മെകാഫി ആന്റിവൈറസ് സ്ഥാപകന്‍ ജോണ്‍ മെകാഫി ജയിലില്‍ ജീവനൊടുക്കിയ നിലയില്‍
- Published by:Rajesh V
- news18-malayalam
Last Updated:
നികുതി വെട്ടിപ്പിന് കഴിഞ്ഞ വര്‍ഷമാണ് മെകാഫി സ്പെയിനില്‍ അറസ്റ്റിലായത്. ഇദ്ദേഹത്തെ അമേരിക്കയ്ക്ക് കൈമാറാന്‍ സ്പെയിന്‍ കോടതി വിധിച്ചിരുന്നു. വിധി വന്ന് മണിക്കൂറുകൾക്കുള്ളിലാണ് അന്ത്യം.
ബാഴ്സലോണ: ലോകപ്രശസ്ത ആന്റിവൈറസ് സോഫ്റ്റ് വെയറായ മെകാഫിയുടെ സ്ഥാപകന്‍ ജോണ്‍ മാകഫീയെ (75) ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാഴ്‌സലോണയിലെ ജയിലില്‍ മെകാഫി ജീവനോടുക്കിയതാണെന്ന് സ്പാനിഷ് അധികൃതര്‍ അറിയിച്ചു.
നികുതി വെട്ടിപ്പിന് കഴിഞ്ഞ വര്‍ഷമാണ് മെകാഫി സ്പെയിനില്‍ അറസ്റ്റിലായത്. ഇദ്ദേഹത്തെ അമേരിക്കയ്ക്ക് കൈമാറാന്‍ സ്പെയിന്‍ കോടതി വിധിച്ചിരുന്നു. വിധി വന്ന് മണിക്കൂറുകള്‍ക്ക് ഉള്ളിലാണ് അന്ത്യം. ഒൻപതുമാസമാണ് മെകാഫി ജയിലിൽ കഴിഞ്ഞത്. ഇതിന്റെ നിരാശയിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു.
ലോകത്ത് ആദ്യം ആന്റിവൈറസ് വില്‍പന തുടങ്ങിയത് മെകാഫിയുടെ കമ്പനിയാണ്. ഇംഗ്ലണ്ടില്‍ ജനിച്ച മെകഫി 1988ലാണ് ആന്റിവൈറസ് കമ്പനി തുടങ്ങിയത്. കമ്പനി പുറത്തിറക്കിയ മെകാഫി വൈറസ് സ്‌കാന്‍ അതിവേഗം ലോകപ്രശസ്തമായി. ഇന്നും മെകാഫി ആന്റിവൈറസ് കോടിക്കണക്കിന് കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്നു. മെകാഫി കമ്പനിയെ പില്‍ക്കാലത്ത് ഇന്റല്‍ വാങ്ങി. സ്വന്തമായി ആന്റി വൈറസ് കമ്പനി സ്ഥാപിക്കുന്നതിന് മുൻപ് നാസയിൽ ഉൾപ്പെടെ മെകാഫി ജോലി ചെയ്തിരുന്നു.
advertisement
എക്കാലത്തും വിവാദ നായകനായിരുന്നു ജോണ്‍ മെകാഫി. നികുതി സമ്പ്രദായം നിയമവിരുദ്ധമാണെന്നും നികുതി അടയ്ക്കില്ലെന്നും മെകാഫി പ്രഖ്യാപിച്ചിരുന്നു. നികുതി വെട്ടിപ്പ്, ക്രിപ്റ്റോകറൻസി തട്ടിപ്പ് കേസുകള്‍ ചുമത്തപ്പെട്ടതിന് പിന്നാലെ മെകാഫി അമേരിക്കൻ അധികൃതരെ വെട്ടിച്ച് വർഷങ്ങളോളം കഴിയുകയായിരുന്നു. കഴിഞ്ഞ ഒക്ടോബർ മൂന്നിന് ബാഴ്സലോണ വിമാനത്താവളത്തിൽ വെച്ച് ബ്രിട്ടീഷ് പാസ്പോർട്ടുമായി ഇസ്താംബൂളിലേക്ക് വിമാനം കയറുന്നതിനിടെയാണ് മെകാഫി പിടിയിലായത്.
advertisement
കഴിഞ്ഞ മാസം കോടതിയിൽ വാദം കേൾക്കുന്നതിനിടെ 75 കാരനായ ശിഷ്ടകാലം മുഴുവൻ അമേരിക്കയിലെ ജയിസിസ് കഴിയേണ്ടിവരുമോ എന്ന ആശങ്ക അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ''സ്പാനിഷ് കോടതി ഈ അനീതി കാണുമെന്ന് പ്രതീക്ഷിക്കുന്നു.'' എന്ന് പറഞ്ഞ അദ്ദേഹം തന്നെ, അമേരിക്കയ്ക്ക് കൈമാറരുതെന്നും ആവശ്യപ്പെട്ടിരുന്നു.
advertisement
English Summary: British-born US technology entrepreneur John McAfee died on Wednesday by suicide in a Barcelona prison after the Spanish high court authorised his extradition to the United States on tax evasion charges, his lawyer told Reuters. McAfee’s lawyer, Javier Villalba, said the anti-virus software pioneer died by hanging as his nine months in prison brought him to despair.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 24, 2021 7:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
മെകാഫി ആന്റിവൈറസ് സ്ഥാപകന്‍ ജോണ്‍ മെകാഫി ജയിലില്‍ ജീവനൊടുക്കിയ നിലയില്‍