കോവിഡിനെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവര്‍ക്കും കൃഷി ചെയ്യാന്‍ ഭൂമിയില്ലാത്തവരുമായ ആളുകള്‍ക്കും സഹായകരമാകാനാണ് തൊഴില്‍വീഥിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് എംഎൽഎ പറയുന്നു. ഫേസ്ബുക്ക്, വാട്ട്സാപ്പ് എന്നിവയുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി നൈപുണ്യ ജോലികള്‍ക്കും കാര്‍ഷിക/കാര്‍ഷികേതര ജോലികള്‍ക്കും തുടങ്ങി പ്രൊഫഷണല്‍ ജോലിക്കാരെ വരെ കിട്ടുന്ന ഒരു ഡാറ്റാ ബാങ്ക്, ഒഴിവുകള്‍ പോസ്റ്റ് ചെയ്യാന്‍ ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് എന്നിങ്ങനെയാണ് തൊഴില്‍വീഥിയിലൂടെ ലക്ഷ്യമിടുന്നത്.
സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്ത ആളുകളെ ഫോണ്‍വഴി ബന്ധപ്പെടാനുള്ള സൗകര്യവും ഒരുക്കും. തൊഴില്‍വീഥി കൂടുതല്‍ ഫലവത്തായും ജനങ്ങള്‍ക്കു പ്രയോജനപ്പെടുംവിധം രൂപീകരിക്കുന്നതിനും ആവശ്യമായ ആശയങ്ങളും നിര്‍ദേശങ്ങളും പൊതുജനങ്ങളില്‍നിന്നു സ്വീകരിക്കുമെന്നും പി സി ജോര്‍ജ് എംഎല്‍എ പറഞ്ഞു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.