HOME » NEWS » Kerala » NSS ASKS TO LDF AND UDF AND BJP WHETHER THERE IS SINCERITY IN SABARIMALA JJ TV

ശബരിമല: 'നിങ്ങൾക്ക് ആത്മാർത്ഥതയുണ്ടോ? എൽഡിഎഫിനോടും യുഡിഎഫിനോടും ബിജെപിയോടും എൻഎസ്എസ്

തെരഞ്ഞെടുപ്പുകളിൽ സമദൂര നിലപാട് പ്രഖ്യാപിക്കും എങ്കിലും ഏതെങ്കിലും മുന്നണികളോട് അടുത്തു നിൽക്കുന്നു എന്ന സൂചന എൻ എസ് എസ് നൽകാറുണ്ട്.

News18 Malayalam | news18
Updated: February 9, 2021, 7:42 PM IST
ശബരിമല: 'നിങ്ങൾക്ക് ആത്മാർത്ഥതയുണ്ടോ? എൽഡിഎഫിനോടും യുഡിഎഫിനോടും ബിജെപിയോടും എൻഎസ്എസ്
ജി. സുകുമാരൻ നായർ
  • News18
  • Last Updated: February 9, 2021, 7:42 PM IST
  • Share this:
കോട്ടയം: മൂന്നു മുന്നണികളെയും ഒരു പോലെ പ്രതിക്കൂട്ടിലാക്കുന്ന നിലപാടുമായി ആണ് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വാർത്താക്കുറിപ്പ് പുറത്തിറക്കിയത്.

കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്ക് എന്തുകൊണ്ട് നിയമം കൊണ്ടു വരാൻ ആകുന്നില്ല എന്ന് ജി സുകുമാരൻ നായർ ചോദിക്കുന്നു. വിശ്വാസികളെ പരിഗണിക്കും എന്ന് പറയുന്ന സംസ്ഥാന സർക്കാർ എന്തുകൊണ്ട് നിയമം പാസാക്കിയില്ല. സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം എന്തുകൊണ്ട് സംസ്ഥാന സർക്കാർ തിരുത്തിയില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ഉള്ള ചോദ്യം ഇതാണ്.

പ്രതിപക്ഷത്ത് ആണെങ്കിലും എന്തുകൊണ്ട് യു ഡി എഫ് നിയമസഭയിൽ നിയമം കൊണ്ട് വന്നില്ല എന്നും ജി സുകുമാരൻ നായർ ചോദിക്കുന്നു.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ശബരിമലയെ മുന്നണികൾ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് എന്ന് ജി സുകുമാരൻ നായർ വിമർശിക്കുന്നു. ഇത് ആദ്യമായി യു ഡി എഫിനെ കൂടി ശബരിമല വിഷയത്തിൽ വിമർശിക്കുന്നു എന്നതാണ് വാർത്ത കുറിപ്പിന്റെ പ്രത്യേകത. അധികാരത്തിൽ എത്തിയാൽ നിയമം പാസാക്കുമെന്ന് വ്യക്തമാക്കി യു ഡി എഫ് കരട് നിയമം പുറത്തു വിട്ടിരുന്നു. ഈ വിഷയം തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് വളരെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് അജണ്ട ആയാണ് കോൺഗ്രസ് അവതരിപ്പിച്ചിരുന്നത്.
You may also like:Sunny Leone | പരിപാടി പറഞ്ഞു പറ്റിച്ച കേസ്: നടി സണ്ണി ലിയോണി മുന്‍കൂർ ജാമ്യത്തിന് ഹൈക്കോടതിയില്‍ [NEWS]'YSRന്റെ പാരമ്പര്യം ഞാൻ തിരികെ കൊണ്ടു വരും'; തെലങ്കാനയിൽ പുതിയ പാർട്ടിയുമായി ആന്ധ്രാ മുഖ്യമന്ത്രിയുടെ സഹോദരി YS ഷർമിള [NEWS] താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുന്നതിന് 2500 രൂപ വാങ്ങി; ഡോക്ടർ അറസ്റ്റിൽ [NEWS]
തെരഞ്ഞെടുപ്പ് സമിതിയുടെ അധ്യക്ഷൻ ഉമ്മൻ ചാണ്ടി തന്നെയാണ് ഇതിന് നേതൃത്വം നൽകിയിരുന്നത്. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയിൽ ഇത് കാര്യമായി ഉന്നയിച്ചിരുന്നു. സർക്കാർ ഉത്തരം പറയാൻ പ്രതിസന്ധിയിലായിരിക്കെ ആണ് എൻ എസ് എസ് യു ഡി എഫിനെ വെട്ടിലാക്കി രംഗത്തെത്തിയത്.

വിശ്വാസികളുമായി ചർച്ച ചെയ്യുമെന്ന് സംസ്ഥാന സർക്കാരും പ്രതികരിച്ചിരുന്നു. സത്യവാങ്മൂലം തിരുത്തുമെന്ന് ചൂണ്ടിക്കാട്ടി എം എ ബേബി നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു. ഏതായാലും തെരഞ്ഞെടുപ്പ് തൊട്ടു മുന്നിൽ നിൽക്കെ എൻ എസ് എസ് നിലപാട് പ്രധാനമാണ്. ശബരിമലയിൽ വിധി പ്രതികൂലമായാൽ സംസ്ഥാനത്തെ നിരവധി ക്ഷേത്രങ്ങളിലെ ആചാരങ്ങളെ അത് ബാധിക്കും. എൻ എസ് എസിന് ആചാരസംരക്ഷണം ആണ് പ്രധാന അജണ്ട എന്നും ജി സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

തെരഞ്ഞെടുപ്പുകളിൽ സമദൂര നിലപാട് പ്രഖ്യാപിക്കും എങ്കിലും ഏതെങ്കിലും മുന്നണികളോട് അടുത്തു നിൽക്കുന്നു എന്ന സൂചന എൻ എസ് എസ് നൽകാറുണ്ട്. അതിൽ നിന്നെല്ലാം വ്യത്യസ്തമായ നിലപാട് പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ശക്തമായ സമരം നടത്തിയ ബി ജെ പിയെ തള്ളി യു ഡി എഫ് അനുകൂല നിലപാട് ആയിരുന്നു എൻ എസ് എസ് സ്വീകരിച്ചത്. സംസ്ഥാനത്തൊട്ടാകെ ഉള്ള വലിയ വിജയത്തിനും ഇത് കാരണമായിട്ടുണ്ട്. പന്തളത്ത് എൻ എസ് എസ് നടത്തിയ നാമജപ ഘോഷയാത്രയോടെയാണ് ശബരിമല വിഷയം വലിയ പോരാട്ടം ആയി മാറിയത്.

ജാതിമത വ്യത്യാസം ഇല്ലാതെ വിശ്വാസികൾക്കിടയിൽ ഇതിന് അംഗീകാരം ലഭിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് എൻ എസ് എസ് മൂന്ന് മുന്നണികളുടെയും തള്ളിയതോടെ രാഷ്ട്രീയപാർട്ടികൾ അങ്കലാപ്പിലാണ്. എൻ എസ് എസിൽ നിന്നും കാര്യമായ ഗുണം ലഭിക്കാത്ത ഇടതുമുന്നണിക്ക് ഫലത്തിൽ എൻ എസ് എസ് നിലപാട് ആശ്വാസമാണ്. നേരത്തെ യു ഡി എഫ് നേതാക്കൾ എൻ എസ് എസ് ജനറൽ സെക്രട്ടറിയെ കാണാൻ ശ്രമിച്ചിരുന്നെങ്കിലും ജി സുകുമാരൻ നായർ അനുമതി നൽകിയിരുന്നില്ല. ഒരു രാഷ്ട്രീയ നേതാക്കളെയും കാണാൻ താൽപര്യമില്ല എന്നായിരുന്നു എൻ എസ് എസ് അറിയിച്ചിരുന്നത്. ഏതായാലും തെരഞ്ഞെടുപ്പിലെ എൻ എസ് എസിന്റെ രാഷ്ട്രീയ നിലപാട് എന്തെന്ന് കാത്തിരുന്നു തന്നെ കാണണം.
Published by: Joys Joy
First published: February 9, 2021, 7:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories