സ്വകാര്യ ഹോട്ടലിന് റോഡിൽ പാർക്കിങ്; ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് തിരുവനന്തപുരം നഗരസഭ
- Published by:Rajesh V
- news18-malayalam
Last Updated:
സംഭവത്തില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് തേടിയിരുന്നു
തിരുവനന്തപുരം: തിരക്കേറിയ എം ജി റോഡിലെ പാര്‍ക്കിങ് ഏര്യ സ്വകാര്യ ഹോട്ടലിന് വാടകയ്ക്ക് നല്‍കിയതുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് തിരുവനന്തപുരം നഗരസഭ. നിലവില്‍ പൊലീസിന്റെ സഹായത്തോടെ നഗരസഭ നഗര പരിധിയില്‍ ട്രാഫിക് നിയന്ത്രണത്തിന് 225 വാര്‍ഡന്‍മാരെ പാര്‍ക്കിങ്ങ് ഫീസ് പിരിക്കാന്‍ നിയോഗിച്ചിട്ടുണ്ട്. പിരിഞ്ഞ് കിട്ടുന്ന തുക ഇവരുടെ സൊസൈറ്റിയില്‍ അടയ്ക്കുകയാണ് പതിവ്. തുക നഗരസഭ അല്ല സ്വീകരിക്കുന്നതെന്ന് നഗരസഭ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
ചില ഇടങ്ങളില്‍ അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് മാസ വാടകയ്ക്ക് നല്‍കും. 2017 മുതല്‍ ഇത്തരത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ പാര്‍ക്കിങ് ഏര്യ വാടകയ്ക്ക് നല്‍കാറുണ്ട്. ഈ പ്രദേശത്ത് വാര്‍ഡന്മാര്‍ കാശ് പിരിക്കാറില്ല. മാസം തോറും അപേക്ഷകന്‍ സൊസൈറ്റിയില്‍ നേരിട്ട് കാശ് നല്‍കും. എന്നാല്‍ ഇവിടെ പാര്‍ക്കിങ്ങിനായി എത്തുന്ന ആരെയും തടയാന്‍ അപേക്ഷകന് അധികാരമില്ല. ആയൂര്‍വേദ കോളജിന് സമീപത്തെ ബില്‍ഡിങിന് മുന്‍വശത്തെ പാര്‍ക്കിങുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷയില്‍ ട്രാഫിക് വാര്‍ഡന്‍ കാശ് പിരിക്കേണ്ടതില്ലെന്നും ആ തുക കടയുടമ നല്‍കാമെന്നുമായിരുന്നു.
advertisement
മേയറുടെ അധ്യക്ഷതയില്‍ ജൂണ്‍ 13ന് ചേര്‍ന്ന ട്രാഫിക് അഡ്വൈസറി കമ്മിറ്റി അപേക്ഷ പരിശോധിക്കുകയും കരാറടിസ്ഥാനത്തില്‍ ഇവിടെ പാര്‍ക്കിങ് സ്ഥലം വാടകയ്ക്ക് നല്‍കുകയും ചെയ്തു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍, ഉന്നത പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. നഗരസഭയും അപേക്ഷകനും തമ്മില്‍ എഴുതി തയ്യാറാക്കിയ കരാറില്‍ അതു വഴിയുളള കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും പാര്‍ക്കിങിനായി എത്തുന്ന ആരെയും തടസപ്പെടുത്തരുതെന്നും വ്യക്തമായി പറയുന്നുണ്ട്. ഇത് ലംഘിച്ചതായി കണ്ടാല്‍ കരാര്‍ റദ്ദ് ചെയ്യുന്നതുള്‍പ്പടെയുള്ള നടപടി നഗരസഭ സ്വീകരിക്കും- നഗരസഭ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
advertisement
എംജി റോഡിലെ തിരക്കേറിയ ഭാഗം സ്വകാര്യ ഹോട്ടലിന് പാര്‍ക്കിങ് അനുവദിച്ച കോര്‍പറേഷന്റെ നടപടി വിവാദമായിരുന്നു. സംഭവത്തില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് തേടി. റോഡ്സ് വിഭാഗം ചീഫ് എന്‍ജിനിയറോടാണ് റിപ്പോര്‍ട്ട് തേടിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 10, 2022 6:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്വകാര്യ ഹോട്ടലിന് റോഡിൽ പാർക്കിങ്; ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് തിരുവനന്തപുരം നഗരസഭ