നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി വിജിലൻസ്

  പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി വിജിലൻസ്

  കേസിൽ അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞിനെ നേരത്തെ വിജിലന്‍സ് അറസ്റ്റു ചെയ്തിരുന്നു.

  ibrahim kuju

  ibrahim kuju

  • Share this:

   കൊച്ചി:  പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് അടക്കമുള്ള പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി തേടി വിജിലന്‍സ്. ഗൂഢാലോചന, അഴിമതി, പദവി ദുരുപയോഗം ചെയ്യല്‍, വഞ്ചന, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തും. ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെടെ എട്ടു പേരാണ് പ്രതിപ്പട്ടികയിലുള്ളത്.


   കേസിൽ അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞിനെ നേരത്തെ വിജിലന്‍സ് അറസ്റ്റു ചെയ്തിരുന്നു. പാലാരിവട്ടം മേല്‍പാലം നിര്‍മാണക്കമ്പനിയായ ആര്‍ഡിഎസിനു ചട്ടവിരുദ്ധമായി 8.25 കോടി രൂപ മുന്‍കൂര്‍ നല്‍കിയത് ഇബ്രാഹിംകുഞ്ഞിന്‍റെ നിര്‍ദേശ പ്രകാരമായിരുന്നുവെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.


   Also Read സീരിയൽ സെൻസറിംഗ്: സർക്കാർ പരിശോധിച്ച് തീരുമാനമെടുക്കും എന്ന് മന്ത്രി സജി ചെറിയാൻ


   അറസ്റ്റിലായെങ്കിലും ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഇബ്രാഹിംകുഞ്ഞിന് കോടതി പിന്നീട് ജാമ്യം അനുവദിച്ചിരുന്നു. എറണാകുളം ജില്ല വിട്ട് പുറത്തു പോകരുത്, പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം, രണ്ടു ലക്ഷം രൂപ ബോണ്ടായി കെട്ടി വെക്കണം, അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കണം തുടങ്ങിയ കർശ ഉപാധികളാണ് കോടതി ജാമ്യം അനുവദിച്ചത്.
    പാലാരിവട്ടം പാലം അഴിമതി കേസിൽ നവംബർ 18നാണ് അഞ്ചാം പ്രതിയായ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തത്. നിർമാണത്തിന്റെ കരാർ ആർഡിഎസിനു നൽകിയതിലും മുൻകൂർ പണം അനുവദിച്ചതിലും നിയമ ലംഘനമുണ്ടെന്നും അഴിമതി നടത്തിയെന്നുമാണു മുൻ മന്ത്രിക്കേതിരായ പ്രോസിക്യൂഷൻ വാദം.   മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ചെന്ന് സംശയം; ആലപ്പുഴയില്‍ രണ്ടുപേര്‍ മരിച്ചനിലയില്‍

   ആലപ്പുഴ: തുറവൂർ കുത്തിയതോടിൽ സുഹൃത്തുക്കളായ രണ്ടു പേരെ വീടിനുള്ളിൽ  മരിച്ചനിലയിൽ കണ്ടെത്തി. കുത്തിയതോട് കൈതവളപ്പിൽ സ്റ്റീഫൻ(47), കുത്തിയതോട് കൊല്ലശ്ശേരി ബൈജു(50) എന്നിവരാണ് മരിച്ചത്. മദ്യത്തിന് പകരം സാനിറ്റൈസർ കുടിച്ചതാണ് മരണകാരണമെന്നാണ് സംശയം. എന്നാൽ, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റുമോർട്ടവും വിശദമായ പരിശോധനയും കഴിഞ്ഞതിന് ശേഷമേ മരണകാരണം കണ്ടെത്താനാകൂവെന്ന് പൊലീസ് വ്യക്തമാക്കി.

   സുഹൃത്തുക്കളായ ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നത് പതിവാണ്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം ഇരുവരും മദ്യത്തിന് പകരം സാനിറ്റൈസർ കുടിച്ചോയെന്ന സംശയമാണ് പൊലീസ് ഉന്നയിക്കുന്നത്.  വീട്ടിൽനിന്ന് സാനിറ്റൈസറിന്റെ കുപ്പികളും കണ്ടെടുത്തിരുന്നു.

   Also Read എന്താണ് ബ്ലാക്ക് ഫംഗസ്? രോഗം ഇന്ത്യയിൽ വലിയ ഭീഷണിയായി മാറുന്നത് എന്തുകൊണ്ട്?

   തിങ്കളാഴ്ച രാവിലെയാണ് ബൈജുവിനെ സ്വന്തം വീട്ടിൽ ബോധരഹിതനായി കണ്ടത്. തുടർന്ന് ബന്ധുക്കൾ തുറവൂർ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു. തൊട്ടുപിന്നാലെ സ്റ്റീഫനെയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ട് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി.

   Also Read കുട്ടികളില്‍ കോവാക്‌സിന്‍ പരീക്ഷണം ജൂണില്‍ ആരംഭിക്കും; ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിനും ശ്രമിക്കും


   Published by:Aneesh Anirudhan
   First published: