മുസ്ലിംലീഗ് എൽഡിഎഫിൽ വന്നാൽ രണ്ടാം സ്ഥാനം പോകുമെന്ന പേടിയാകാം കാനം രാജേന്ദ്രനെന്ന് സാദിഖലി തങ്ങൾ

Last Updated:

''ഭരണമില്ലാതെ പിടിച്ചുനിൽക്കാൻ കഴിയാത്ത പാർട്ടിയൊന്നുമല്ല ലീഗ്. എന്നാൽ എക്കാലത്തും പ്രതിപക്ഷത്തിരിക്കുക എന്നത് ലീഗിന്റെ ലക്ഷ്യമല്ല''

തിരുവനന്തപുരം: മുസ്ലിം ലീഗ് വർഗീയകക്ഷിയല്ലെന്ന സിപിഎമ്മിന്റെ ഗുഡ് സർട്ടിഫിക്കറ്റ് കാനം രാജേന്ദ്രന് ഇഷ്ടപ്പെടാത്തത് ലീഗ് വന്നാൽ മുന്നണിയിലെ രണ്ടാംസ്ഥാനം പോകും എന്നു കരുതിയാകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത് സിപിഎമ്മിന്റെ മാത്രം അഭിപ്രായമല്ല, കേരളത്തിന്റെ മുഴുവൻ അഭിപ്രായമാണ്. ആരെങ്കിലും നല്ലതു പറ‍ഞ്ഞാൽ നിഷേധിക്കേണ്ട കാര്യം ലീഗിനില്ലെന്നും സാദിഖലി തങ്ങൾ അഭിമുഖത്തിൽ പറഞ്ഞു.
ലീഗിനെ എല്ലാവർക്കും ആവശ്യമാണ്. എന്നാൽ ലീഗിന് എല്ലാവരെയും ഉൾക്കൊള്ളാന‍ാകില്ല. എൽഡിഎഫിലേക്ക് ലീഗിനെ ആരും ക്ഷണിച്ചിട്ടില്ല. ലീഗ് മുന്നണി മാറാനുള്ള രാഷ്ട്രീയസാഹചര്യവുമില്ല. യുഡിഎഫിനെ ശക്തിപ്പെടുത്തുക തന്നെയാണു ലക്ഷ്യം. എന്നാൽ, ദേശീയതലത്തിൽ ഫാഷിസത്തെ തടഞ്ഞുനിർത്താൻ ഇടതുപക്ഷത്തിന്റെ സഹകരണം ആവശ്യമാണ്. മതനിരപേക്ഷ കാഴ്ചപ്പാടുള്ള കോൺഗ്രസും സിപിഎമ്മും ഇക്കാര്യത്തിൽ ഒന്നിച്ചുനിൽക്കണം- മനോരമ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
advertisement
ഭരണമില്ലാതെ പിടിച്ചുനിൽക്കാൻ കഴിയാത്ത പാർട്ടിയൊന്നുമല്ല ലീഗ്. എന്നാൽ എക്കാലത്തും പ്രതിപക്ഷത്തിരിക്കുക എന്നത് ലീഗിന്റെ ലക്ഷ്യമല്ല. ആർഎസ്എസ് അനുകൂലിയായ ഗവർണറെ മുസ്ലിം ലീഗ് ശക്തമായി എതിർക്കും. മുസ്ലിം സംഘടനകളെ പിണറായി സർക്കാർ പലരീതിയിലും പ്രലോഭിപ്പിക്കുകയാണ്. എന്നാൽ വഖഫ് ബോർഡ് വിഷയത്തിൽ ഉൾപ്പെടെ മുസ്ലിം ലീഗ് പറഞ്ഞിടത്താണ് കാര്യങ്ങൾ വന്നുനിന്നതെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുസ്ലിംലീഗ് എൽഡിഎഫിൽ വന്നാൽ രണ്ടാം സ്ഥാനം പോകുമെന്ന പേടിയാകാം കാനം രാജേന്ദ്രനെന്ന് സാദിഖലി തങ്ങൾ
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement