'സ്‌പ്രിംഗ്‌ളറിലും പ്രഖ്യാപിക്കൂ ഒരന്വേഷണം; വിജിലൻസിൽ എന്തെങ്കിലും നിഷ്പക്ഷതയുണ്ടോ എന്ന് കാണട്ടെ': ഷാഫി പറമ്പിൽ

Last Updated:

'വിമർശനങ്ങളോടുള്ള അസഹിഷ്ണ്തക്ക് മരുന്ന് PR ഏജൻസിക്ക് കുറിക്കാൻ കഴിയില്ല . തൽക്കാലത്തേക്ക് മറച്ച് പിടിക്കാനെ കഴിയൂ. അതിനുള്ള ചികിത്സ ജനത്തിന്റെ പക്കലുണ്ട്.'

തിരുവനന്തപുരം:  കെ.എം ഷാജിക്കെതിരെ വിജിലൻ സ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് ഷാഫി പറമ്പിൽ. സ്പ്രിംഗ്ളർ വിവാദത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഷാഫി ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെടുന്നു.
ആർജ്ജവത്തിന്റെ ഒരംശം ഉണ്ടെങ്കിൽ സ്‌പ്രിംഗ്‌ളറിലും പ്രഖ്യാപിക്കൂ ഒരന്വേഷണം.വിജിലൻസിൽ എന്തെങ്കിലും നിഷ്പക്ഷത ബാക്കിയുണ്ടോ എന്ന് ഒന്ന് കാണട്ടെ.
advertisement
ഏകാധിപതികളുടെ വിമർശനങ്ങളോടുള്ള അസഹിഷ്ണ്തക്ക് മരുന്ന് PR ഏജൻസിക്ക് കുറിക്കാൻ കഴിയില്ല . തൽക്കാലത്തേക്ക് മറച്ച് പിടിക്കാനെ കഴിയൂ. അതിനുള്ള ചികിത്സ ജനത്തിന്റെ പക്കലുണ്ട്. പിണറായി വിജയനെ ഞങ്ങളും ഓർമ്മപെടുത്തുന്നു 'ഇത് കേരളമാണ് '.- ഷാഫി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
"സ്‌പ്രിംഗ്‌ളറിലും നിശബ്ദത ആഗ്രഹിക്കുന്നുണ്ടെന്നറിയാം . അത് ഈ വേട്ടയാടലുകൾ കൊണ്ട് ഒന്നും നടക്കില്ല . ആർജ്ജവത്തിന്റെ ഒരംശം ഉണ്ടെങ്കിൽ സ്‌പ്രിംഗ്‌ളറിലും പ്രഖ്യാപിക്കൂ ഒരന്വേഷണം.
വിജിലൻസിൽ എന്തെങ്കിലും നിഷ്പക്ഷത ബാക്കിയുണ്ടോ എന്ന് ഒന്ന് കാണട്ടെ."- ഷാഫി പോസ്റ്റിൽ ആവശ്യപ്പെടുന്നു.
advertisement
ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ
സുരേന്ദ്രന് തെറ്റിയിട്ടില്ല ..
കേരളത്തിലെ അമിത് ഷായെ തന്നെയാണയാൾ പിന്തുണച്ചത് .
കേരളത്തിൽ ഇനി മറ്റൊരു അമിത് ഷാ വേണ്ട.
മുണ്ടുടുത്ത മോദിക്കും അസഹിഷ്ണുതയോട് ആസക്തിയാണ് .
ഏകാധിപതികളുടെ വിമർശനങ്ങളോടുള്ള അസഹിഷ്ണ്തക്ക് മരുന്ന് PR ഏജൻസിക്ക് കുറിക്കാൻ കഴിയില്ല . തൽക്കാലത്തേക്ക് മറച്ച് പിടിക്കാനെ കഴിയൂ. അതിനുള്ള ചികിത്സ ജനത്തിന്റെ പക്കലുണ്ട്. പിണറായി വിജയനെ ഞങ്ങളും ഓർമ്മപെടുത്തുന്നു 'ഇത് കേരളമാണ് '.
സ്‌പ്രിംഗ്‌ളറിലും നിശബ്ദത ആഗ്രഹിക്കുന്നുണ്ടെന്നറിയാം . അത് ഈ വേട്ടയാടലുകൾ കൊണ്ട് ഒന്നും നടക്കില്ല . ആർജ്ജവത്തിന്റെ ഒരംശം ഉണ്ടെങ്കിൽ സ്‌പ്രിംഗ്‌ളറിലും പ്രഖ്യാപിക്കൂ ഒരന്വേഷണം.
വിജിലൻസിൽ എന്തെങ്കിലും നിഷ്പക്ഷത ബാക്കിയുണ്ടോ എന്ന് ഒന്ന് കാണട്ടെ.

KM ഷാജിയെ വേട്ടയാടാൻ അനുവദിക്കില്ല .
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സ്‌പ്രിംഗ്‌ളറിലും പ്രഖ്യാപിക്കൂ ഒരന്വേഷണം; വിജിലൻസിൽ എന്തെങ്കിലും നിഷ്പക്ഷതയുണ്ടോ എന്ന് കാണട്ടെ': ഷാഫി പറമ്പിൽ
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement