരനിവാര്യതയാണ്.'
advertisement
സുധാകരനെ കെ പി സി സി പ്രസിഡന്റായി ഹൈക്കമാന്‍ഡ് ആണ് പ്രഖ്യപിച്ചത്. രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ച് കെ സുധാകരനെ ഹൈക്കമാന്‍ഡിന്റെ തീരുമാനം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലും ഡല്‍ഹിയിലും കേന്ദ്രീകരിച്ച് നടന്ന ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് കെ സുധാകരന്റെ പേര് ഹൈക്കമാന്‍ഡ് അംഗീകരിച്ചത്.
advertisement
താരിഖ് അന്‍വര്‍ നേരത്തെ കേരളത്തിലെ നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. ഇതില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന എഴുപത് ശതമാനം നേതാക്കളും കെ സുധാകരന്‍ അധ്യക്ഷനാകട്ടെ എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. സംഘടനയെ ഒറ്റക്കെട്ടായി കൊണ്ടുപോകാന്‍ സുധാകരന് കഴിയുമെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തല്‍.
സുധാകരന്റെ കണ്ണൂര്‍ ശൈലി കോണ്‍ഗ്രസിനെ കരകയറ്റുമെന്ന പ്രതീക്ഷയും നേതൃത്വത്തിനുണ്ട്. മുഖ്യ എതിരാളിയും കേഡര്‍ പാര്‍ട്ടിയുമായ സി പി എമ്മിനോട് ഏറ്റുമുട്ടുമ്പോള്‍ അതിനൊത്ത നേതാവ് തലപ്പത്ത് ഇല്ലെങ്കില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് ഇതിന് പിന്നില്‍. സംഘടനാസംവിധാനം മെച്ചപ്പെടുത്തലും ഗ്രൂപ്പ് മാനേജ്‌മെന്റുമായിരിക്കും അധ്യക്ഷപദത്തിലെത്തുന്ന സുധാകരന്റെ വെല്ലുവിളികള്‍.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പ്രിയപ്പെട്ട പ്രസിഡന്റിന് അഭിവാദനങ്ങൾ; പാർട്ടിയെ സമൂലമായി പുനരുദ്ധരിക്കാൻ കഴിയട്ടെ': കെ സുധാകരന് അഭിവാദ്യം അർപ്പിച്ച് വിടി ബൽറാം
Next Article
advertisement
Love Horoscope December 14 | ബന്ധത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ശ്രമിക്കുക ; നിങ്ങളുടെ പ്രണയം നിങ്ങളോടൊപ്പമുണ്ടായിരിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
ബന്ധത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ശ്രമിക്കുക ; നിങ്ങളുടെ പ്രണയം നിങ്ങളോടൊപ്പമുണ്ടായിരിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
  • ഇന്നത്തെ ദിവസം ചില രാശിക്കാർക്ക് പ്രണയബന്ധത്തിൽ വൈകാരിക അകലം

  • മീനം രാശിക്കാർക്ക് പങ്കാളിയോടൊപ്പം സന്തോഷം അനുഭവിക്കാം

  • പ്രണയബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും അനുകൂലമായ ദിവസമാണ്

View All
advertisement