ബെവ് ക്യൂ കരാറും വിവാദത്തിലേക്ക്; പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണം മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട്
ബെവ് ക്യൂ കരാറും വിവാദത്തിലേക്ക്; പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണം മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട്
Bev Q App | മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മ്മിക്കുന്നതിന് കരാര്‍ നേടിയ ഫെയര്‍കോഡ് ടെക്നോളജീസ് എന്ന കമ്പനിക്ക് പിന്നില്‍ സിപിഎം സഹയാത്രികരെന്നാണ് പ്രതിപക്ഷ ആരോപണം
തിരുവനന്തപുരം: സ്പ്രിങ്ക്ളറിന് പിന്നാലെ മദ്യവിതരണത്തിന് മൊബൈല്‍ ആപ്പ് നിര്‍മ്മിക്കാനുളള കരാറും വിവാദത്തിലേക്ക്. മദ്യവിതരണനീക്കം പ്രതിസന്ധിയിലായതോടെ കരാറിന് പിന്നില്‍ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. മദ്യവിതരണ തീരുമാനത്തില്‍ കൃത്യമായ രാഷ്ട്രീയ നിലപാടെടുക്കാന്‍ കഴിയാതിരുന്ന പ്രതിപക്ഷം ഇതിലൂടെ മുഖ്യമന്ത്രിയെ അഴിമതി ആരോപണത്തിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.
സൈബര്‍ സഖാവിന് കരാര്‍
മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മ്മിക്കുന്നതിന് കരാര്‍ നേടിയ ഫെയര്‍കോഡ് ടെക്നോളജീസ് എന്ന കമ്പനിക്ക് പിന്നില്‍ സിപിഎം സഹയാത്രികരെന്നാണ് പ്രതിപക്ഷ ആരോപണം. ഇതുവരെ സാമൂഹ്യമാധ്യമങ്ങളില്‍ മാത്രം ഉയര്‍ന്ന ആരോപണം പ്രതിപക്ഷം നേരിട്ട് ഏറ്റെടുക്കുകയാണ്. ആദ്യ ഘട്ടത്തില്‍ യുവാക്കളുടെ സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് കരാര്‍ നല്‍കിയത് വിവാദമാക്കാന്‍ മടിച്ച പ്രതിപക്ഷം ഇപ്പോള്‍ നിലപാട് മാറ്റിയെന്നതും ശ്രദ്ധേയമാണ്.
കരാറിന് പിന്നില്‍ അഴിമതിയെന്ന ആരോപണം സര്‍ക്കാര്‍ തള്ളി. ഒപ്പം കമ്പനിക്ക് സാങ്കേതിക യോഗ്യത ഉറപ്പാക്കിയിട്ടുണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് കരാര്‍ നല്‍കിയതിനെ എന്തിന് വിവാദമാക്കുന്നുവെന്നുമാണ് സര്‍ക്കാര്‍ നിലപാട്. പക്ഷേ സ്പ്രിങ്ക്ളറിന് പിന്നാലെ ഐടി വകുപ്പ് ഇടപെട്ട് നടത്തിയ മറ്റൊരു കരാറും വിവാദത്തിലാവുന്നത് സര്‍ക്കാരിന് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.