HOME » NEWS » Kerala »

Assembly Election 2021 'നിരീശ്വരവാദിയായ പിണറായി അയ്യപ്പന്റെ കാലുപിടിക്കുന്നു; യുഡിഎഫ് ഐതിഹാസികമായ വിജയം നേടും': രമേശ് ചെന്നിത്തല

ഈ അഴിമതി ഭരണം അവസാനിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും ചെന്നിത്തല.

News18 Malayalam | news18-malayalam
Updated: April 6, 2021, 10:00 AM IST
Assembly Election 2021 'നിരീശ്വരവാദിയായ പിണറായി അയ്യപ്പന്റെ കാലുപിടിക്കുന്നു; യുഡിഎഫ് ഐതിഹാസികമായ വിജയം നേടും': രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല
  • Share this:
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങള്‍ ഒരു ഭരണമാറ്റം ആഗ്രഹിക്കുന്നു. അഞ്ചുവര്‍ഷം കൊണ്ട് കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കിയ ഇടത് സര്‍ക്കാരിനെതിരേ ജനങ്ങള്‍ ഒറ്റക്കെട്ടായി വിധിയെഴുതാന്‍ പോകുന്ന തെരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം പറഞ്ഞു. നിരീശ്വരവാദിയായ പിണറായി വിജയന്‍ ഇപ്പോൾ അയ്യപ്പന്റെ കാലുപിടിക്കുകയാണെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. വിശ്വാസികളുടെ വികാരം ചവിട്ടിമെതിച്ച മുഖ്യമന്ത്രിയോട് അയ്യപ്പനും വിശ്വാസികളും പൊറുക്കില്ല.. മുഖ്യമന്ത്രിക്ക് അയ്യപ്പ കോപം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

തിരഞ്ഞെടുപ്പിന് ശേഷം സി.പി.എം ശിഥിലമാകുമെന്നും ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യുഡിഎഫ് ശിഥിലമാകുമെന്ന ഇ.പി.ജയരാജന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Also Read '‌ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നാണ് വിശ്വാസം, സാമൂഹിക നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സർക്കാർ ഉണ്ടാകണം': ജി.സുകുമാരൻ നായർ

പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന എല്ലാ അഴിമതി ആരോപണങ്ങളും ജനവിരുദ്ധ നയങ്ങളും ജനങ്ങളുടെ ഇടയില്‍ കൂടുതല്‍ സ്വീകാര്യത ഉണ്ടായ കാലഘട്ടമാണ് ഇത്. പ്രതിപക്ഷത്തിന്റെ സ്വീകാര്യത വാനോളം ഉയര്‍ന്നിരിക്കുന്നു എന്നാണ് മനസ്സിലാക്കാനുളളത്. ഈ അഴിമതി ഭരണം അവസാനിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അയ്യപ്പനും ദേവഗണങ്ങളും ഈ സർക്കാരിനൊപ്പം: മുഖ്യമന്ത്രി പിണറായി വിജയൻ


കണ്ണൂർ: സംസ്ഥാനത്ത് ഭരണ മാറ്റം ‌ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പരാമർശത്തിന് മുഖ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്ന് സുകുമാരൻ നായർ പറയുമെന്ന് കരുതുന്നില്ല. എല്ലാ വിശ്വാസികളും സർക്കാരിന് ഒപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അയ്യപ്പനും മറ്റ് ദേവഗണങ്ങളും ഈ സർക്കാരിനൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾക്ക് ഗുണം ചെയ്യുന്നവർക്ക് ഒപ്പമാണ് എല്ലാവരും നിൽക്കുക. എല്‍ഡിഎഫിന് ചരിത്ര വിജയം ഉണ്ടാകും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഒട്ടേറെ കാര്യങ്ങൾ നടന്നെങ്കിലും അതൊന്നും ജനങ്ങൾ മുഖവിലയ്ക്ക് എടുത്തില്ല.

Also Read ആദ്യമണിക്കൂറിൽ തന്നെ വോട്ടർമാരുടെ നീണ്ട നിര; ശുഭപ്രതീക്ഷയിൽ സ്ഥാനാർത്ഥികൾ

Published by: Aneesh Anirudhan
First published: April 6, 2021, 9:57 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories