ഷെയ്ഖ് അബ്ദുൽ അസീസ് അൽ‌ ഷെയ്ഖ് മതതീവ്രതക്കെതിരെ ശബ്ദിച്ച പണ്ഡിതൻ: കെഎൻഎം

Last Updated:

അൽഖ്വയ്ദ, ഐസിസ് തുടങ്ങിയ കൊടും ഭീകര ഭീകര സംഘങ്ങൾ മുസ്‌ലിം ചെറുപ്പക്കാരെ ലക്ഷ്യം വെച്ച് നീങ്ങിയപ്പോൾ ഇവർ മതവിരുദ്ധരും കുഴപ്പക്കാരുമാണെന്നു മതവിധി നൽകിയ പണ്ഡിതനാണ് അദ്ദേഹം. മതത്തെ ദുർവ്യാഖ്യാനിച്ച് സമൂഹത്തിൽ കുഴപ്പങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന എല്ലാ ദുശക്തികൾക്കുമെതിരെ അദ്ദേഹം പ്രതികരിച്ചു

ടി പി അബ്ദുല്ലക്കോയ മദനി, ഷെയ്ഖ് അബ്ദുൽ അസീസ് അൽ ഷെയ്ഖ്
ടി പി അബ്ദുല്ലക്കോയ മദനി, ഷെയ്ഖ് അബ്ദുൽ അസീസ് അൽ ഷെയ്ഖ്
‌‌‌കോഴിക്കോട്: കഴിഞ്ഞദിവസം അന്തരിച്ച ലോകപ്രശസ്ത പണ്ഡിതനും സൗദി അറേബ്യയുടെ ഗ്രാൻഡ് മുഫ്തിയുമായ ഷെയ്ഖ് അബ്ദുൽ അസീസ് അൽ ഷെയ്ഖ് തീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരെ അതിശക്തമായ നിലപാട് സ്വീകരിച്ച പണ്ഡിതനാണെന്ന് കെഎൻഎം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി അനുസ്മരണ സന്ദേശത്തിൽ അറിയിച്ചു.
അൽഖ്വയ്ദ, ഐസിസ് തുടങ്ങിയ കൊടും ഭീകര ഭീകര സംഘങ്ങൾ മുസ്‌ലിം ചെറുപ്പക്കാരെ ലക്ഷ്യം വെച്ച് നീങ്ങിയപ്പോൾ ഇവർ മതവിരുദ്ധരും കുഴപ്പക്കാരുമാണെന്നു മതവിധി നൽകിയ പണ്ഡിതനാണ് അദ്ദേഹം. മതത്തെ ദുർവ്യാഖ്യാനിച്ച് സമൂഹത്തിൽ കുഴപ്പങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്ന എല്ലാ ദുശക്തികൾക്കുമെതിരെ അദ്ദേഹം പ്രതികരിച്ചു.
ഇതും വായിക്കുക: സൗദി ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അബ്ദുല്‍ അസീസ് അല്‍ ഷെയ്ഖ് അന്തരിച്ചു
ഇസ്‌ലാമിക സമൂഹത്തിൽ ഐക്യവും സമാധാനവും നിലനിർത്തേണ്ടതിന്റെ ആവശ്യകത നിരന്തരം ഉണർത്തിയ ആലു ഷെയ്ഖിന്റെ നിര്യാണം മുസ്‌ലിം ലോകത്തിന് കനത്ത നഷ്ടമാണെന്ന് ടി പി അബ്ദുല്ലക്കോയ മദനി പറഞ്ഞു പറഞ്ഞു. സാമൂഹ്യ സാംസ്കാരിക വിഷയങ്ങളിൽ കൃത്യമായ നിരീക്ഷണം നടത്തി മതവിധി നൽകുന്നതിൽ ശ്രദ്ധേയനാണ് ഷെയ്ഖ്. കേരളത്തിലെ പണ്ഡിതരുമായി ഊഷ്മളമായ ബന്ധം നിലനിർത്തിയിരുന്ന അദ്ദേഹം അങ്ങേയറ്റം വിനയവും ഉന്നത മൂല്യങ്ങളും കാത്ത് സൂക്ഷിച്ചിരുന്നുവെന്നും അബ്ദുല്ലക്കോയ മദനി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഷെയ്ഖ് അബ്ദുൽ അസീസ് അൽ‌ ഷെയ്ഖ് മതതീവ്രതക്കെതിരെ ശബ്ദിച്ച പണ്ഡിതൻ: കെഎൻഎം
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement