Thrissur | പൂര വിളമ്പരത്തിന് ഡമ്മിയാനയെ ഇറക്കിയ കോര്‍പ്പറേഷനെതിരെ പ്രതിപക്ഷം; തൃശൂര്‍ക്കാരെ അപമാനിച്ചെന്ന് ആക്ഷേപം

Last Updated:

വിളമ്പരത്തിന് തലപ്പൊക്കമുള്ള ആനകളെയിറക്കുമെന്നായിരുന്നു കോര്‍പ്പറേഷന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആനയെ ഇറക്കാന്‍ അനുമതി കിട്ടിയില്ല.

തൃശൂര്‍: തൃശൂര്‍ പൂര വിളമ്പരത്തിന് ആനയ്ക്ക് പകരം ഡമ്മിയെ ഇറക്കിയ കോര്‍പ്പറേഷനെതിരെ പ്രതിപക്ഷം. ആദ്യമായാണ് തൃശൂര്‍(Thrissur) കോര്‍പ്പറേഷന്റെ പൂര വിളബംരം നടക്കുന്നത്. കോര്‍പ്പറേഷന്റെ നൂറാം വാര്‍ഷികാഘോഷം കൂടി പരിഗണിച്ചായിരുന്നു പരിപാടി.
വിളമ്പരത്തിന് തലപ്പൊക്കമുള്ള ആനകളെയിറക്കുമെന്നായിരുന്നു കോര്‍പ്പറേഷന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആനയെ ഇറക്കാന്‍ അനുമതി കിട്ടിയില്ല. ഇതോടെയാണ് ഡമ്മിയാനയെ ഇറക്കേണ്ടി വന്നത്. കോര്‍പ്പറേഷന്‍ പൂരത്തിന് വിളംബര ജാഥയും സദ്യയും ഒരുക്കിയിരുന്നു. ആഘോഷത്തില്‍ നിന്ന് പക്ഷെ പ്രതിപക്ഷം വിട്ടു നിന്നിരുന്നു.
ഒരു ദിവസം നീണ്ടുനിന്ന പൂരവിളമ്പരമായിരുന്നു കോര്‍പ്പറേഷന്‍ നടത്തിയത്. ഡമ്മിയാനയെ ഇറക്കി തൃശൂര്‍ക്കാരെ അപമാനിച്ചെന്നാണ് പ്രതിപക്ഷ ആക്ഷേപം. ജീവനക്കാര്‍ പൂരാഘോഷത്തിരക്കിലായതിനാല്‍ പൊതുകാര്യങ്ങള്‍ താളം തെറ്റിയെന്ന ആരോപണവും പ്രതിപക്ഷമുയര്‍ത്തി. കഴിഞ്ഞ പത്തുദിവസമായി മേയറുടെ ചേംബറിന് മുന്നില്‍ കുടിവെള്ളത്തിനായി നടത്തിവരുന്ന സമരത്തിലായിരുന്നു പ്രതിപക്ഷം.
advertisement
ആലപ്പുഴ ചാരുംമൂട്ടിൽ കോൺഗ്രസ്- സി.പി.ഐ. സംഘർഷം; നാല് പേർ പിടിയിൽ
ആലപ്പുഴ ചാരുംമൂട്ടിൽ കോൺഗ്രസ്- സി.പി.ഐ. സംഘർഷത്തിൽ (Congress- CPI tiff) നാല് പേർ പൊലീസ് പിടിയിൽ. സിപിഐയുടെ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇരു പാർട്ടികളും തമ്മിലുണ്ടായ തർക്കമാണ് കഴിഞ്ഞ ദിവസം അക്രമത്തിൽ കലാശിച്ചത്. സംഭവത്തിൽ കോൺഗ്രസ് - സി.പി.ഐ. പ്രവർത്തകർക്കെതിരെ നാല് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു.
advertisement
നൂറ്റി അമ്പതോളം പ്രതികൾ വിവിധ കേസുകളിലായി ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. നിലവിൽ അറസ്റ്റിലായവർ റഫീഖ്, ഷമീം എന്നീ കോൺഗ്രസ് പ്രവർത്തകരും ഷാജു, ശ്രീനാഥ് എന്നിവർ സി.പി.ഐ. പ്രവർത്തകരും ആണ്.
മെയ് ദിനവുമായി ബന്ധപ്പെട്ട് ചാരംമൂട് കോൺഗ്രസ് ഓഫീസിനു സമീപം സി.പി.ഐ. കൊടിമരം സ്ഥാപിച്ചതാണ് സംഘർഷത്തിലേക്ക് എത്തിച്ചത്. കൊടിമരം കോൺഗ്രസ് പ്രവർത്തകർ നീക്കം ചെയ്തതോടെ ഇരു വിഭാഗവും ഏറ്റുമുട്ടി. തുടർന്നുണ്ടായ കല്ലേറിലും അക്രമത്തിലും പോലീസുകാരുൾപ്പടെ 25ഓളം പേർക്ക് പരിക്കേറ്റു.
advertisement
കോൺഗ്രസ് ഓഫീസിനു നേരെയും അക്രമമുണ്ടായി. RDOയുടെ നിർദ്ദേശം ഉണ്ടായിട്ടും കൊടിമരവും പതാകയും നീക്കം ചെയ്യാൻ തഹസിൽദാർ തയ്യാറാകാത്തതുകൊണ്ടാണ് കൊടിമരം നീക്കം ചെയ്തതെന്ന് കോൺഗ്രസ് വ്യക്തമാക്കി. പൊലീസ് ബോധപൂർവം സി.പി.ഐയുടെ ആക്രമണത്തിന് കൂട്ടുനിൽക്കുകയായിരുന്നു എന്ന് ഡിസിസി പപ്രസിഡന്റ് ബാബു പ്രസാദ് പറഞ്ഞു.
അതേസമയം, കൊടിമരം തകർക്കുകയും പതാക കോൺഗ്രസ് ഓഫീസിലേക്ക് കൊണ്ടുപോകുകയും ചെയ്തതാണ് പ്രകോപനങ്ങൾക്ക് ഇടയാക്കിയതെന്ന് സി.പി.ഐ. വ്യക്തമാക്കുന്നു. താത്കാലികമായി ആദ്യം സ്ഥാപിച്ച കൊടിമരം നശിപ്പിച്ചതാണ് വീണ്ടും കൊടിമരം സ്ഥാപിക്കാൻ ഇടയാക്കിയത് എന്ന് സിപിഐ മണ്ഡലം സെക്രട്ടറി സോഹൻ പറഞ്ഞു.
advertisement
കഴിഞ്ഞ ദിവസം വൈകിട്ട് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ ചാരുംമൂട് സന്ദർശിച്ചിരുന്നു. ഇതിനിടയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനം സി.പി.ഐ. ഓഫീസ് ലക്ഷ്യമാക്കി നീങ്ങിയതോടെ പൊലീസ് ലാത്തി ചാർജ് നടത്തിയിരുന്നു. സംഘർഷം അയവു വരുത്താൻ സർക്കാർ തലത്തിൽ നടത്തുന്ന ഏത് ചർച്ചകൾക്കും സി.പി.ഐ. തയ്യാറാണെന്ന് ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് വ്യക്തമാക്കി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Thrissur | പൂര വിളമ്പരത്തിന് ഡമ്മിയാനയെ ഇറക്കിയ കോര്‍പ്പറേഷനെതിരെ പ്രതിപക്ഷം; തൃശൂര്‍ക്കാരെ അപമാനിച്ചെന്ന് ആക്ഷേപം
Next Article
advertisement
Love Horoscope December 22 | ഭാവി ആസൂത്രണം ചെയ്യാൻ ഈ സമയം അനുകൂലമാണ് ; വ്യക്തമായി ആശയവിനിമയം നടത്തുക: ഇന്നത്തെ പ്രണയഫലം അറിയാം
ഭാവി ആസൂത്രണം ചെയ്യാൻ ഈ സമയം അനുകൂലമാണ് ; വ്യക്തമായി ആശയവിനിമയം നടത്തുക: ഇന്നത്തെ പ്രണയഫലം അറിയാം
  • പ്രണയത്തിൽ സന്തോഷവും പുതിയ തുടക്കത്തിനും സാധ്യതയുണ്ട്

  • കുംഭം രാശികൾക്ക് തെറ്റിദ്ധാരണകൾ നേരിടേണ്ടി വരാം

  • കന്നി രാശിക്കാർക്ക് ഭാവി ആസൂത്രണം ചെയ്യാൻ ഈ സമയം അനുകൂലമാണ്

View All
advertisement