‘ഏക സിവിൽ കോഡ് വന്നിരിക്കും; കെ റെയിൽ വരും കേട്ടോ’ എന്നതുപോലെയല്ല': സുരേഷ് ഗോപി
- Published by:Sarika KP
- news18-malayalam
Last Updated:
അടുത്ത തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞാൽ സിവിൽ കോഡ് നടപ്പാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
കണ്ണൂർ: രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കിയിരിക്കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കെ റെയിൽ വരും കെട്ടോ എന്ന് പറയുന്നത് പോലെയാവില്ല ഇതെന്നും അടുത്ത തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞാൽ സിവിൽ കോഡ് രാജ്യത്ത് നടപ്പാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു . എൻഡിഎ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘‘മോദി ഭരണത്തിൽ പ്രീണനമില്ല. ജാതിയില്ല. ഏക വ്യക്തിനിയമത്തിനു വേണ്ടി നിലകൊള്ളുന്ന സർക്കാരാണ്. അത് അടുത്ത തിരഞ്ഞെടുപ്പിൽ വാഗ്ദാനമായി വരുമെങ്കിൽ, അതു നടപ്പാക്കിയെടുക്കുമെങ്കിൽ പിന്നെ എവിടെയാണ് ജാതിക്കു സ്ഥാനം? നമ്മളെല്ലാം ആഗ്രഹിക്കുന്നതും അതല്ലേ.. അതു സംഭവിച്ചിരിക്കും. ‘കെ റെയിൽ വരും കേട്ടോ’ എന്നു പറഞ്ഞതുപോലെയല്ല. അതു വന്നിരിക്കും. ആരു കരുതേണ്ട ഇത് ഏതെങ്കിലും വിഭാഗത്തിനെ നശിപ്പിക്കാൻ അല്ലേങ്കിൽ വിഷമിപ്പിക്കാൻ വേണ്ടിയുള്ളത് എന്ന്. ആ വിഭാഗം തന്നെയായിരിക്കും അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ’’– സുരേഷ് ഗോപി പറഞ്ഞു.
advertisement
പിണറായിയെപ്പോലെ ആരോപണങ്ങളെ തട്ടിവിടാൻ ഓട്ടച്ചങ്കോ പരട്ടച്ചങ്കോ അല്ല മോദിയുടേതെന്നും സുരേഷ് ഗോപി പറഞ്ഞു.
കേരളത്തിലെ അധമ സർക്കാരിനെതിരായ ആരോപണങ്ങൾ പെറ്റ തള്ള സഹിക്കില്ല. അവരുടെ മേൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
January 29, 2024 7:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
‘ഏക സിവിൽ കോഡ് വന്നിരിക്കും; കെ റെയിൽ വരും കേട്ടോ’ എന്നതുപോലെയല്ല': സുരേഷ് ഗോപി