advertisement

Assembly Election 2021 | 'മത്സരിക്കുന്നത് നേമത്തല്ല, പുതുപ്പള്ളിയിൽ'; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഉമ്മൻ ചാണ്ടി

Last Updated:

എല്ലായിടത്തും കരുത്തരായ സ്ഥാനാര്‍ത്ഥികളാണ്. നേമത്തും കരുത്തന്‍ തന്നെ മത്സരിക്കുമെന്നും ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: നേമം സീറ്റ് സംബന്ധിച്ച് മണിക്കൂറുകലായി ഉയർന്നു കേട്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഉമ്മന്‍ചാണ്ടി. താന്‍ നേമത്ത് മത്സരിക്കില്ലെന്നും മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചെന്നത് വാര്‍ത്തകള്‍ മാത്രമാണെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. പുതുപ്പള്ളിയില്‍ തന്നെയാവും ഇത്തവണയും മത്സരിപ്പിക്കുക. പുതുപ്പള്ളിയില്‍ പറഞ്ഞത് മാത്രമേ ഇപ്പോഴും പറയാനുള്ളൂ. എല്ലാ അനിശ്ചിതത്വങ്ങളും നാളെ മാറും. എല്ലായിടത്തും കരുത്തരായ സ്ഥാനാര്‍ത്ഥികളാണ്. നേമത്തും കരുത്തന്‍ തന്നെ മത്സരിക്കുമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ നേമം പിടിക്കാൻ കോൺഗ്രസ് കരുത്തനായ സ്ഥാനാർഥിയെ നിയോഗിക്കുമെന്ന വാർത്ത കഴിഞ്ഞ രണ്ടു ദിവസമായി പ്രചരിച്ചിരുന്നു. ഹൈക്കമാൻഡ് നിർദ്ദേശം അനുസരിച്ച് ഉമ്മൻ ചാണ്ടിയോ രമേശ് ചെന്നിത്തലയോ നേമത്ത് സ്ഥാനാർഥിയാകുമെന്നും സൂചനയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് നേമത്തും പുതുപ്പള്ളിയിലും ഉമ്മൻ ചാണ്ടി മത്സരിക്കുമെന്ന വാർത്ത പരന്നത്.
ഇതിനിടെ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിട്ട് നേമത്ത് മത്സരിക്കുന്നതില്‍ പ്രതിഷേധം അറിയിച്ച് നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകർ ഇന്ന് രാവിലെ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയിരുന്നു, ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളിയില്‍നിന്നു മാറ്റരുതെന്ന് ആവശ്യപ്പെട്ട് കോട്ടയം ഡിസിസി നേതൃത്വം എഐസിസിക്ക് കത്തയച്ചിരുന്നു. ഉമ്മന്‍ചാണ്ടി എത്തിയതോടെ വാഹനം തടഞ്ഞുനിര്‍ത്തിയ പ്രവര്‍ത്തകര്‍ ഏറെ വൈകാരികമായാണ് പ്രതികരിച്ചത്. ചിലര്‍ കരഞ്ഞുകൊണ്ടാണ് പുതുപ്പള്ളി വിടരുതെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. ഒരു പ്രവർത്തകൻ വീടിന്റെ പുരപ്പുറത്ത് കയറി പ്രതിഷേധം മുഴക്കി. ഉമ്മൻചാണ്ടിയെ പുതുപ്പള്ളിക്കാർക്ക് വേണമെന്നും ഒരു കാരണവശാലും വിട്ടുതരില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം.
advertisement
ജസ്റ്റിൻ എന്ന കോണ്‍ഗ്രസ് പ്രവർത്തകനാണ് വീടിന് മുകളിൽ കയറി പ്രതിഷേധിച്ചത്. ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ തന്നെ മത്സരിക്കുമെന്ന് ഉറപ്പുനൽകിയാലേ താഴെ ഇറങ്ങൂവെന്ന് വിളിച്ചുപറഞ്ഞായിരുന്നു പ്രവർത്തകന്റെ പ്രതിഷേധം. ഒടുവിൽ ഉമ്മൻചാണ്ടി ജസ്റ്റിനെ ഫോണിൽ വിളിച്ച് സംസാരിച്ചു. പ്രിയപ്പെട്ട നേതാവ് സമാധാനപ്പിച്ചതോടെയാണ് ജസ്റ്റിൻ താഴെ ഇറങ്ങിയത്. ഹൈക്കമാൻഡ് അല്ല, ആരു ശ്രമിച്ചാലും ഉമ്മൻചാണ്ടിയെ പുതുപ്പള്ളിയിൽ നിന്ന് മാറാൻ അനുവദിക്കില്ലെന്ന് ജസ്റ്റിൻ പറഞ്ഞു.
advertisement
''സാർ വിളിച്ച്, ആശങ്കപ്പെടാൻ യാതൊന്നുമില്ലെന്ന് ഉറപ്പുനൽകിയ ശേഷമാണ് ഞാൻ താഴെ ഇറങ്ങിയത്. പക്ഷെ പുതുപ്പള്ളിയിൽ നിന്ന് അദ്ദേഹത്തെ മാറ്റാൻ ശ്രമിച്ചാൽ ഇതിലും വലിയ പ്രതിഷേധമുണ്ടാകും. ഹൈക്കമാൻഡ‍ോ, സോണിയാ ഗാന്ധിയോ, രാഹുൽ ഗാന്ധിയോ ആരായാലും ഉമ്മൻചാണ്ടിയെ മാറ്റാൻ ശ്രമിച്ചാൽ ഞങ്ങൾ സമ്മതിച്ചുതരില്ല.''- ജസ്റ്റിൻ പറഞ്ഞു.
ഉമ്മൻചാണ്ടി നേമത്ത് മത്സരിക്കുമെന്ന് വാർത്തകൾ വന്നതോടെയാണ്  അദ്ദേഹത്തിന്റെ ജന്മ നാടായ പുതുപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. സീറ്റു ചര്‍ച്ചകള്‍ക്ക് ശേഷം ഡല്‍ഹിയില്‍ നിന്ന് ഉമ്മന്‍ചാണ്ടി ഇന്ന് പുതുപ്പള്ളിയിലെത്തുന്ന സമയത്തായിരുന്നു പ്രതിഷേധം. ഉമ്മൻചാണ്ടിയെത്തിയ കാറിന് ചുറ്റും പ്രവർത്തകർ വളഞ്ഞു. പുതുപ്പള്ളിയിൽ തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രവർത്തകരുടെ വികാര പ്രകടനം. ഉമ്മന്‍ചാണ്ടി എത്തിയതോടെ വാഹനം തടഞ്ഞുനിര്‍ത്തിയ പ്രവര്‍ത്തകര്‍ ഏറെ വൈകാരികമായാണ് പ്രതികരിച്ചത്. ചിലര്‍ കരഞ്ഞുകൊണ്ടാണ് പുതുപ്പള്ളി വിടരുതെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്.
advertisement
ബിജെപിയുടെ സിറ്റിങ് സീറ്റായ നേമത്ത് മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടി സന്നദ്ധത അറിയിച്ചതായ റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് അണികളുടെ പ്രതിഷേധം. എന്നാല്‍ ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം എടുത്തിട്ടില്ല. വനിതാ പ്രവര്‍ത്തകരടക്കമുള്ളവരാണ് ഉമ്മന്‍ചാണ്ടിയുടെ വീടിന് മുന്നില്‍ പ്രതിഷേധിച്ചത്. അമ്പത് വര്‍ഷം തങ്ങളെ പ്രതിനിധീകരിച്ച ഉമ്മന്‍ചാണ്ടിയെ നേമത്തേക്ക് വിട്ടുതരില്ലെന്ന് പറഞ്ഞാണ് പുതുപ്പള്ളിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.
advertisement
അതേ സമയം ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്ന് മാറില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ് പറഞ്ഞു. ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മത്സിരിക്കും. സംസ്ഥാനത്താകെ പ്രചാരണം നടത്തേണ്ട ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കുകയാണ് വേണ്ടതെന്ന് കെ സി ജോസഫ് പറഞ്ഞു. താന്‍ ഇത്തവണ മത്സര രംഗത്തുണ്ടാകില്ലെന്നും കെ സി ജോസഫ് പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളിയില്‍നിന്നു മാറ്റരുതെന്ന് ആവശ്യപ്പെട്ട് കോട്ടയം ഡി സി സി നേതൃത്വം എഐസിസിക്ക് കത്തയച്ചു.
കേരളത്തില്‍ ബിജെപിയുടെ ഏകസീറ്റായ നേമത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി ഒരു പ്രമുഖ നേതാവിനെ കോണ്‍ഗ്രസ് രംഗത്തിറക്കുമെന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Assembly Election 2021 | 'മത്സരിക്കുന്നത് നേമത്തല്ല, പുതുപ്പള്ളിയിൽ'; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഉമ്മൻ ചാണ്ടി
Next Article
advertisement
കേരളത്തിൽ എൻപിആർ നടപ്പാക്കില്ലെന്ന നിലപാടിൽ മുഖ്യമന്ത്രി; പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു
കേരളത്തിൽ എൻപിആർ നടപ്പാക്കില്ലെന്ന നിലപാടിൽ മുഖ്യമന്ത്രി; പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു
  • കേരളത്തിൽ എൻപിആർ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു

  • പൗരത്വ ഭേദഗതി നിയമം മതം അടിസ്ഥാനമാക്കി പുറന്തള്ളലിന്റെ രാഷ്ട്രീയമാണ് മുന്നോട്ടുവെക്കുന്നതെന്ന് പറഞ്ഞു

  • എൽഡിഎഫ് സർക്കാർ പൗരത്വ ഭേദഗതി നിയമവും എൻആർസിയും നടപ്പാക്കില്ലെന്ന നിലപാട് വീണ്ടും ഉറപ്പിച്ചു

View All
advertisement