കുഞ്ഞാലിക്കുട്ടിയ്ക്ക് മത്സരിക്കാന്‍ പാണക്കാട് തങ്ങള്‍ പണം നല്‍കട്ടെയെന്ന് കെ സുരേന്ദ്രന്‍

Last Updated:

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ മന്ത്രിയാകാമെന്ന് ആഗ്രഹിച്ചാണ് ഇപ്പോഴത്തെ നീക്കമെന്നും കെ സുരേന്ദ്രൻ

കോഴിക്കോട്: പി കെ കുഞ്ഞാലിക്കുട്ടിയ്ക്ക് പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും മാറിമാറി മത്സരിക്കാന്‍ ജനങ്ങളുടെ നികുതിപ്പണമല്ല ചെലവഴിക്കേണ്ടതെന്നും പാണക്കാട് തങ്ങള്‍ പണം നല്‍കട്ടെയെന്നും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാര്‍ലമെന്റിലേക്ക് മത്സരിച്ച് ജയിച്ചപ്പോള്‍ കേന്ദ്രമന്ത്രിയാകാമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മോഹം. എന്‍ഡിഎയ്ക്ക് അധികാരം കിട്ടിയപ്പോള്‍ മന്ത്രിമോഹം പൊലിഞ്ഞു.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ മന്ത്രിയാകാമെന്ന് ആഗ്രഹിച്ചാണ് ഇപ്പോഴത്തെ നീക്കം. കുഞ്ഞാലിക്കുട്ടിയ്ക്ക് അവസരത്തിനൊത്ത് മാറി മത്സരിക്കാന്‍ സര്‍ക്കാര്‍ പണം ചെലവഴിക്കുകയല്ല വേണ്ടത്. പാണക്കാട് നിന്ന് ഫണ്ട് നല്‍കുമെങ്കില്‍ കുഞ്ഞാലിക്കുട്ടി മത്സരിക്കുന്നതിനോട് വിയോജിപ്പില്ലെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
You may also like:പി.കെ. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക്; എംപി സ്ഥാനം രാജിവെക്കും
വോട്ടര്‍മാരെ പരിഹസിക്കുകയാണ് കുഞ്ഞാലിക്കുട്ടിയും മുസ്ലിംലീഗുമെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. കോണ്‍ഗ്രസിനെ ദുര്‍ബലമാക്കി യുഡിഎഫിനെ നിയന്ത്രിക്കാനാണ് ലീഗ് നീക്കം. പി കെ കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവെയ്ക്കുന്നത് നിരുത്തരവാദിത്വപരമായ തീരുമാനമാണ്. മത്സരം ലീഗിന്റെ ആഭ്യന്തരകാര്യമായിരിക്കും. അങ്ങനെയെങ്കിലും തെരഞ്ഞെടുപ്പ് ചെലവ് പാണക്കാട് നിന്ന് കൊടുക്കട്ടെയന്നും സുരേന്ദ്രന്‍ പരിഹസിച്ചു.
advertisement
You may also like:കെഎസ്ആർടിസി ഓർഡിനറി ബസ്സുകളിലെ സെസ്സ് ഒഴിവാക്കി
ഗവര്‍ണറുടെ വിവേചനധികാരത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. രാഷ്ട്രീയ കളിയ്ക്കായി നിയമസഭയെ ഉപയോഗിക്കരുത്. ഗവര്‍ണ്ണര്‍ ഭരണഘടനയനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന കാര്യം ആരും മറക്കരുതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
മലബാര്‍ ദേവസ്വം ബില്‍ പാസാക്കാന്‍ സര്‍ക്കാര്‍ വൈകരുതെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ജീവനക്കാര്‍ക്ക് ഏകീകൃത ശമ്പള സംവിധാനം വേണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ ബിജെപി ഇടപെടുമെന്നും കെ സുരേന്ദ്രന്‍.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കുഞ്ഞാലിക്കുട്ടിയ്ക്ക് മത്സരിക്കാന്‍ പാണക്കാട് തങ്ങള്‍ പണം നല്‍കട്ടെയെന്ന് കെ സുരേന്ദ്രന്‍
Next Article
advertisement
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം അറിയാം
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം
  • മേടം രാശിക്കാർക്ക് സ്‌നേഹവും നിറഞ്ഞ സന്തോഷകരമായ ദിവസം

  • ഇടവം രാശിക്കാർക്ക് സമ്മിശ്ര വികാരങ്ങളും ബന്ധത്തിൽ വെല്ലുവിളികളും

  • മിഥുനം രാശിക്കാർക്ക് ആശയവിനിമയത്തിലൂടെ ബന്ധങ്ങൾ ശക്തമാക്കാം

View All
advertisement