• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പാലായിൽ ജയിച്ചത് ഒരു കുറ്റമാണോ'? എൽഡിഎഫിൽ നിന്നു കൊണ്ട് പാലായിൽ മത്സരിക്കുമെന്ന് എൻസിപി

'പാലായിൽ ജയിച്ചത് ഒരു കുറ്റമാണോ'? എൽഡിഎഫിൽ നിന്നു കൊണ്ട് പാലായിൽ മത്സരിക്കുമെന്ന് എൻസിപി

കഴിഞ്ഞ തവണ മത്സരിച്ച നാല് സീറ്റും ഇക്കുറിയും എൻ.സി.പിക്ക് അവകാശപ്പെതാണ്. അത് വിട്ടുകൊടുത്ത് ഒരു വീട്ടുവീഴ്ച്ചയും ഉണ്ടാവില്ല.

  • Share this:
    കോഴിക്കോട്: പാലാ സീറ്റിനെ ചൊല്ലി എൻ.സി.പി യിൽ തർക്കം മുറുകുന്നതിനിടയിൽ നിലപാട് ശക്തമാക്കുവാനാണ് ടി.പി.പീതാംബരൻ അനുകൂലികളുടെ തീരുമാനം.  പാലാ സീറ്റ് വിട്ടുകൊടുത്തു കൊണ്ടുള്ള യാതൊരു നീക്കത്തിനും പാർട്ടി തയാറല്ലെന്ന് അദ്ദേഹം ആവർത്തിച്ചു. ഇതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ രണ്ട് ചേരിയില്ല. പാലാ സീറ്റിൻ്റെ പേരിൽ ഇപ്പോൾ എൻ.സി.പി,  എൽ.ഡി.എഫ്  വിടേണ്ട സാഹചര്യമില്ല. അത് തങ്ങളുടെ സിറ്റിങ് സീറ്റാണ്.

    Also Read-'ഏത് പ്രശ്‌നത്തിനും പരിഹാരമുണ്ട്; എൻ.സി.പി മുന്നണി വിടരുതെന്നാണ് ആഗ്രഹം': ജോസ് കെ മാണി

    എതെങ്കിലും സാഹചര്യത്തിൽ സീറ്റ് വിട്ട് കൊടുക്കണമെന്ന വാദം ശരിയല്ല. സിറ്റിങ് സീറ്റുകൾ  അതാത് പാർട്ടികൾ അവകാശപ്പെട്ടതാണ്. അത് പിടിച്ച് വാങ്ങുക എന്നത് എൽ.ഡി.എഫിൻ്റെ പൊതുനയത്തിന് വിരുദ്ധമാണ്. പാലായിൽ തങ്ങൾ വിജയിച്ചത് ഒരു കുറ്റമാണോയെന്നും പീതാംബരൻ ചോദിക്കുന്നു.

    Also Read-'എൽ.ഡി.എഫിനൊപ്പം നിൽക്കും; നാല് സിറ്റിംഗ് സീറ്റിലും എൻ.സി.പി മത്സരിക്കും': എ.കെ ശശീന്ദ്രൻ

    കഴിഞ്ഞ തവണ മത്സരിച്ച നാല് സീറ്റും ഇക്കുറിയും എൻ.സി.പിക്ക് അവകാശപ്പെതാണ്. അത് വിട്ടുകൊടുത്ത് ഒരു വീട്ടുവീഴ്ച്ചയും ഉണ്ടാവില്ല. ഈ കാര്യത്തിൽ എൽ.ഡി.എഫ് ഒരു വ്യക്തതയും വരുത്തിയിട്ടില്ല. അതിനാൽ തങ്ങൾ തങ്ങളുടെ നിലപാടുമായി മുന്നോട്ട് പോവുകയാണ്.

    പാലാ, പൂഞ്ഞാർ സീറ്റുമായി വെച്ച് മാറുന്ന കാര്യം അംഗീകരിക്കില്ല . കൂടുതൽ സീറ്റ് അവശ്യപ്പെടില്ല. പ്രശ്നം പരിഹരിക്കുവാൻ മുഖ്യമന്ത്രി ഇടപെടുമെന്ന വാർത്തയെ സ്വാഗതം ചെയ്യുകയാണ്.  ഈ വിഷയത്തിൽ മുഖ്യമന്ത്രിയെ വരുദിവസങ്ങളിൽ കാണുവാനാണ് തീരുമാനമെന്നും ടി.പി.പീതാംബരൻ കോഴിക്കോട് പറഞ്ഞു
    Published by:Asha Sulfiker
    First published: